©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
കരസേനയിൽ ലഫ്റ്റനന്റ് റാങ്കോടെ എൻജിനീയറാകാം. 194 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കരസേനയുടെ ഷോർട് സർവീസ് കമ്മിഷൻ (ടെക്) കോഴ്‌സിലേക്കും ഷോർട് സർവീസ് കമ്മിഷൻ (ടെക്) വിമൻ കോഴ്‌സിലേക്കും ഇപ്പോൾ അപേക്ഷിക്കാം. ജൂലൈ 19 വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
പുരുഷൻമാർക്കു 175 ഒഴിവും സ്ത്രീകൾക്ക് 19 ഒഴിവുമുണ്ട്. അപേക്ഷകർ അവിവാഹിതരായിരിക്കണം. പ്രായപരിധി 20 നും 27 നും ഇടയിലുളളവരായിരിക്കണം. ബന്ധപ്പെട്ട വിഭാഗങ്ങളിൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. നിബന്ധനകൾക്കു വിധേയമായി അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
അഞ്ച് ദിവസം നീളുന്ന എസ്എസ്ബി ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുണ്ടാകും. ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജിക്കൽ ടെസ്റ്റ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായുളള ഇന്റർവ്യൂ ബെംഗളൂരു ഉൾപ്പെടെയുളള കേന്ദ്രങ്ങളിൽ നടത്തും.
സേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കും (ടെക്, നോൺ ടെക്) 2 ഒഴിവുണ്ട്. ടെക് എൻട്രിയിൽ, ഏതെങ്കിലും ബിഇ/ബിടെക്കും നോൺ ടെക് എൻട്രിയിൽ ഏതെങ്കിലും ബിരുദവുമാണു യോഗ്യത. ഇവർക്കുളള പ്രായപരിധി 35. ആഗസ്റ്റ് മൂന്ന് ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
കൂടുതൽ വിവരങ്ങൾക്ക് : www.joinindianarmy.nic.in
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment