Friday, July 14, 2023

മുഖക്കുരു ബുദ്ധിമുട്ടിക്കുന്നുവെങ്കില്‍ ഉടന്‍ മാറ്റാം ചർമ്മ സംരക്ഷണ ദിനചര്യനിങ്ങളുടെ മുഖത്തിന്‍റെ ഭംഗി

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

മുഖക്കുരു ബുദ്ധിമുട്ടിക്കുന്നുവെങ്കില്‍ ഉടന്‍ മാറ്റാം ചർമ്മ സംരക്ഷണ ദിനചര്യ
നിങ്ങളുടെ മുഖത്തിന്‍റെ ഭംഗി നഷ്ടപ്പെടുത്തുന്ന പ്രധാന കാരണങ്ങളില്‍ ഒന്നാണ് മുഖക്കുരു. എണ്ണമയമുള്ള ചര്‍മ്മത്തില്‍ മുഖക്കുരു ഉണ്ടാവുക എന്നത് തികച്ചും സ്വാഭാവികമാണ്. എന്നാല്‍, ഇത് മാത്രമല്ല, മറ്റ് ചില കാരണങ്ങള്‍കൊണ്ടും  മുഖത്ത് കുരുക്കള്‍ ഉണ്ടാകാം.
മുഖത്തിന് പ്രത്യേക പരിചരണം നൽകിയിട്ടും മുഖക്കുരു പ്രത്യക്ഷപ്പെടുന്നുവെങ്കില്‍ എവിടെയോ എന്തോ കുഴപ്പം സംഭവിക്കുന്നുവെന്ന് മനസ്സിലാക്കണം. അതായത് ചര്‍മ്മ സംരക്ഷണത്തില്‍ നാം വരുത്തുന്ന ചില പിഴവുകള്‍ ആണ് മുഖത്ത് കുരുക്കള്‍ വരാന്‍ കൂടുതലായും കാരണമാകുന്നത്. ചര്‍മ്മ സംരക്ഷണത്തിന് ആദ്യം ചെയ്യേണ്ടത് ചര്‍മ്മ സംരക്ഷണ ദിനചര്യ മാറ്റണം എന്നതാണ്. 

വേനൽക്കാലത്ത് ചർമ്മത്തിന്‍റെ സംരക്ഷണം വളരെ പ്രധാനമാണ്, അല്ലാത്തപക്ഷം മുഖ സൗന്ദര്യം ഇല്ലാതാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാൽ, പലപ്പോഴും, ശരിയായ ചർമ്മ ദിനചര്യകൾ സ്വീകരിച്ചിട്ടും, മുഖത്ത് മുഖക്കുരു പ്രത്യക്ഷപ്പെടുന്നു, അതിനർത്ഥം നമ്മൾ എവിടെയോ ചില തെറ്റുകൾ വരുത്തുന്നു , അതുമൂലം മുഖക്കുരു വീണ്ടും വീണ്ടും ഉണ്ടാകുന്നു എന്നതാണ്. 
ചര്‍മ്മ സംരക്ഷണത്തില്‍ എവിടെയാണ് തെറ്റ് സംഭവിക്കുന്നതെന്നും മുഖക്കുരുവിൽ നിന്ന് എങ്ങനെ മോചനം നേടാമെന്നും അറിയാം... 
1. തെറ്റായ ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളുടെ ഉപയോഗം
ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ പ്രയോഗിക്കുന്നതിന് മുമ്പ്, നിങ്ങളുടെ ചർമ്മത്തിന്‍റെ പ്രത്യേകതകള്‍ അറിഞ്ഞിരിക്കണം. അതായത് നിങ്ങളുടെ ചര്‍മ്മം എണ്ണമയമുള്ളതാണോ വരണ്ടതാണോ സാധാരണമാണോ എന്ന് അറിയേണ്ടത് പ്രധാനമാണ്. നിങ്ങൾ ചർമ്മത്തിന്‍റെ പ്രത്യേകതകള്‍ മനസിലാക്കാതെ തെറ്റായ ഉൽപ്പന്നം ഉപയോഗിക്കുകയാണെങ്കിൽ, അത് നിങ്ങളുടെ ചർമ്മത്തിന് ദോഷം ചെയ്യുകയും മുഖക്കുരു വരാന്‍ ഇടയാക്കുകയും ചെയ്യുന്നു.
മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനാണ് നാമൊക്കെ മേക്കപ്പ് ചെയ്യുന്നത്, എന്നാൽ, ധാരാളം കെമിക്കല്‍സ് അടങ്ങിയ മേക്കപ്പ് ഉത്പന്നങ്ങള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇത് വളരെ വേഗത്തില്‍ ചര്‍മ്മത്തിന് നിറവും തിളക്കവും നല്‍കും എങ്കിലും ഇവ ദോഷങ്ങളും വരുത്തി വയ്ക്കും. അതുകൂടാതെ, മേക്കപ്പ് ദീർഘനേരം മുഖത്ത് സൂക്ഷിക്കുന്നതിലൂടെ  മുഖത്ത് ഓക്സിജൻ ലഭിക്കാതെ വരുന്നു. ഇത് മുഖക്കുരു വരാൻ ഇടയാക്കുന്നു. 
3. മുഖത്ത് തെറ്റായ ക്ലെൻസർ ഉപയോഗിക്കുന്നത് 
ശരിയായ ക്ലെൻസറിന്‍റെ തിരഞ്ഞെടുപ്പും വളരെ പ്രധാനമാണ്, അല്ലാത്തപക്ഷം മുഖത്തെ ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കാം. നിങ്ങൾക്ക് മികച്ച ഫലം ലഭിക്കണമെങ്കിൽ, വെള്ളം അടിസ്ഥാനമാക്കിയുള്ള ക്ലെൻസർ മാത്രം പ്രയോഗിക്കുക.
4. വെറും വൈപ്പുകൾ ഉപയോഗിച്ച് മേക്കപ്പ് നീക്കംചെയ്യുന്നത് 
മേക്കപ്പ് നീക്കം ചെയ്യാൻവേണ്ടി വൈപ്പുകൾ മാത്രം ഉപയോഗിക്കുന്നത് ശരിയല്ല. അതായത് വൈപ്പ് ഉപയോഗിച്ചതിന് ശേഷം ഫേസ് വാഷ് ഉൽപ്പന്നങ്ങള്‍ ഉപയോഗിച്ച് മുഖം നന്നായി കഴുകണം. ഇത് മുഖത്തെ എല്ലാത്തരം രാസവസ്തുക്കളും നീക്കം ചെയ്യാന്‍ സഹായിയ്ക്കുന്നു. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment