Showing posts with label food. Show all posts
Showing posts with label food. Show all posts

Saturday, June 24, 2023

ബക്രീദിന് തയ്യാറാക്കാം ഹെൽത്തി ഡെസേർട്ടുകൾ വളരെ എളുപ്പത്തിൽ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●


റമദാനിലും ഈദിലും കഴിക്കുന്ന പരമ്പരാഗത ഭക്ഷണമാണ് ഈന്തപ്പഴം
നാരുകളുടെയും പ്രകൃതിദത്ത പഞ്ചസാരയുടെയും മികച്ച ഉറവിടം കൂടിയാണിത്
ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന ഒരു മുസ്ലീം ആഘോഷമാണ് ബക്രീദ് എന്നറിയപ്പെടുന്ന ഈദുൽ ഫിത്വ‍ർ. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സ്വാദിഷ്ടമായ ഭക്ഷണം കഴിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന അവസരമാണിത്. മധുരപലഹാരങ്ങൾ ഈദ് ആഘോഷത്തിന്റെ അനിവാര്യ ഘടകമാണ്. എന്നാൽ, അവയിൽ ഉയർന്ന കലോറിയും പഞ്ചസാരയും അടങ്ങിയിരിക്കാം. അതിനാൽ അമിതമായി മധുരം അടങ്ങിയിട്ടില്ലാത്ത ആരോ​ഗ്യകരമായ ഡെസേർട്ടുകൾ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ഈന്തപ്പഴം ബദാം ബോൾസ്
റമദാനിലും ഈദിലും കഴിക്കുന്ന പരമ്പരാഗത ഭക്ഷണമാണ് ഈന്തപ്പഴം. നാരുകളുടെയും പ്രകൃതിദത്ത പഞ്ചസാരയുടെയും മികച്ച ഉറവിടം കൂടിയാണിത്. ഈന്തപ്പഴം ബദാം ബോൾസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
- 1 കപ്പ് ഈന്തപ്പഴം
- 1 കപ്പ് ബദാം
- 1 ടീസ്പൂൺ വാനില എക്സ്ട്രാക്റ്റ്
- 1 ടീസ്പൂൺ തേൻ
- 1/4 ടീസ്പൂൺ ഉപ്പ്
- 1/4 കപ്പ് ചിരകിയ തേങ്ങ
ഈന്തപ്പഴം, ബദാം, വാനില എക്സ്ട്രാക്‌റ്റ്, തേൻ, ഉപ്പ് എന്നിവ യോജിപ്പിക്കുക. ഈ മിശ്രിതം ചെറിയ ഉരുളകളാക്കി ചിരകിയ തേങ്ങയിൽ പൊതിയുക. വിളമ്പുന്നതിന് 30 മിനിറ്റ് മുമ്പെങ്കിലും ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക.
2. മാമ്പഴം തൈര് പർഫെയ്റ്റ്
വളരെ രുചികരവും പോഷകപ്രദവുമായ ഫലമാണ് ഫലമാണ് മാമ്പഴം. മാമ്പഴവും തൈരും ഉപയോ​ഗിച്ചുള്ള ഈ വിഭവം തയ്യാറാക്കാൻ വളരെ എളുപ്പമാണ്.
- 1 പഴുത്ത മാമ്പഴം, തൊലികളഞ്ഞത്, അരിഞ്ഞത്
- 1 കപ്പ് ഗ്രീക്ക് തൈര്
- 1 ടീസ്പൂൺ തേൻ
- 1/2 കപ്പ് ഗ്രാനോള
ഒരു പാത്രത്തിൽ, ഗ്രീക്ക് തൈരും തേനും നന്നായി യോജിക്കുന്നതുവരെ ഇളക്കുക. കഷ്ണങ്ങളായി അരിഞ്ഞുവച്ച മാമ്പഴം​ ​ഗ്രാനോളയിൽ മിക്സ് ചെയ്ത് മുകളിൽ തൈരും തേനും ചേർത്ത മിശ്രിതം ഒഴിച്ച് വിളമ്പാം.
3. ബേക്ക്ഡ് ആപ്പിൾ
ആപ്പിൾ നാരുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമാണ്. ആപ്പിളും കറുവപ്പട്ടയും ചേർത്ത ഈ പാചകക്കുറിപ്പ് വളരെ ലളിതവും രുചികരവുമാണ്.
- 4 ആപ്പിൾ, അരിഞ്ഞത്
- 1 ടീസ്പൂൺ കറുവപ്പട്ട
- 1 ടീസ്പൂൺ തേൻ
- 1/4 കപ്പ് വാൽനട്ട് അരിഞ്ഞത്
ഓവൻ 375°F ചൂടാക്കുക. ഒരു പാത്രത്തിൽ അരിഞ്ഞ ആപ്പിൾ, കറുവപ്പട്ട, തേൻ എന്നിവ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ഒരു ബേക്കിംഗ് പാത്രത്തിലേക്ക് മാറ്റി, അരിഞ്ഞ വാൽനട്ട് കൂടി ചേർത്ത് 25-30 മിനിറ്റ് ബേക്ക് ചെയ്യണം. ആപ്പിൾ മൃദുവും സ്വർണ്ണനിറവും ആകുന്നതാണ് ഇതിന്റെ പാകം.
4. ചോക്കലേറ്റ് ചിയ പുഡിങ്
ചിയ വിത്തുകൾ പ്രോട്ടീനുകളുടെയും നാരുകളുടെയും മികച്ച ഉറവിടമാണ്. കൂടാതെ അവ ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമാണ്. ഈ റെസിപ്പി വളരെ രുചികരവും എളുപ്പവുമാണ്.
- 1/4 കപ്പ് ചിയ വിത്തുകൾ
- 1 കപ്പ് മധുരമില്ലാത്ത ബദാം പാൽ
- 1 ടീസ്പൂൺ മധുരമില്ലാത്ത കൊക്കോ പൗഡർ
- 1 ടീസ്പൂൺ തേൻ
- 1/2 ടീസ്പൂൺ വാനില എക്സ്ട്രാക്റ്റ്
ഒരു പാത്രത്തിൽ, ചിയ വിത്ത്, ബദാം പാൽ, കൊക്കോ പൗഡർ, തേൻ, വാനില എക്സ്ട്രാക്‌റ്റ് എന്നിവ നന്നായി യോജിപ്പിക്കുന്നതുവരെ അടിക്കുക. കുറഞ്ഞത് 2 മണിക്കൂർ അല്ലെങ്കിൽ ഒറ്റരാത്രികൊണ്ട് മൂടി ഫ്രിഡ്ജിൽ വയ്ക്കുക. ശീതീകരിച്ച് മുകളിൽ നിങ്ങളുടെ പ്രിയപ്പെട്ട പഴങ്ങളോ പരിപ്പുകളോ ഉപയോഗിച്ച് വിളമ്പുക.
5. ഗ്രീൻ ടീ ഐസ്ക്രീം
ഗ്രീൻ ടീ ആരോ​ഗ്യകരമായ പാനീയമാണ്. കൂടാതെ ഇത് ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ്. ഇത് ആരോ​ഗ്യകരമായ ഒരു ഐസ്ക്രീം വിഭവമാണ്.
- 2 കപ്പ് ബദാം മിൽക്ക്
- 2 ടീസ്പൂൺ ഗ്രീൻ ടീ പൊടി
- 1/4 കപ്പ് തേൻ
- 1 ടീസ്പൂൺ വാനില എക്സ്ട്രാക്റ്റ്
ഒരു ബ്ലെൻഡറിൽ, ബദാം മിൽക്ക്, ഗ്രീൻ ടീ പൊടി, തേൻ, വാനില എക്സ്ട്രാക്റ്റ് എന്നിവ യോജിപ്പിച്ചെടുക്കുക. ഈ മിശ്രിതം ഐസ്ക്രീമുമായി യോജിപ്പിച്ച് കഴിക്കാവുന്നതാണ്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Monday, May 22, 2023

വീട്ടിൽ ചിക്കൻ ഇരിപ്പുണ്ടോ? എങ്കിൽ തയാറാക്കാം ഒരടിപൊളി ചിക്കൻ റെസിപ്പി

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ചിക്കൻ വിഭവങ്ങൾ പൊതുവെ എല്ലാവർക്കും വളരെയധികം ഇഷ്മുള്ള ഒന്നാണ്. റെസ്റ്റോറന്റുകളിലും മറ്റും പോയാൽ ചിലർ വിവിധ വെറൈറ്റിയിലുള്ള ചിക്കൻ വിഭവങ്ങൾ പരീക്ഷിക്കാറുണ്ട്. ചിലർ വീട്ടിലും പുതിയ പുതിയ റെസിപ്പികൾ തയാറാക്കാൻ ശ്രമിക്കാറുണ്ട്. അത്തരത്തിലൊരു ചിക്കൻ റെസിപ്പിയാണ് ഇവിടെ കൊടുക്കുന്നത്.
മലായ് ചിക്കൻ ടിക്ക എല്ലാവർക്കും ഇഷ്ടമായിരിക്കുമല്ലോ? അധികം സ്പൈസിയും അധികം ക്രീമിയുമല്ലാത്ത ഈ വിഭവം എല്ലാവർക്കും ഇഷ്ടപ്പെടും. കുട്ടികൾക്ക് നൽകാൻ പറ്റിയ ഒരു ബെസ്റ്റ് ചിക്കൻ വിഭവമാണിത്. മലായ് ചിക്കൻ ടിക്ക എങ്ങനെ തയാറാക്കാം, എന്താണ് അതിന്റെ രുചിക്കൂട്ട് എന്ന് നോക്കാം...
പ്രധാന ചേരുവകൾ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂൺ 
ഉപ്പ് - ആവശ്യത്തിന് 
തൈര് - 4 ടീസ്പൂൺ 
ചീസ് സ്പ്രെഡ് - 3 ടീസ്പൂൺ 
കശുവണ്ടി - 12 എണ്ണം
ഫ്രഷ് ക്രീം - 5 ടീസ്പൂൺ 
പച്ചമുളക് - 1/2 - 1 
വെളുത്ത കുരുമുളക് (White Pepper) - 1/2 ടീസ്പൂൺ 
ഗരം മസാല - 1/2 ടീസ്പൂൺ 
ഏലക്ക - 1/2 ടീസ്പൂൺ 
മല്ലിയില - 1 ടീസ്പൂൺ 
നെയ്യ്/എണ്ണ - 1 ടീസ്പൂൺ 

എങ്ങനെ ഉണ്ടാക്കാം
ചിക്കനിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും നാരങ്ങാനീരും ചേർത്ത് മാരിനേറ്റ് ചെയ്ത് 15 മിനിറ്റ് വയ്ക്കുക.
കുതിർത്ത കശുവണ്ടി, ഫ്രഷ് ക്രീം, മുളക്, ഏലയ്ക്ക വിത്ത് എന്നിവ ചേർത്ത് മിശ്രിതമാക്കുക.
ഇത് ഒരു പാത്രത്തിലേക്ക് മാറ്റി, ബാക്കിയുള്ള ചേരുവകൾ കൂടി ചേർക്കുക.
ചിക്കൻ ഇതിൽ മിക്സ് ചെയ്ത് 1 മണിക്കൂർ അല്ലെങ്കിൽ 4 മണിക്കൂർ വരെ വെയ്ക്കുക.
ശേഷം ഒരു പാനിൽ കുറച്ച് നെയ്യ്/എണ്ണ ഒഴിച്ച് ചിക്കൻ വേവുന്നത് വരെ വഴറ്റുക.
നാൻ, പറാത്ത എന്നിവയുടെ കൂടെ മലായ് ചിക്കൻ കഴിക്കാം. അതിനൊപ്പം കുറച്ച് സവാള അരിഞ്ഞിട്ട്, മിന്റ് ചട്ണിയോ അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള മറ്റേതെങ്കിലും ചട്ണിയോ ചേർക്കുന്നത് നല്ലതാണ്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Tuesday, May 2, 2023

20 മിനുറ്റ് കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാം രുചികരമായ 'ഹണി- ലെമണ്‍ ചിക്കൻ'; ഇതാ റെസിപി...

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

നോണ്‍-വെജ് വിഭവങ്ങളില്‍ ഏറ്റവുമധികം ആരാധകരുള്ള വിഭവമാണ് ചിക്കൻ. കറി ആയോ റോസ്റ്റ് ആയോ ഫ്രൈ ആയോ എല്ലാമാണ് അധികപേരും ചിക്കൻ പതിവായി തയ്യാറാക്കാറ്. എന്നാല്‍ പതിവ് റെസിപികളെല്ലാം ബോറടിക്കുമ്പോള്‍ തീര്‍ച്ചയായും വ്യത്യസ്തമായ ഏതെങ്കിലുമൊരു ചിക്കൻ റെസിപി പരീക്ഷിച്ച് നോക്കാത്തവര്‍ കാണില്ല.
ഇത്തരത്തില്‍ വളരെ എളുപ്പത്തില്‍ കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ ചേരുവകള്‍ മാത്രം ഉപയോഗിച്ച് തയ്യാറാക്കാവുന്നൊരു ചിക്കൻ വിഭവത്തിന്‍റെ റെസിപിയാണിനി പങ്കുവയ്ക്കുന്നത്. 'ഹണി-ലെമണ്‍ ചിക്കൻ' എന്നാണിതിന്‍റെ പേര്. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ തേനും ചെറുനാരങ്ങാനീരുമാണ് ഇതില്‍ പ്രധാന ഫ്ളേവറുകളായി വരുന്നത്. 
എങ്ങനെയാണിത് തയ്യാറാക്കുന്നതെന്ന് നോക്കാം. ആദ്യമേ സൂചിപ്പിച്ചത് പോലെ വളരെ കുറവ് ചേരുവകളേ ഇതിന് വേണ്ടൂ. 
തേൻ- ഇഷ്ടാനുസരണം (അധികമാകാതെ ശ്രദ്ധിക്കുക)
ചെറുനാരങ്ങാനീര്- അരമുറി
സോയ സോസ്- അര ടീസ്പൂണ്‍
വിനിഗര്‍ - അര ടീസ്പൂണ്‍
വെളുത്തുള്ളി - നാലോ അഞ്ചോ അല്ലി നന്നായി ചെറുതായി മുറിച്ചത്. 
ചിക്കൻ - ബ്രെസ്റ്റ് പീസസ്
ചെറുനാരങ്ങ - വട്ടത്തില്‍ കനം കുറച്ച് മുറിച്ചത് രണ്ടോ മൂന്നോ കഷ്ണം.
വെളുത്തുള്ളി ചതച്ചത്- മൂന്നെണ്ണം
പുതിനയില - ആവശ്യാനുസരണം
കുരുമുളക് പൊടി - ഒരു ടീസ്പൂണ്‍.
മുളകുപൊടി - ഒരു ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ആദ്യം ചിക്കൻ തയ്യാറാക്കാനുള്ള 'ഹണി- ലെമൺ സോസ്' ആണ് ചെയ്തുവയ്ക്കേണ്ടത്. ഇതിന് തേൻ, ചെറുനാരങ്ങാനീര്, ചെറുതായി അരിഞ്ഞ വെളുത്തുള്ളി, സോയ സോസ്, വിനിഗര്‍ എന്നിവ നല്ലതുപോലെ ചേര്‍ത്തുയോജിപ്പിക്കുക. ഇനിയത് അല്‍പനേരം ഇരിക്കാൻ വയ്ക്കണം. 
ഇനി ചിക്കൻ പാകം ചെയ്യാൻ തുടങ്ങാം. അടി കട്ടിയുള്ളൊരു പാൻ ചൂടാക്കി എണ്ണ ചേര്‍ത്ത് ഇതിലേക്ക് ചതച്ച വെളുത്തുള്ളിയും ചെറുനാരങ്ങ കഷ്ണങ്ങളും ചേര്‍ക്കണം. പിറകെ തന്നെ ചിക്കൻ ബ്രെസ്റ്റ് പീസുകളും. ഇനി ചിക്കൻ രണ്ട് വശവും നല്ലതുപോലെ വേവിച്ച് പാകമാക്കിയെടുക്കണം. കൂട്ടത്തില്‍ ഉപ്പ്, കുരുമുളകുപൊടി, മുളകുപൊടി എന്നിവയും ചേര്‍ക്കണം. ശേഷം കാല്‍ക്കപ്പ് നേരത്തെ തയ്യാറാക്കി വച്ച സോസ് ചേര്‍ക്കാം. 
ചിക്കൻ ഗോള്‍ഡൻ ബ്രൗണ്‍ നിറമാകുന്നത് വരെ തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുക്കണം. അവസാനം അല്‍പം പുതിനയില ചെറുതായി അരിഞ്ഞത് കൂടി വിതറി ചിക്കൻ പാനില്‍ നിന്ന് സെര്‍വ് ചെയ്യുന്ന പാത്രത്തിലേക്ക് മാറ്റാം. രുചികരവും വ്യത്യസ്തവുമായ ചിക്കൻ വിഭവം തയ്യാര്‍. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Thursday, April 27, 2023

കോവയ്ക്കയും മുരിങ്ങക്കയും ചക്കക്കുരുവും ചേർത്ത കൊങ്കണി സ്റ്റൈൽ ഉപ്കരി.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഊണിനൊപ്പം ഒരു ഭാഗത്ത് ഇത്തിരി മെഴുക്കുപുരട്ടിയോ തോരനോ ഉപ്പേരിയോ ഉണ്ടായാൽ കുശാലായി. പച്ചക്കറികൾ ഒറ്റയ്ക്കും കൂട്ടായും ഒക്കെ ചേർത്തുണ്ടാക്കുന്ന ഇത്തരം രുചിക്കൂട്ടുകൾ ഊണിന്റെ മാറ്റ് കൂട്ടും.
ഉപകറി ലോപിച്ചുണ്ടായതാണത്രേ ഉപ്പേരി. ഇതേ ഉപ്പേരിയെ കൊങ്കണിയിൽ ഉപ്കരി എന്നും പറയുന്നു. കൊങ്കണി രീതിയിലുള്ള ഇത്തരം ഉപ്പേരികളിൽ കടുകും വറ്റൽ മുളകും മാത്രേ സാധാരണ ചേർക്കാറുള്ളൂ. അതാത് പച്ചക്കറികളുടെ തനത് രുചിയും മണവും കൂടെയാകുമ്പോൾ ലാളിത്യത്തിനൊപ്പം ഗുണവും ഏറും. ഉള്ളി ചേർക്കുന്ന പതിവില്ല.
ഉപ്കരികളിൽ രണ്ടോ മൂന്നോ അതിലധികമോ പച്ചക്കറികൾ ഒരുമിച്ച് ചേർത്തുണ്ടാക്കുന്നവയെ " ഭർശി ഉപ്കരി " എന്നും വിളിക്കുന്നു. പലപ്പോഴും ഇവ തമ്മിൽ ഒത്തുപോകുമോ എന്ന് നമ്മൾ അതിശയിച്ചേക്കാം. എന്നാൽ നമ്മുടെ രുചിമുകുളങ്ങളെ പൂർണമായും തൃപ്തിപ്പെടുത്തുന്നവയാവും ഇത്തരം " മിക്സ് ആൻഡ് മാച്ച് കോമ്പിനേഷനുകൾ

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Tuesday, April 11, 2023

വിഷു സ്പെഷ്യൽ ചക്ക കറി

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

വേണ്ട ചേരുവകള്‍...

1. പച്ച ചക്കചുള ഒന്നര കപ്പ്
( കുരുവും ചകിണിയും കളഞ്ഞ് അരിഞ്ഞെടുക്കുക )

. മഞ്ഞള്‍പ്പൊടി ഒരു ചെറിയ സ്പൂണ്‍
3. പച്ച മുളക് 2 എണ്ണം
4. ഉപ്പ് ആവശ്യത്തിന്
5. ചെറുപയര്‍ പരിപ്പ് കാല്‍ കപ്പ് ( വേവിച്ചെടുക്കുക )
6. തേങ്ങ ( ചിരകിയത് ) അര കപ്പ്
ജീരകം കാല്‍ ടീ സ്പൂണ്‍
കുരുമുളക് ഒരു ടീ സ്പൂണ്‍
7. വെളിച്ചെണ്ണ രണ്ടു സ്പൂണ്‍
8. കടുക് അര ടീ സ്പൂണ്‍
വറ്റല്‍ മുളക് 1
ഉഴുന്ന് പരിപ്പ് കാല്‍ ടീ സ്പൂണ്‍
കറിവേപ്പില

പാകം ചെയ്യുന്ന വിധം...

ചക്കച്ചുളകള്‍ മഞ്ഞള്‍പ്പൊടി, പച്ചമുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക. അതിലേക്ക് തേങ്ങ, ജീരകം, കുരുമുളക് എന്നിവ മയത്തില്‍ അരച്ചതും, പരിപ്പും ചേര്‍ത്ത് തിളപ്പിക്കുക. തിളച്ചു കുറുകി തുടങ്ങുമ്ബോള്‍ ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ഉഴുന്നു പരിപ്പിട്ട് കടുക് വറുത്തിടുക



*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Friday, April 7, 2023

ഈസ്റ്റര്‍ സ്‌പെഷ്യലായി കോട്ടയം സ്റ്റൈല്‍ പിടിയും കോഴിയും

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഈസ്റ്റര്‍,അമ്പത് നോമ്പും കഴിഞ്ഞ് ആഘോഷത്തിന്റെ ദിവസം. ഈ ഈസ്റ്ററിന് തനത് കോട്ടയം രുചിയായ പിടിയും കോഴിയും ഒരുക്കാം.
ചേരുവകള്‍
അരിപ്പൊടി (നേരിയ തരിപ്പരുവത്തില്‍)- ഒരു കിലോ
തേങ്ങാപ്പീര- ഒന്നര തേങ്ങയുടേത്
ജീരകം- ഒരു ചെറിയ ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
അരിപ്പൊടിയും തേങ്ങാപ്പീരയും ചേര്‍ത്തു വറുക്കുക. ചുവപ്പു നിറമാകുന്നതിനു മുന്‍പു വാങ്ങിവയ്ക്കണം. ഒരു കപ്പ് വറുത്ത പൊടിക്കു രണ്ടു കപ്പ് എന്ന കണക്കില്‍ വെള്ളം തിളപ്പിക്കണം. ജീരകം ചേര്‍ത്താണു വെള്ളം തിളപ്പിക്കേണ്ടത്. തിളപ്പിച്ച വെള്ളം ഒഴിച്ച്, വറുത്തപൊടി ചൂടോടെ കുഴച്ചെടുക്കണം. കൊഴുക്കട്ടയൊക്കെ ഉണ്ടാക്കുന്നതിന് കുഴക്കുന്നതു പോലെ. തുടര്‍ന്ന്, അരിപ്പൊടി മിശ്രിതം ചൂടോടെ കൈവെള്ളയില്‍വച്ചു ചെറിയ ഉരുളകളാക്കണം.
ജീരകവെള്ളം ബാക്കിയുണ്ടെങ്കില്‍ അതിലേക്ക് ഒന്നര കപ്പ് വെള്ളംകൂടി ചേര്‍ത്തു വീണ്ടും തിളപ്പിക്കുക. തിളച്ചുവരുമ്പോള്‍ പിടികള്‍ അതിലേക്ക് ഇടണം. അഞ്ചു മിനിറ്റുകൂടി തിളപ്പിച്ചശേഷം മാത്രം ഇളക്കാന്‍ തുടങ്ങുക. ഈ പിടികള്‍ ഉടഞ്ഞു പോകാതെ വേണം ഇളക്കാന്‍. പിടി കുറുകി വരുന്നതുവരെ വേവിക്കണം. ഉരുളകള്‍ മുകളില്‍ തെളിഞ്ഞു കാണണം. ഇത് മാറ്റി വയ്ക്കാം
വറുത്തരച്ച് കോഴിക്കറി
കോഴിയിറച്ചി കഷണങ്ങളാക്കിയത്- അര കിലോ
മുളകുപൊടി
മഞ്ഞള്‍പ്പൊടി
മല്ലിപ്പൊടി
കുരുമുളകുപൊടി
ഇഞ്ചി- ഒരു കഷണം
വെളുത്തുള്ളി- എട്ട് അല്ലി
കറുവാപ്പട്ട- ഒരു കഷണം
ഗ്രാമ്പൂ- നാലെണ്ണം
ഏലയ്ക്കാ- നാലെണ്ണം
സവാള- രണ്ട്
കറിവേപ്പില- ആവശ്യത്തിന്
വറ്റല്‍മുളക്- രണ്ട് എണ്ണം
തേങ്ങ ചിരവിയത്- ഒരു തേങ്ങയുടേത്
തേങ്ങാക്കൊത്ത്- കുറച്ച്
ചിക്കന്‍ മസാല- ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
ചിക്കന്‍ കഷണങ്ങളില്‍ അല്‍പം മഞ്ഞള്‍പ്പൊടിയും മുളക്പൊടിയും കുരുമുളക് പൊടിയും ചിക്കന്‍ മസാലയും ആവശ്യത്തിന് ഉപ്പും പുരട്ടി അരമണിക്കൂര്‍ വയ്ക്കുക. പാനില്‍ പെരുംജീരകം, ഗ്രാമ്പൂ, പട്ട, എലയ്ക്ക, ചെറിയുള്ളി, കറിവേപ്പില, വറ്റല്‍ മുളക് എന്നിവ വഴറ്റുക. ഇതിലേക്ക് തേങ്ങ ചിരവിയത് ചേര്‍ത്ത് ബ്രൗണ്‍ നിറമാകുമ്പോള്‍ തീ കുറച്ച് മഞ്ഞള്‍പ്പൊടിയും മുളക്പൊടിയും മല്ലിപ്പൊടിയും ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്ന് ഇറക്കാം. ഇത് അല്‍പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക.
പാനില്‍ വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്ത് വറുത്ത് മാറ്റി വയ്ക്കാം. ഇനി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയും ആവശ്യത്തിന് മുളക്പൊടിയും മല്ലിപ്പൊടിയും ചിക്കന്‍മസാലയുംചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കന്‍ ഇട്ട് പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. ചിക്കന്‍ വെന്ത് തുടങ്ങിയാല്‍ തയ്യാറാക്കി വച്ചിരിക്കുന്ന അരപ്പ് കൂടി ചേര്‍ത്ത് നന്നായി വേവിക്കുക. കറി വെന്ത് കഴിഞ്ഞാല്‍ വറുത്തു വച്ച് തേങ്ങാക്കൊത്ത് മുകളില്‍ വിതറാം.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Tuesday, March 14, 2023

വേനലില്‍ കുട്ടികള്‍ക്ക് വീട്ടില്‍ തയ്യാറാക്കി കൊടുക്കാം ഇവ...

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

വേനല്‍ ഇക്കുറി വന്നെത്തിയത് തന്നെ കൊടിയ ചൂടുമായിട്ടാണ്. തുടര്‍ന്നുള്ള മാസങ്ങള്‍ എത്രമാത്രം പൊള്ളുന്ന വേനലിന്‍റേതായിരിക്കുമെന്ന സൂചന ഇപ്പോള്‍ തന്നെ ലഭ്യമാണ്. മിക്കവരും പകല്‍സമയത്തെ ചായ- കാപ്പി കുടിയെല്ലാം ഉപേക്ഷിച്ച് ലൈം ജ്യൂസ്, മറ്റ് ജ്യൂസുകള്‍, കരിക്ക് എന്നിങ്ങനെയുള്ള പാനീയങ്ങളിലേക്ക് മാറിക്കഴിഞ്ഞിട്ടുണ്ട്. 
ഈ സമയത്ത് അല്ലെങ്കിലും ജ്യൂസുകളോ ഷെയ്ക്കുകളോ ലസ്സിയോ അല്ലെങ്കില്‍ അങ്ങനെയുള്ള തണുത്ത പാനീയങ്ങളൊക്കെ തന്നെയാണ് അധികപേരും കഴിക്കാനാഗ്രഹിക്കുന്നതും വാങ്ങിക്കഴിക്കുന്നതും. എന്നാല്‍ പുറത്തുനിന്ന് ഇവയെല്ലാം വാങ്ങിക്കഴിക്കുമ്പോള്‍ നല്ലരീതിയില്‍ ശ്രദ്ധിക്കണം. വിശ്വാസ്യതയുള്ളയിടങ്ങളില്‍ നിന്ന് മാത്രമേ ഇവയെല്ലാം കഴിക്കാവൂ. കാരണം മലിനമായ വെള്ളം ഉപയോഗിച്ചും, വൃത്തിഹീനമായ സാഹചര്യങ്ങളിലും തയ്യാറാക്കുന്ന പാനീയങ്ങള്‍ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നതാണ്. 
കഴിവതും വീട്ടില്‍ തന്നെ ഇത്തരം പാനീയങ്ങള്‍ തയ്യാറാക്കാവുന്നതാണ്. കടയില്‍ നിന്ന് കിട്ടുന്നതിന് സമാനമായി അതേ രുചിയിലോ അതിലെക്കാളേറെ രുചിയിലോ നമുക്ക് വളരെ എളുപ്പത്തില്‍ ഇവയെല്ലാം തയ്യാറാക്കാവുന്നതേയുള്ളൂ. ഇത്തരത്തില്‍ വേനലില്‍ കുട്ടികള്‍ക്ക് വീട്ടില്‍ തന്നെ തയ്യാറാക്കി കൊടുക്കാവുന്ന അഞ്ച് തരം സ്മൂത്തികള്‍ ആണിനി പരിചയപ്പെടുത്തുന്നത്. ഒരേസമയം വേനലിന്‍റെ ക്ഷീണമകറ്റാൻ ഉപയോഗപ്പെടുമെന്നതിന് പുറമെ ഏറെ രുചികരവും ഒപ്പം 'ഹെല്‍ത്തി'യുമാണ് ഈ പാനീയങ്ങളെല്ലാം. 
സ്ട്രോബെറി - കോക്കനട്ട് ചിയ സ്മൂത്തി...
പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ സ്ട്രോബെറിയാണ് ഇതിലൊരു ചേരുവ. ഇതിന് പുറമെ തേങ്ങാപ്പാല്‍, ഓട്ട്സ്, ചിയ സീഡ്സ്, അല്‍പം സ്വീറ്റ്‍നര്‍ എന്നിവയാണിതില്‍ ചേര്‍ക്കേണ്ടത്. ഓട്ട്സ് ബ്ലെൻഡ് ചെയ്താണ് ചേര്‍ക്കേണ്ടത്. അതുപോലെ എല്ലാ ചേരുവകളും നന്നായി അരച്ച് ഒരുപോലെ ചേര്‍ന്നുവരണം. കട്ടിക്ക് അനുസരിച്ച് വെള്ളവും ചേര്‍ക്കാം. മധുരവും ആവശ്യത്തിന് ആകാം. 
കുട്ടികള്‍ക്ക് ഒരുപാടിഷ്ടപ്പെടുന്ന ഒന്നാണ് ചെറി. ചെറിയും നേന്ത്രപ്പഴവും ചേര്‍ത്ത് തയ്യാറാക്കുന്നൊരു സ്മൂത്തിയാണിനി പരിചയപ്പെടുത്തുന്നത്. ചെറിയും നേന്ത്രപ്പഴവും ക്രീമി- ഗ്രീക്ക് യോഗര്‍ട്ട് ചേര്‍ത്താണ് ഈ സ്മൂത്തി തയ്യാറാക്കേണ്ടത്. 
ബനാന-വനില സ്മൂത്തി...
നേന്ത്രപ്പഴമാണ് ഇതിലെ പ്രധാന ചേരുവയായി വരുന്നത്. നേന്ത്രപ്പഴവും വനില യോഗര്‍ട്ടും, തേനും, വനില എസൻസും ചേര്‍ത്താണ് ഈ സ്മൂത്തി തയ്യാറാക്കേണ്ടത്. തീര്‍ച്ചയായും കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന രുചിയാണിതിന്. 
വേനലാകുമ്പോള്‍ ഏറ്റവുമധികം ഡിമാൻഡ് വരുന്നൊരു പഴമാണ് തണ്ണിമത്തൻ. ഇത് വെറുതെ മുറിച്ച് കഴിക്കുകയോ ജ്യൂസടിക്കുകയോ ചെയ്യുന്നതിന് പകരം കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ സ്മൂത്തിയായി തയ്യാറാക്കാവുന്നതാണ്. തണ്ണിമത്തനും (നന്നായി തണുപ്പിച്ചത്) വനില യോഗര്‍ട്ടും പുതിനയിലയും (മിന്‍റ്) ചേര്‍ത്താണ് ഈ സ്മൂത്തി തയ്യാറാക്കേണ്ടത്. കുട്ടികള്‍ക്ക് ഇഷ്ടമാകും വിധം ഓരോ ചേരുവയും അളവനുസരിച്ച് ചേര്‍ക്കാം.
മാമ്പഴം -ഐസ്ക്രീം സ്മൂത്തി...
ഇത് മാമ്പഴ സീസണാണ്. പല തരത്തിലുള്ള മാമ്പഴങ്ങള്‍ മാര്‍ക്കറ്റുകളിലും സുലഭമാണിപ്പോള്‍. മാമ്പഴവും ഐസ്ക്രീമും ചേര്‍ത്ത് തയ്യാറാക്കുന്ന ഒരു സ്മൂത്തിയുണ്ട്. മാമ്പഴം തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയത് ഐസ്ക്രീമും ചേര്‍ത്ത് അടിച്ചെടുത്താല്‍ മാത്രം മതി. വെള്ളവും മധുരവും ആവശ്യമെങ്കില്‍ അതിന് അനുസരിച്ച് ചേര്‍ക്കുക. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Monday, March 13, 2023

കൊങ്കണി സ്‌റ്റൈലില്‍ ഞണ്ടുകറി; രുചികരം ഈ 'ഘശി'

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●


ഞണ്ട് കറി ഉണ്ടേല്‍, രണ്ട് കറി വേണ്ടത്രെ. കാര്യം ശരിയാണെന്ന് എന്നും തോന്നാറുണ്ട്. ഞണ്ട് കറി ആസ്വദിച്ച് കഴിക്കുമ്പോള്‍, കൂട്ടിനു മറ്റു കറികള്‍ ഉണ്ടെങ്കിലും അങ്ങോട്ട് ശ്രദ്ധ പോവില്ലെന്നുള്ളത്‌ വാസ്തവം. അത്രയേറെ നമ്മള്‍ ഇഷ്ടപ്പെടുന്ന കറികളില്‍ ഒന്നാണ് ഞണ്ട് കറിയും.
ഇനി പരിചയപ്പെടുത്തുന്നതും ഞണ്ട് കറി തന്നെ- ഞണ്ട് 'ഘശി '. ഇഞ്ചിയും സവാളയും വഴറ്റാതെ നേരിട്ട് ഞണ്ടിലോട്ട് ചേര്‍ത്തുണ്ടാക്കുന്ന രീതിയാണിതിന്. നല്ല എരിവും കൂടെയാകുമ്പോള്‍ ചോറിനൊപ്പം ഈ ഞണ്ട് കറിക്ക് രുചി കൂടും.
പാചകരീതിയിലേക്ക്;
1. ഞണ്ട് (ഇടത്തരം വലിപ്പത്തില്‍ ) - 10-12 എണ്ണം
2. തേങ്ങ - രണ്ടര കപ്പ്
3. മല്ലി - 2 ടീസ്പൂണ്‍
4. വറ്റല്‍ മുളക് - 10-15 എണ്ണം
5. വാളന്‍ പുളി - ഒരു നെല്ലിക്ക വലുപ്പത്തില്‍.
6. ഇഞ്ചി - 1 ഇഞ്ച് നീളത്തില്‍
7. സവാള - 1 വലുത്
8. വെളിച്ചെണ്ണ - 2-3 ടീസ്പൂണ്‍
9. ഉപ്പ് - ആവശ്യത്തിന്
വെട്ടി, കഴുകി വൃത്തിയാക്കിയ ഞണ്ട് ആവശ്യത്തിന് ഉപ്പും ഒന്നര കപ്പ് വെള്ളവും ചേര്‍ത്ത് വേവിയ്ക്കുക. വെന്തു വരുമ്പോള്‍ ഇഞ്ചിയും സവാള അരിഞ്ഞതും കൂടെ നേരിട്ട് ഇതിലേക്ക് ചേര്‍ക്കുക.
മല്ലിയും മുളകും കൂടെ ഒരുമിച്ചു ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി ചെറുതീയില്‍, ചുവക്കെ വറുത്തെടുക്കുക. ഇതും തേങ്ങയും വാളന്‍ പുളിയും ചേര്‍ത്ത് അല്പം തരുതരുപ്പായി അരയ്ക്കുക.
ഇഞ്ചിയും സവാളയും ഏകദേശം വെന്തു വരുമ്പോള്‍ ഈ അരപ്പ് ഞണ്ടിലേക്ക് ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ചാറ് കുറുകി വരുമ്പോള്‍ അടുപ്പില്‍നിന്ന് മാറ്റുക.
കറി വാങ്ങി വെച്ചതിനു ശേഷം മീതെ വെളിച്ചെണ്ണ ഒഴിക്കാം. ഞണ്ട് ഘശി തയ്യാര്‍.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Friday, February 17, 2023

കുടംപുളിയിട്ട നല്ല പുഴമീൻ കറി; വായിൽ കപ്പലോടും

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

നല്ല പുഴമീൻ കറിയും കൂട്ടി ഉച്ചയൂണ് നമുക്ക് ഗംഭീരമാക്കിയാലോ? കുടംപുളിയിട്ട അടിപൊളി പുഴമീൻ കറി തയാറാക്കി നോക്കാം.

ആവശ്യമായ ചേരുവകള്‍

മീന്‍- 1 കിലോ

ഉപ്പ്- പാകത്തിന്

വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍

കടുക്- 1/2 ടീസ്പൂണ്‍

ഉലുവ- 1/4 ടീസ്പൂണ്‍

കറിവേപ്പില- 2 തണ്ട്

ചെറിയുള്ളി- 11 എണ്ണം

വെളുത്തുള്ളി- 12 എണ്ണം

ഇഞ്ചി- 1 കഷണം

പച്ചമുളക്- 5 എണ്ണം

മുളക്‌പൊടി- 2 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍

മല്ലിപ്പൊടി- 1 ടീസ്പൂണ്‍

കുടംപുളി – ആവശ്യത്തിന്

തയാറാക്കുന്ന രീതി

ആദ്യം പുഴമീന്‍ കഴുകി വൃത്തിയാക്കി വെക്കുക . ചെറു ചൂട് വെള്ളത്തില്‍ കുടമ്പുളി കുതിര്‍ക്കാന്‍ വെക്കുക. ഒരു മണ്‍ച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയതിന് ശേഷം കടുക് പൊട്ടിക്കണം. ഇതിലേക്ക് ഉലുവ ചേര്‍ത്ത് താളിക്കുക. ശേഷം കറിവേപ്പില, ചെറിയുള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റണം.

മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ അമ്മിയില്‍ അരച്ചെടുത്ത ശേഷം ഇത് കറിയില്‍ ചേര്‍ത്ത് വഴറ്റണം. കുതിര്‍ത്ത് വച്ച കുടമ്പുളിയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് തിളയ്ക്കാന്‍ വെക്കുക .
തിളയ്ക്കുമ്പോള്‍ മീന്‍ ചേര്‍ത്ത് ചാറ് കുറുകി വരുന്നത് വരെ വേവിക്കണം. വാങ്ങിവെച്ചതിന് ശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും കറിയുടെ മുകളില്‍ ചേര്‍ക്കുക. ചട്ടി നന്നായി അടച്ചുവെക്കുക. ഊണിനൊപ്പം ഇതൊന്ന് കഴിച്ചു നോക്കൂ.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Friday, February 10, 2023

കടച്ചക്ക തോരൻ തയ്യാറാക്കാം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
കടച്ചക്ക കനം കുറച്ച്‌ അരിഞ്ഞ് മാറ്റി വെക്കുക. പച്ചമുളക്, ഇഞ്ചി, സവാള, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞ് മാറ്റി വെക്കാം.പിന്നീട് ഒരു ചട്ടിയില്‍ അല്‍പം എണ്ണ ചൂടാക്കി ഇതിലേക്ക് കറിവേപ്പില, വറ്റല്‍മുളത്, കടുക്, കുരുമുളക് എന്നിവയിട്ട് പൊട്ടിക്കുക. അതിനു ശേഷം അരിഞ്ഞ് വെച്ചിരിക്കുന്ന സവാളയും ഇഞ്ചിയും വെളുത്തുള്ളിയും എല്ലാം കൂടി മിക്‌സ് ചെയ് വഴറ്റിയെടുക്കണം. സവാള വഴറ്റിക്കഴിഞ്ഞാല്‍ അതിലേക്ക് അരിഞ്ഞു വെച്ച കടച്ചക്ക ചേര്‍ക്കണം.

ശേഷം അല്‍പം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് അല്‍പം വെള്ളമൊഴിച്ച്‌ നല്ലതു പോലെ വേവിച്ചെടുക്കുക. കടച്ചക്ക നല്ലതു പോലെ വെന്ത് കഴിഞ്ഞാല്‍ അതിലേക്ക് ചിരകി വെച്ചിരിക്കുന്ന തേങ്ങയും ചേര്‍ക്കാം. ശേഷം വെള്ളം നല്ലതു പോലെ വറ്റിക്കഴിഞ്ഞ് വാങ്ങിവെക്കാം.



*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Tuesday, February 7, 2023

ഒരു കിടിലന്‍ ഓട്‌സ് കട്‌ലറ്റ് തയ്യാറാക്കിയാലോ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

വൈകുന്നേരം കുട്ടികള്‍ക്ക് ചായയ്‌ക്കൊപ്പം എന്ത് സ്‌നാക്‌സ് കൊടുക്കണമെന്ന ആലോചനയിലായിരിക്കും എല്ലാ അമ്മമാരും.എന്നാല്‍ വളരെ പെട്ടന്ന് കുട്ടികള്‍ ഇഷ്ടപ്പെടുന്ന ഒരു കിടിലന്‍ ഓട്‌സ് കട്‌ലറ്റ് തയ്യാറാക്കിയാലോ?

ആവശ്യമുള്ള സാധനങ്ങള്‍

വറുത്തെടുത്ത ഓട്സ് -ഒരു കപ്പ്

വേവിച്ച്‌ ഉടച്ചെടുത്ത ഉരുളക്കിഴങ്ങ് -ഒരു കപ്പ്

ഉടച്ചെടുത്ത പനീര്‍ -അരകപ്പ്

എണ്ണ -ആവശ്യത്തിന്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -അര ടേബിള്‍ സ്പൂണ്‍

പച്ചമുളക് - 2 എണ്ണം

ഉപ്പ് -ആവശ്യത്തിന്

കാരറ്റ്(ചെറുത്) -2 എണ്ണം

ഗരംമസാല -ഒരു ടീസ്പൂണ്‍

മുളക്പൊടി -കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങും ചിരകിയെടുത്ത കാരറ്റും നന്നായി കൂട്ടിയോജിപ്പിക്കുക.

വലിയൊരു പാത്രമെടുത്ത് അതിലേക്ക് വറുത്തുവെച്ച ഓട്സ്, ഉരുളക്കിഴങ്ങ് കൂട്ട്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ഉപ്പ്, മുളക് പൊടി, ഗരംമസാല എന്നിവ ചേര്‍ക്കുക.

ഇത് നന്നായി കൂട്ടിയോജിപ്പിക്കണം. ഇതിലേക്ക് പനീര്‍ കൂടി ചേര്‍ത്ത് നന്നായി കുഴച്ചെടുക്കാം.

ഇതില്‍ നിന്ന് കുറച്ച്‌ വീതം എടുത്ത് വൃത്താകൃതിയില്‍ പരത്തിയെടുക്കാം.

കട്ലറ്റില്‍ ആകൃതിയില്‍ കൈവെള്ളയില്‍ വെച്ച്‌ തന്നെ പരത്തിയെടുക്കാം.

ചുവട് കട്ടിയുള്ള പാത്രം അടുപ്പത്ത് വെച്ച്‌ ചൂടായി കഴിയുമ്ബോള്‍ എണ്ണയൊഴിച്ച്‌ പരത്തിവെച്ച കട്ലറ്റുകള്‍ ഓരോന്നായി എടുത്ത് വറുത്തെടുക്കാം.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Monday, January 30, 2023

തയ്യാറാക്കാം കൊതിയൂറും ഇടിച്ചക്ക 65

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●


ഇടിച്ചക്ക- മൂന്നു കപ്പ് (പകുതി വേവിച്ച് ചതച്ചത്)
കശ്മീരി ചില്ലി- രണ്ട് സ്പൂണ്‍
ഇഞ്ചി- ഒരിഞ്ചു വലുപ്പത്തില്‍
വെളുത്തുള്ളി- പത്ത് അല്ലി
പെരുംജീരകം- ഒരു സ്പൂണ്‍
ചിക്കന്‍ മസാല- ഒരു ടേബിള്‍ സ്പൂണ്‍
ഗരംമസാല - ഒരു സ്പൂണ്‍
കോണ്‍ഫ്ളവര്‍ പൗഡര്‍- ഒരുകപ്പ്
ചെറുനാരങ്ങാനീര്- ഒരു സ്പൂണ്‍
കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഇടിച്ചക്ക പകുതി വേവിക്കുക. തണുത്തശേഷം ഉപ്പിട്ട് ഉടച്ചെടുക്കുക. കാശ്മീരി ചില്ലി, ഇഞ്ചി, വെളുത്തുള്ളി, പെരുംജീരകം, ചിക്കന്‍ മസാല, ഗരംമസാല, കോണ്‍ഫ്ളവര്‍ പൗഡര്‍ എന്നിവ കുഴമ്പുരൂപത്തില്‍ അരച്ചെടുക്കുക. ഇതിലേക്ക് നാരങ്ങാനീരും ഉപ്പും ചേര്‍ക്കുക. പാന്‍ ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക. ഇടിച്ചക്ക കട്ലറ്റ് രൂപത്തില്‍ പരത്തി നേരത്തെ തയ്യാറാക്കി വച്ച മസാലയില്‍ മുക്കി പൊരിച്ചെടുക്കുക. ഇടയ്ക്കിടെ കറിവേപ്പില ഇട്ടുകൊടുക്കുന്നത് നന്നായിരിക്കും.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Tuesday, January 24, 2023

അടിപൊളി ക്യാരറ്റ് മിൽക്ക് ഷേക്ക് തയ്യാറാക്കാം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

വളരെ കുറച്ച്‌ ചേരുവകള്‍ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു ഹെല്‍ത്തി ഷേക്ക്…

ആവശ്യമായ ചേരുവകള്‍…വേവിച്ച കാരറ്റ് 2 എണ്ണം

പഞ്ചസാര 2 ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക 1 എണ്ണം
തണുത്ത പാല്‍ 1 കപ്പ്
ഐസ്ക്രീം 2 സ്കൂപ്പ്

തയ്യാറാക്കുന്ന വിധം…

ആദ്യം വേവിച്ച കാരറ്റും പഞ്ചസാരയും ഏലയ്ക്ക എന്നിവ ചേര്‍ത്ത് നന്നായി പേസ്റ്റ് പരുവത്തില്‍ അരച്ചെടുക്കുക. ശേഷം അതിലേക്ക് തണുത്ത പാലും ഐസ്ക്രീമും ചേര്‍ത്ത് ഒന്നുകൂടെ അടിച്ചെടുക്കുക. ശേഷം ഗ്ലാസിലേക്ക് ഒഴിച്ച്‌ പിസ്ത,ബദാം എന്നിവ പൊടിച്ചത് ചേര്‍ത്ത് അലങ്കരിക്കുക.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Monday, January 2, 2023

വൈകുന്നേരം ചായക്കൊപ്പം ചെറുകടിയായി മയോചിക്കന്‍ ഫ്രഞ്ച് ടോസ്റ്റ്

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

നാല് മണി ചായക്കൊപ്പം ചിക്കന്‍ ചേര്‍ത്ത് കിടിലന്‍ സ്‌നാക്‌സ് തയ്യാറാക്കിയാല്ലോ. രുചിയില്‍ ഏറെ മുമ്പിലുള്ള ഈ വിഭവം തയ്യാറാക്കാനും എളുപ്പമാണ്.
ആവശ്യമായ ചേരുവകള്‍ (പത്ത് സെറ്റ് ഉണ്ടാക്കാന്‍)
അരികുവശങ്ങള്‍ നീക്കിയ റൊട്ടി- അഞ്ച് സ്ലൈസ്
വേവിച്ച കോഴി - അരക്കപ്പ്
സവാള - ഒന്ന്
ഗ്രേറ്റഡ് കാരറ്റ് - രണ്ട് ടേബിള്‍ സ്പൂണ്‍
കാപ്സിക്കം - രണ്ട് ടേബിള്‍ സ്പൂണ്‍
പച്ചമുളക് - ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളക് - പാകത്തിന്
മയൊണൈസ് - അഞ്ച് ടേബിള്‍ സ്പൂണ്‍
ഫ്രഷ്‌ക്രീം - ആറ് ടേബിള്‍ സ്പൂണ്‍
മുട്ട - മൂന്നെണ്ണം
മല്ലിയില - ആവശ്യത്തിന്
പാല്‍ - അഞ്ച് ടേബിള്‍ സ്പൂണ്‍
എണ്ണ, ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ സവാള വഴറ്റുക. ശേഷം പച്ചമുളക്, കുരുമുളക്, കാരറ്റ്, കാപ്സിക്കം എന്നിവ ചേര്‍ത്തിളക്കുക. ഇതിലേക്ക് ചിക്കന്‍ പിച്ചി കഷണങ്ങളാക്കിയത് ചേര്‍ത്ത് നന്നായി ഇളക്കുക. അടുപ്പില്‍ നിന്നിറക്കി ചൂടാറിയ ശേഷം മയൊണൈസ്, ഫ്രഷ് ക്രീം, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിച്ച് മാറ്റിവയ്ക്കാം.
ഇനി രണ്ട് ബ്രെഡ് എടുത്ത് അതിലൊന്നില്‍ ഫില്ലിങ് നിറയ്ക്കുക. അടുത്ത സ്ലൈസ് മുകളില്‍ വെച്ച ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിക്കാം.
ഒരു ബൗളില്‍ കുറച്ച് പാല്‍ ഒഴിച്ച ശേഷം അതില്‍ അല്പം കുരുമുളകുപൊടി, റെഡ് ചില്ലി, മല്ലിയില എന്നിവയും ഒരു മുട്ട ലൂസായി അടിച്ചതും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. തയ്യാറാക്കിയ ബ്രെഡുകള്‍ ഇതില്‍ മുക്കിയെടുത്ത് ഫ്രൈ ചെയ്തെടുക്കാം.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Thursday, December 29, 2022

കുക്കര്‍ ഉപയോഗിച്ച്‌ എളുപ്പത്തില്‍ കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
ഓര്‍ഡര്‍ ചെയ്താല്‍ മിനിറ്റുകള്‍ക്കുള്ളില്‍ പറഞ്ഞ കേക്ക് വീട്ടുപടിക്കല്‍ എത്തുമെങ്കിലും സ്വയമുണ്ടാക്കുന്ന കേക്ക് തരുന്ന സന്തോഷം വേറെ തന്നെയാണ്.വീട്ടില്‍ ഒരു കേക്ക് ഉണ്ടാക്കിയാലോ?. കുക്കര്‍ ഉപയോഗിച്ച്‌ എളുപ്പത്തില്‍ കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകള്‍

മൈദ- ഒന്നര കപ്പ്

മുട്ട-2 എണ്ണം

പൊടിച്ച പഞ്ചസാര-1 കപ്പ്‌

വനില എസന്‍സ് - 1 ടീസ്പൂണ്‍

ബേക്കിങ് പൗഡര്‍-1 ടീസ്പൂണ്‍

ബേക്കിങ് സോഡ-അര ടീസ്പൂണ്‍

പാല്‍-1 കപ്പ്

നെയ്യ് / റിഫൈന്‍ഡ് ഓയില്‍- അരക്കപ്പ്

തയാറാക്കുന്ന വിധം

ആദ്യമായി ബാറ്റര്‍ തയാറാക്കാം. ഇതിനായി മുട്ട മിക്സിയില്‍ അടിച്ചെടുക്കുക. ഇതിലേക്കു പൊടിച്ചുവച്ചിട്ടുള്ള പഞ്ചസാര ചേര്‍ക്കാം. അടുത്തതായി ബേക്കിങ് പൗഡര്‍, ബേക്കിങ് സോഡ, വനില എസന്‍സ്, നെയ്യ് അല്ലെങ്കില്‍ റിഫൈന്‍ഡ് ഓയില്‍ എന്നിവ കൂടി ചേര്‍ത്ത് ഒന്നുകൂടി മിക്സിയില്‍ അടിച്ചെടുക്കുക. അതിനുശേഷം ഇതിലേക്കു മൈദ ചേര്‍ത്തു കൊടുക്കാം. ഇനി പാല്‍ ഒഴിച്ചുകൊടുക്കണം. എന്നിട്ട്, ഒന്നുകൂടി മിക്സിയില്‍ അടിച്ചെടുത്താല്‍ ബാറ്റര്‍ റെഡി. ഇനി ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ‍പഞ്ചസാര കാരമലൈസ് ചെയ്തശേഷം ഒഴിച്ചുകൊടുക്കണം. (അല്‍പം വെള്ളമൊഴിച്ചു കുറുക്കി പഞ്ചസാരയുടെ നിറം ബ്രൗണ്‍ ആവുന്നതു വരെ കാത്തിരുന്ന ശേഷം ചൂടുവെള്ളം ഒഴിച്ചാണു കാരമല്‍ തയാറാക്കുന്നത്. കരിഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. കേക്കിനു നല്ല ബ്രൗണ്‍ നിറം ലഭിക്കുന്നതിനു വേണ്ടിയാണിത്).

ചൂടായ കുക്കറില്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിച്ചു തേച്ചെടുക്കണം.എന്നിട്ട്, ഇതിലേക്ക് കാരമല്‍ മിക്സ് ചെയ്ത ബാറ്റര്‍ ഒഴിക്കുക. കുക്കറിന്റെ പകുതി ഭാഗത്തോളം മാത്രമേ ബാറ്റര്‍ ഒഴിക്കാന്‍ പാടുള്ളൂ. അതിനുശേഷം കുക്കര്‍ അടച്ചുവച്ചു ബേക്ക് ചെയ്യാം. ഏകദേശം 45-60 മിനിറ്റ് വരെയാണ് ബേക്ക് ചെയ്യേണ്ടത്. ഈ സമയം കുക്കറിന്റെ വെയ്റ്റ് വയ്ക്കേണ്ട ആവശ്യമില്ല. 10 മിനിറ്റ് കഴിഞ്ഞ് തുറന്നു നോക്കാം. പാകമായോ എന്നറിയാന്‍ കത്തി ഉപയോഗിച്ച്‌ കുത്തി നോക്കുക. ഒട്ടിപ്പിടിക്കുന്നില്ലെങ്കില്‍ കേക്ക് റെഡി. ഇതൊരു പ്ലേറ്റിലേക്ക് മാറ്റിയ ശേഷം കത്തി ഉപയോഗിച്ച്‌ ഷേപ്പ് ചെയ്തെടുക്കാം. ഇനി മുറിച്ചു വിളമ്ബാം.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Saturday, December 24, 2022

മീന്‍ കട്‌ലറ്റ്, കൊതിയൂറും സ്വാദില്‍ വീട്ടില്‍ തയ്യാറാക്കാം

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

നാല് മണിക്ക് ചായക്കൊപ്പം കഴിക്കാന്‍ അടിപൊളി രുചിയില്‍ മീന്‍ കട്‌ലറ്റ് തയ്യാറാക്കാം. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ വിഭവം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും.
ആവശ്യമുള്ള സാധനങ്ങള്‍
ട്യൂണ(വേവിച്ചത്) - 200ഗ്രാം
സവാള - 2 എണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍
പച്ചമുളക് ചെറുതായി അരിഞ്ഞത് - 3 എണ്ണം
ഉരുളക്കിഴങ്ങ് - 1 വലുത്
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
കുരുമുളക് പൊടി - 1 ടീസ്പൂണ്‍
ബ്രെഡ് പൊടിച്ചത് - 2 കപ്പ്
മുട്ട - 2
മല്ലിയില അരിഞ്ഞത് - 1/4 കപ്പ്
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ ചൂടാക്കി അതിലേക്ക് ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചുവക്കെ വഴറ്റുക.
അതിലേക്ക് മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, പെരുംജീരകപ്പൊടി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. അതിലേക്ക് വേവിച്ച മീന്‍ ചേര്‍ത്ത് 1 മിനുട്ട് വഴറ്റുക. പുഴുങ്ങിപ്പൊടിച്ച ഉരുളക്കിഴങ്ങ്, പാകത്തിന് ഉപ്പ്, അരിഞ്ഞ മല്ലിയില എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക.
മസലക്കൂട്ട് അല്‍പനേരം ചൂടാറാനായി വെക്കുക. ശേഷം അതില്‍ നിന്നും ഓരോ ഉരുള എടുത്ത് ഇഷ്ടമുള്ള ആകൃതിയില്‍ ആക്കി അടിച്ചുവച്ച മുട്ടയില്‍ മുക്കി ബ്രഡ് പൊടിയില്‍ പൊതിഞ്ഞു ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.
ട്യൂണയ്ക്ക് പകരം ഏത് തരം മീന്‍ ഉപയോഗിച്ചും തയ്യാറാക്കാവുന്നതാണ്. 
വേവിച്ചതോ അല്ലെങ്കില്‍ അല്പം മസാല ചേര്‍ത്ത് വറുത്തതോ ആയ മീന്‍ മുള്ള് മാറ്റി ഉപയോഗിക്കാം.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Thursday, December 22, 2022

പാവയ്ക്കാ വിരോധികളുടെ പോലും ഹൃദയം കീഴടക്കും; തേങ്ങാപ്പാലും പച്ചമാങ്ങയും ചേര്‍ത്തൊരു വെറൈറ്റി വിഭവം

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

പാവയ്ക്കയെ ചിലരെങ്കിലും ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണം കയ്പ്പ് രുചി സഹിക്കാന്‍ പറ്റാത്തത് കൊണ്ടാണല്ലോ. എന്നാല്‍ പാവയ്ക്കയുടെ കയ്പ്പിന് കിട പിടിക്കാനെന്ന വണ്ണം പച്ചമാങ്ങയുടെ പുളിയും, പച്ചമുളകിന്റെ എരിവും, കൂടെ തേങ്ങാപ്പാലിന്റെ ഇളം മധുരവും ചേര്‍ന്നാലൊന്നു ആലോചിച്ചു നോക്കിയാട്ടെ. ഒരു കിണ്ണം ചോറുണ്ണാം. അത് പാവയ്ക്ക വിരോധികള്‍ വരെ സമ്മതിക്കും.
ഇന്ന് പരിചയപ്പെടുത്തുന്ന ഈ കറിയുടെ കൊങ്കണിയിലെ പേരാണ് പാവയ്ക്കാ 'ഗൂണ്‍ ' അല്ലെങ്കില്‍ 'ഗൂണ്'. മേലെപ്പറഞ്ഞ പോലെ എല്ലാ രുചികളുടേയും ഒരു സമ്മിശ്ര സൗന്ദര്യം. പച്ചമാങ്ങയ്ക്ക് പകരം ഇലുമ്പന്‍ പുളിയും ചേര്‍ക്കാം. ചോറിനു ഒരു ഉപ കറിയായാണ് ഗൂണ്‍ വിളമ്പുക.

ആവശ്യമുള്ള സാധനങ്ങള്‍
പാവയ്ക്ക -1 വലുത്
പച്ചമാങ്ങ -1 ഇടത്തരം
തേങ്ങ - 1 വലുത്
വറ്റല്‍മുളക് -3-4 എണ്ണം
കായപ്പൊടി - 1/2 ടീസ്പൂണ്‍
വെളിച്ചെണ്ണ - 2 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാവയ്ക്ക ഇടത്തരം വലുപ്പത്തില്‍ ചതുര കഷ്ണങ്ങള്‍ ആക്കുക. പച്ചമാങ്ങയും വലിയ കഷ്ണങ്ങള്‍ ആക്കുക. പച്ചമുളക് നെടുകെ കീറുക. പാവയ്ക്കയില്‍ ഉപ്പ് പുരട്ടി ഒരുമണിക്കൂറോളം വെയ്ക്കാം. ശേഷം നന്നായി പിഴിഞ്ഞ് കയ്പുവെള്ളം കളയാം .
ഇനി ആവശ്യമുണ്ടെങ്കില്‍ മാത്രം പാവയ്ക്ക അല്പം വെള്ളത്തില്‍ പാതി വെന്തു വരുന്നതു വരെ വേവിച്ചു വെള്ളം ഊറ്റി കളഞ്ഞ് കഷണങ്ങള്‍ എടുക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ പാവയ്ക്കയുടെ പോഷക ഗുണങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ കയ്പ്പ് കുറഞ്ഞു കിട്ടും. ഇത് തീര്‍ത്തും ഓപ്ഷണല്‍ ആണ്.
തേങ്ങ തിരുമ്മി ഒന്നാം പാലും രണ്ടാം പാലും വേര്‍തിരിച്ചെടുക്കുക. എന്നിട്ട് പാവയ്ക്കയും പച്ചമാങ്ങയും പച്ചമുളകും ചേര്‍ത്ത് രണ്ടാംപാലില്‍ വേവിച്ചെടുക്കാം. ഉപ്പ് ചേര്‍ക്കാം.
പാവയ്ക്ക വെന്തു പാകമാകുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. ചാറ് തിളച്ചു സ്വല്പം കുറുകി വരുമ്പോള്‍ വാങ്ങി വെയ്ക്കാം. വാങ്ങി വെച്ചതിനു ശേഷം കടുക്, വറ്റല്‍മുളക്, കായപ്പൊടി എന്നിവ വെളിച്ചെണ്ണയില്‍ മൂപ്പിച്ച് താളിച്ചു കറിയുടെ മീതെ ഒഴിക്കാം.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Thursday, December 15, 2022

ചെമ്മീൻ കൊണ്ട് ഇങ്ങനൊരു കിടുക്കാച്ചി റെസിപ്പി

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

മസാല പ്രോൺ ഫ്രൈ
1.ചുവന്നുള്ളി – അഞ്ച്
ഇഞ്ചി – അര വലിയ സ്പൂൺ
വെളുത്തുള്ളി – അര വലിയ സ്പൂൺ
വറ്റൽമുളക് – മൂന്ന്
കാശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
കുരുമുളകുപൊടി – അര വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
വിനാഗിരി – പാകത്തിന്
എണ്ണ – പാകത്തിന്
2.ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കിയത് – അരക്കിലോ
4.കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙ഒന്നാമത്തെ ചേരുവ നന്നായി അരച്ച് അരപ്പു തയാറാക്കി വയ്ക്കുക.
∙ഇതു ചെമ്മീന്ൽ പുരട്ടി അരമണിക്കൂർ വയ്ക്കണം.
∙എണ്ണ ചൂടാക്കി കറിവേപ്പില ചേർത്തു വഴറ്റി ചെമ്മീനും ചേർത്തു തിരിച്ചും മറിച്ചുമിട്ടു വറുത്തു കോരുക.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Monday, December 12, 2022

വിരുന്നിൽ താരമാകാൻ സോയാ കട്‌ലറ്റ്; ഈസി റെസിപ്പി

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

സോയാ കട്‌ലറ്റ്
1. സോയാ ഗ്രാന്യൂൾസ് – 50 ഗ്രാം
2. ഉരുളക്കിഴങ്ങ് – മൂന്ന്
3. എണ്ണ – പാകത്തിന്
4. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
പച്ചമുളക് – മൂന്ന്, പൊടിയായി അരിഞ്ഞത്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ഒരു െചറിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു നുള്ള്
മുളകുപൊടി – അൽപം
ജീരകംപൊടി വറുത്തത് – ഒരു െചറിയ സ്പൂൺ
മല്ലിപ്പൊടി വറുത്തത് – ഒരു െചറിയ സ്പൂൺ
6. നാരങ്ങാനീര് – രണ്ടു െചറിയ സ്പൂൺ
മല്ലിയില – ഒരു െകട്ട്, അരിഞ്ഞത്
8. റൊട്ടിപ്പൊടി – 100 ഗ്രാം
∙ സോയാ ഗ്രാന്യൂൾസ് ചെറുചൂടുവെള്ളത്തിൽ 15 മിനിറ്റ് ഇട്ടു വച്ച ശേഷം പിഴിഞ്ഞെടുക്കുക. അൽപം വെള്ളത്തിൽ ഏതാനും മിനിറ്റ് വേവിച്ചൂറ്റി മാറ്റിവയ്ക്കുക.
∙ ഉരുളക്കിഴങ്ങു തൊലി കളഞ്ഞു വേവിച്ചുടച്ചു വയ്ക്കണം.
∙ എണ്ണ ചൂടാക്കി നാലാമത്തെ സോയാ കട്‌ലറ്റ്
∙ സോയാ ഗ്രാന്യൂൾസ് ചെറുചൂടുവെള്ളത്തിൽ 15 മിനിറ്റ് ഇട്ടു വച്ച ശേഷം പിഴിഞ്ഞെടുക്കുക. അൽപം വെള്ളത്തിൽ ഏതാനും മിനിറ്റ് വേവിച്ചൂറ്റി മാറ്റിവയ്ക്കുക.
∙ ഉരുളക്കിഴങ്ങു തൊലി കളഞ്ഞു വേവിച്ചുടച്ചു വയ്ക്കണം.
∙ എണ്ണ ചൂടാക്കി നാലാമത്തെ  ചേരുവ വഴറ്റിയ ശേഷം സോയ ചേർത്തിളക്കുക.
∙ ഇതിൽ അഞ്ചാമത്തെ േച രു വ    ചേർത്ത് ഇളക്കി വെള്ളം വറ്റുമ്പോൾ ആറാമത്തെ േചരുവയും േചർത്തിളക്കുക.
∙ ഇത് കട്‌ലറ്റ് ആകൃതിയിലാക്കി മുട്ട അടിച്ചതിലും റൊ ട്ടിപ്പൊടിയിലും പൊതിഞ്ഞെടുക്കണം.
∙ തവയിൽ അൽ‌പം എണ്ണ ചൂടാക്കി ക ട്‌ലറ്റ് തിരിച്ചുംമറിച്ചുമിട്ടു വറുത്തെടുക്കുക.
∙ മല്ലിയില-പുതിനയില ചട്നിക്കൊപ്പം ചൂടോടെ വിളമ്പാം.രുവ വഴറ്റിയ ശേഷം സോയ ചേർത്തിളക്കുക.
∙ ഇതിൽ അഞ്ചാമത്തെ േചരുവ േചർത്തിളക്കി വെള്ളം വറ്റുമ്പോൾ ആറാമത്തെ േചരുവയും േചർത്തിളക്കുക.
∙ ഇത് കട്‌ലറ്റ് ആകൃതിയിലാക്കി മുട്ട അടിച്ചതിലും റൊ ട്ടിപ്പൊടിയിലും പൊതിഞ്ഞെടുക്കണം.
∙ തവയിൽ അൽ‌പം എണ്ണ ചൂടാക്കി കട‌ലറ്റ് തിരിച്ചുംമറിച്ചുമിട്ടു വറുത്തെടുക്കുക.
∙ മല്ലിയില-പുതിനയില ചട്നിക്കൊപ്പം ചൂടോടെ വിളമ്പാം.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Tuesday, December 6, 2022

ഫിഷ് മോളി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

.ചേരുവകള്‍
മീന്‍ - 1 കിലോഗ്രാം
സവാള - 2 എണ്ണം (ഇടത്തരം വലുപ്പമുള്ളത്)
തക്കാളി - 1 എണ്ണം (വലുത്)
ഇഞ്ചി - 1 കഷ്ണം
വെളുത്തുള്ളി - 10  അല്ലി

വളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
കുരുമുളക് - 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് - 1 ടീസ്പൂണ്‍
പച്ചമുളക് - 4 എണ്ണം
ഏലക്ക - 2 എണ്ണം
ഗ്രാമ്ബൂ - 4 എണ്ണം
കശുവണ്ടി - 6-7 എണ്ണം

തേങ്ങാപ്പാല്‍
രണ്ടാംപാല്‍ - 1 1/2 കപ്പ്
ഒന്നാംപാല്‍ - 1/2 കപ്പ്

തയാറാക്കുന്ന വിധം
മീന്‍ (ആവോലി) തൊലി കളഞ്ഞ് വെട്ടി കഴുകി വൃത്തിയാക്കി വയ്ക്കുക. കഷണങ്ങളാക്കിയ മീനിലേക്ക് ഒരു ടീസ്പൂണ്‍ കുരുമുളകുപൊടിയും അര ടീസ്പൂണ്‍ ഉപ്പും കുറച്ച്‌ വെളിച്ചെണ്ണയും ഒഴിച്ചു തിരുമ്മി വയ്ക്കുക. അതിനുശേഷം സ്റ്റൗ കത്തിച്ച്‌ ഒരു മണ്‍ചട്ടി വച്ച്‌ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച്‌ രണ്ട് ഏലയ്ക്ക, അര ടീസ്പൂണ്‍ കുരുമുളക്, മൂന്നോ നാലോ ഗ്രാമ്ബൂ എന്നിവ ഇടുക. ഇവ ഒന്ന് പൊട്ടി തുടങ്ങുമ്ബോള്‍ അരിഞ്ഞു വച്ചിരിക്കുന്ന സവാളയും കുറച്ച്‌ ഉപ്പും കൂടി ഇട്ട് ഒന്നിളക്കുക. സവാള വാടി വരുമ്ബോള്‍ നീളത്തില്‍ അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും നാല് പച്ചമുളകും കുറച്ച്‌ കറിവേപ്പിലയും കൂടി ചേര്‍ത്തു നന്നായി ഇളക്കി കൊടുക്കുക. സവാള നല്ലതുപോലെ വഴറ്റേണ്ട ആവശ്യമില്ല മീഡിയം ഫ്‌ളേമില്‍ വച്ച്‌ ഒന്നു സോഫ്റ്റായി വന്നാല്‍ മതി.

സവാള പാകത്തിന് വഴന്നു വരുമ്ബോള്‍ കുറച്ചു കറിവേപ്പിലയും ചേര്‍ത്തു കൊടുക്കുക. ഇനി ഇതിലേക്ക് ആദ്യം ഒന്നര കപ്പ് തേങ്ങാപ്പാല്‍ ഒഴിച്ചു കൊടുക്കുക. ഇതൊന്നു തിളച്ചു വരുമ്ബോള്‍ മീന്‍ കഷണങ്ങള്‍ ഇതിലേക്കു ചേര്‍ത്തു ചെറുതായി ഇളക്കുക. കറി തിളച്ചു 7-8 മിനിറ്റ് കഴിയുമ്ബോള്‍ തക്കാളി (വട്ടത്തില്‍ അരിഞ്ഞത്) ചേര്‍ക്കാം. തക്കാളി അധികം വെന്തുപോകരുത്. ഇനി തവി കൊണ്ട് ഇളക്കാെത ശ്രദ്ധിക്കണം. ചട്ടി ഒന്നു ചുറ്റിച്ചു കൊടുത്താല്‍ മതി.

ഇനി ഇതിലേക്ക് ആറോ ഏഴോ കശുവണ്ടി കുറച്ചു ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് അരച്ച പേസ്റ്റ് കൂടി ചേര്‍ക്കുക. ഇതിന്റെ കൂടെ ഒരു ടീസ്പൂണ്‍ കുരുമുളകു പൊടി കൂടി ചേര്‍ത്ത് ഒന്നു പതിയെ ഇളക്കി കൊടുക്കുക. ഇനി ഇത് നന്നായി പറ്റി വരുമ്ബോള്‍ ഒന്നാം പാല്‍ കൂടി ചേര്‍ത്തു ചട്ടി ഒന്നു ചുറ്റിച്ചെടുക്കുക. കറി ഒന്നു ചൂടായി  വരുമ്പോൾ ഓഫ് ചെയ്യുക. ഫിഷ് മോളി റെഡി.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]