©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
റൂസോ (ഡൊമീനിക്ക): ടെസ്റ്റില്‍ മറ്റൊരു നാഴികക്കല്ല് സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടെസ്റ്റ് കരിയറില്‍ 3500 റണ്‍സെന്ന നാഴികക്കല്ലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ പിന്നിട്ടത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും 3500 റണ്‍സ് പിന്നിടുന്ന ലോകത്തിലെ രണ്ടാമത്തെ ബാറ്ററെന്ന നേട്ടവും ഇതോടെ രോഹിത് സ്വന്തമാക്കി. ഇന്ത്യന്‍ താരം വിരാട് കോലിയാണ് ചരിത്രത്തില്‍ ആദ്യമായി ഈ നേട്ടത്തിലെത്തിയ താരം. ടെസ്റ്റില്‍ 3500 റണ്‍സ് തികയ്ക്കുന്ന 20-ാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് രോഹിത്.
വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്. മത്സരത്തില്‍ 221 പന്തുകള്‍ നേരിട്ട രോഹിത് 10 ഫോറും രണ്ട് സിക്സുമടക്കം 103 റണ്‍സെടുത്തു. 51 ടെസ്റ്റില്‍ നിന്നാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്. നിലവില്‍ കളിക്കുന്നവരില്‍ വിരാട് കോലി (8,479), ചേതേശ്വര്‍ പൂജാര (7,195), അജിങ്ക്യ രഹാനെ (5,066) എന്നീ ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് റണ്‍വേട്ടയില്‍ രോഹിത്തിന് മുന്നിലുള്ളവര്‍.
2007-ല്‍ ഇന്ത്യയ്ക്കായി അരങ്ങേറിയ രോഹിത് 2013-ലാണ് ആദ്യ ടെസ്റ്റ് കളിക്കുന്നത്. പിന്നീട് 2019-ല്‍ ഓപ്പണറായി സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ രോഹിത് ടെസ്റ്റ് ടീമിലെ ഒരു സ്ഥിരാംഗമായിരുന്നില്ല.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment