©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
നാല് പതിറ്റാണ്ടിലേറെ മലയാളികളുടെ മനസ്സിൽ പാട്ടിന്റെ വസന്തം വിരിയിച്ച വാനമ്പാടി
വിശേഷണങ്ങളിൽ തീരാത്ത മധുരമാണ് ചിത്രയുടെ പാട്ടുകൾ മലയാളിക്ക് സമ്മാനിച്ചത്
വിവിധ ഇന്ത്യൻ ഭാഷകളിലും മലായ്, ലാറ്റിൻ, അറബിക്, സിംഹളീസ്, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ വിദേശ ഭാഷകളിലുമായി 25,000ലേറെ ഗാനങ്ങൾ ആലപിച്ചു
സ്വരമാധുര്യമെന്നാൽ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന മുഖമാണ് ചിത്ര. കാലം മുന്നോട്ട് പോകുംതോറും മാധുര്യമേറി വരുന്ന സ്വരമാധുര്യം. ഇന്ന് അറുപതാം പിറന്നാൾ ആഘോഷിക്കുകയാണ് കെഎസ് ചിത്ര. ചിത്ര എന്ന പേര് കേൾക്കുമ്പോൾ തന്നെ എത്ര മനോഹര ഗാനങ്ങളാണ് മലയാളികളുടെ മനസിലും ചുണ്ടിലും വിരിയുക. നാല് പതിറ്റാണ്ടിലേറെ മലയാളികളുടെ മനസ്സിൽ പാട്ടിന്റെ വസന്തം വിരിയിച്ച വാനമ്പാടി. വിശേഷണങ്ങളിൽ തീരാത്ത മധുരമാണ് ചിത്രയുടെ പാട്ടുകൾ മലയാളിക്ക് സമ്മാനിച്ചത്. വിവിധ ഇന്ത്യൻ ഭാഷകളിലും മലായ്, ലാറ്റിൻ, അറബിക്, സിംഹളീസ്, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ വിദേശ ഭാഷകളിലുമായി 25,000ലേറെ ഗാനങ്ങൾ ആലപിച്ചു.
ആറ് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഒമ്പത് സൗത്ത് ഫിലിം ഫെയർ അവാർഡുകൾ, 16 കേരള സ്റ്റേറ്റ് ഫിലിം അവാർഡുകൾ, 11 ആന്ധ്രാപ്രദേശ് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, നാല് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, മൂന്ന് കർണാടക സംസ്ഥാന അവാർഡുകൾ എന്നിങ്ങനെ ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള 36 വ്യത്യസ്ത സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടി. ഒറിസ സംസ്ഥാന ചലച്ചിത്ര അവാർഡ്, പശ്ചിമ ബംഗാൾ സംസ്ഥാന ചലച്ചിത്ര അവാർഡ് എന്നിവ നേടി.
ഇന്ത്യൻ സംഗീതത്തിന് നൽകിയ വിലപ്പെട്ട സംഭാവനകൾക്ക് 2021-ൽ പത്മഭൂഷണും 2005-ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു. യുണൈറ്റഡ് കിംഗ്ഡത്തിലെ ഹൗസ് ഓഫ് കോമൺസിൽ ബ്രിട്ടീഷ് പാർലമെന്റ് ആദരിക്കുന്ന ആദ്യത്തെ ഇന്ത്യൻ വനിതയാണ് കെഎസ് ചിത്ര. 2009-ൽ ചൈനയിലെ ക്വിങ്ഹായിൽ നടന്ന ക്വിങ്ഹായ് ഇന്റർനാഷണൽ വാട്ടർ ആൻഡ് മ്യൂസിക് ഫെസ്റ്റിവലിലെ ചിത്രയുടെ പ്രകടനത്തോടെ അന്താരാഷ്ട്ര തലത്തിലും ചിത്രയുടെ സംഗീതം ശ്രദ്ധിക്കപ്പെട്ടു.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment