Wednesday, July 12, 2023

മിന്നുവിന് രണ്ട് വിക്കറ്റ്, മൂന്നാം മത്സരത്തില്‍ ബംഗ്ലാദേശിന് ആശ്വാസ ജയം, പരമ്പര ഇന്ത്യയ്ക്ക്

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്കെതിരേ ആശ്വാസ ജയം സ്വന്തമാക്കി ബംഗ്ലാദേശ് വനിതകള്‍. ഇന്ത്യ ഉയര്‍ത്തിയ 103 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് മറികടന്നു. ആദ്യ രണ്ട് മത്സരം ജയിച്ച ഇന്ത്യ പരമ്പര നേരത്തേ സ്വന്തമാക്കിയിരുന്നു (2-1).
46 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത ഷമിമ സുല്‍ത്താനയുടെ പ്രകടനമാണ് ബംഗ്ലാദേശിന് തുണയായത്. മലലയാളി താരം മിന്നു മണി നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.
ശാന്തി റാണി (10), ദിലാര അക്തര്‍ (1), നിഗര്‍ സുല്‍ത്താന (14), ഷോര്‍ണ അക്തര്‍ (2), സുല്‍ത്താന ഖാതുന്‍ (12) എന്നിവരാണ് പുറത്തായത്. ഋതു മോണി (7*), നിഹാദ അക്തര്‍ (10*) എന്നിവര്‍ പുറത്താകാതെ നിന്നു. മിന്നു മണിയെ കൂടാതെ ദേവിക വൈദ്യയും ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ രണ്ടാം മത്സരത്തിന് സമാനമായ രീതിയില്‍ തന്നെ തകര്‍ന്നു. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെടുക്കാനേ പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കായുള്ളൂ.
41 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ പ്രകടനമാണ് ടീമിനെ 100 കടത്തിയത്. ജെമിമ റോഡ്രിഗസ് 28 റണ്‍സെടുത്തു. ഇവരെ കൂടാതെ ഷഫാലി വര്‍മയും (11), യസ്തിക ഭാട്ടിയയും (12) മാത്രമാണ് രണ്ടക്കം കടന്നത്.
സ്മൃതി മന്ദാന (1), അമന്‍ജോത് കൗര്‍ (2), പൂജ വസ്ത്രാകര്‍ (2) എന്നിവര്‍ പാടേ നിരാശപ്പെടുത്തി.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment