Wednesday, July 5, 2023

പേമാരിക്കിടെ തൃശൂരിൽ ഭൂചലനം; ഭൂമിക്കടിയിൽ ഉഗ്രശബ്ദവും വിറയലും, നാട്ടുകാർ ആശങ്കയിൽ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

തൃശൂ‍‍ർ ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോ‍ർട്ട്. ആമ്പല്ലൂര്‍, കല്ലൂര്‍, മുളയം, മണ്ണുത്തി തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂമിക്കടിയിൽ നിന്ന് ഉഗ്ര ശബ്ദം കേട്ടെന്നും വിറയൽ അനുഭവപ്പെട്ടെന്നും നാട്ടുകാർ പറഞ്ഞു. രാവിലെ 8.17-നായിരുന്നു സംഭവം. 2 സെക്കന്‍ഡിൽ താഴെ മാത്രമാണ് ഭൂചലനം അനുഭവപ്പെട്ടത്.
വിവരം അറിഞ്ഞ ജില്ലാ കലക്ടർ കൃഷ്ണ തേജ സ്ഥലം  സന്ദർശിച്ചു. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്ഥലം സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. റിക്ടർ സ്കെയിലിൽ മൂന്നിൽ താഴെ തീവ്രത വരുന്ന ചലനങ്ങൾ രേഖപ്പെടുത്താൻ കഴിയില്ലെന്നും ഇന്ന് ചലനങ്ങൾ അനുഭവപ്പെട്ട സ്ഥലങ്ങളിൽ വരും ദിനങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ട‍ർ വ്യക്തമാക്കി. 
ഇതാദ്യമായല്ല തൃശൂരിൽ ഭൂചലനം അനുഭവപ്പെടുന്നത്. നാല് വർഷം മുമ്പും സമാനമായ രീതിയിൽ തൃശൂരിലും പരിസര പ്രദേശങ്ങളിലും ചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. 2018 സെപ്തംബർ 17ന് രാത്രിയായിരുന്നു ഇതിന് മുമ്പ് ഭൂചലനം അനുഭവപ്പെട്ടത്. തൃശൂർ, ഒല്ലൂർ, ലാല്ലൂർ, കണ്ണൻകുളങ്ങര, കൂർക്കഞ്ചേരി അടക്കമുള്ള പ്രദേശങ്ങളിൽ രാത്രി 11.30 ഓടെ ചലനങ്ങൾ അനുഭവപ്പെടുകയായിരുന്നു. പേമാരിക്കിടെ അനുഭവപ്പെട്ട ഭൂചലനത്തിൽ നാട്ടുകാ‍ർ ആശങ്കയിലാണ്. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment