Tuesday, July 25, 2023

ലോക റാങ്കിങ്ങില്‍ രണ്ടാമതെത്തി സാത്വിക് സായ്രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

കൊറിയ ഓപ്പണ്‍ 500 ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് വിജയത്തിനു പിന്നാലെ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യയുടെ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം. ചൊവ്വാഴ്ച പുറത്തുവന്ന ഏറ്റവും പുതിയ റാങ്കിങ്ങിലാണ് ഇരുവരും രണ്ടാം സ്ഥാനത്തെത്തിയത്. ഈ സഖ്യത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്.
ചൈനീസ് ജോഡികളായ ലിയാങ് വെയ് കെങ് - വാങ് ചാങ് സഖ്യത്തെ മറികടന്നാണ് ഇന്ത്യന്‍ സഖ്യം രണ്ടാം റാങ്കിലെത്തിയത്. നേരത്തേ കൊറിയ ഓപ്പണ്‍ സെമിയില്‍ ഈ സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാത്വിക് സായ്രാജും ചിരാഗ് ഷെട്ടിയും ഫൈനലിലേക്ക് മുന്നേറിയത്.
ഈ സീസണില്‍ കൊറിയ ഓപ്പണ്‍ (സൂപ്പര്‍ 500), സ്വിസ് ഓപ്പണ്‍ (സൂപ്പര്‍ 300), ഇന്‍ഡൊനീഷ്യ ഓപ്പണ്‍ (സൂപ്പര്‍ 1000) കിരീടങ്ങള്‍ നേടിയ ഇന്ത്യന്‍ സഖ്യത്തിന് നിലവില്‍ 87,211 പോയിന്റാണുള്ളത്. ഈ വര്‍ഷത്തെ നാലാമത്തെ ഫൈനല്‍ കളിച്ച സാത്വിക് സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യം ഇക്കഴിഞ്ഞ കൊറിയ ഓപ്പണില്‍ ലോക ഒന്നാം നമ്പറുകാരായ ഇന്‍ഡൊനീഷ്യയുടെ ഫജര്‍ അല്‍ഫിയാന്‍-മുഹമ്മദ് റിയാന്‍ അര്‍ഡിയാന്റോ സഖ്യത്തെ തോല്‍പ്പിച്ച് കിരീടമുയര്‍ത്തിയിരുന്നു.
അതേസമയം ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് പി.വി സിന്ധു സിംഗിള്‍സ് റാങ്കിങ്ങില്‍ 17-ാം സ്ഥാനം നിലനിര്‍ത്തി. സൈന നേവാള്‍ 37-ാം സ്ഥാനത്താണ്. പുരുഷ സിംഗിള്‍സ് റാങ്കിങ്ങില്‍ 10-ാം സ്ഥാനത്തുള്ള എച്ച്.എസ് പ്രണോയിയാണ് റാങ്കിങ്ങില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം. ലക്ഷ്യ സെന്‍ 13-ാം സ്ഥാനത്തും കിഡംബി ശ്രീകാന്ത് 20-ാം സ്ഥാനത്തുമാണ്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment