Thursday, July 20, 2023

വീടിന് പുറത്ത് സൂക്ഷിച്ച 400 കിലോ തക്കാളി മോഷണംപോയി; മോഷ്ടാക്കള്‍ക്കായി തിരച്ചില്‍.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

: മഹാരാഷ്ട്രയിലെ പുണെയിൽ കർഷകൻ വിൽക്കാനായി ട്രക്കിൽ സൂക്ഷിച്ചിരുന്ന 400 കിലോഗ്രാം തക്കാളി മോഷണംപോയി. പിംപാർഖേഡ് ഗ്രാമത്തിൽനിന്നുള്ള കർഷകനായ അരുൺ ധോമിന്റെ തക്കാളിയാണ് മോഷണംപോയത്. കഴിഞ്ഞ 17-നാണ് സംഭവം നടന്നത്. ഷിരൂർ പോലീസ് സ്റ്റേഷനിൽ കർഷകൻ മോഷണത്തെക്കുറിച്ച് പരാതിനൽകിയിട്ടുണ്ട്.
ട്രക്കിൽ 20 പെട്ടി തക്കാളി ഉണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. രാത്രി 11-ന് നോക്കിയപ്പോൾ പെട്ടികൾ വണ്ടിയിൽ ഉണ്ടായിരുന്നതായി കർഷകൻപറയുന്നു. പിറ്റേന്ന് രാവിലെ ആറിന് വാഹനത്തിൽ പെട്ടികൾകണ്ടില്ല. സമീപ പ്രദേശങ്ങളിൽ തിരച്ചിൽനടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പരാതിയിൽ പറഞ്ഞു.
16-ന് വൈകുന്നേരത്തോടെയാണ് ധോമിന്റെ കുടുംബം തക്കാളി വിളവെടുത്തത്. അടുത്തദിവസം അതിരാവിലെ മാർക്കറ്റിലേക്ക് കൊണ്ടുപോകുന്നതിനായി പെട്ടികൾ ട്രക്കിൽനിറച്ച് വീട്ടിലേക്ക് കൊണ്ടുവന്നതാണെന്നും അദ്ദേഹം പറഞ്ഞു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment