©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
2019-ൽ, ആർട്ടിക്കിൾ 370 റദ്ദാക്കിയത് മുതൽ ജമ്മുകശ്മീർ സാക്ഷ്യം വഹിക്കുന്നത് സമാധാനത്തിന്റെയും പുരോഗതിയുടെയും സമൃദ്ധിയുടെയും യുഗത്തിനാണെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. 20 പേജുള്ള സത്യവാങ്മൂലമാണ് കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ചത്.
ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി വാദം കേൾക്കുന്നതിന് മുമ്പാണ് സത്യവാങ്മൂലം. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചരിത്രപരമായ ചുവടുവെപ്പാണെന്നും താഴ്വരയിൽ സ്ഥിരതയും സമാധാനവും വികസനവും സുരക്ഷയും കൊണ്ടുവന്നുവെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ലഡാക്ക് ഉൾപ്പെടെ ജമ്മു കശ്മീരിലെ പ്രദേശങ്ങൾ ഇപ്പോൾ സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിലാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലത്തിൽ അഭിപ്രായപ്പെട്ടു.
പതിറ്റാണ്ടുകളായി നിലനിന്ന പ്രശ്നങ്ങൾ മാറി ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, ആശുപത്രികൾ തുടങ്ങിയവയെല്ലാം അസ്വസ്ഥതകളും സമരങ്ങളും ഇല്ലാതെ ശാന്തവും കാര്യക്ഷമമായും പ്രവർത്തിക്കുന്നു. 370 റദ്ദാക്കിയതിന് തുടർന്ന് സുരക്ഷാ സേനയുടെ മരണനിരക്ക് 65.9 ശതമാനം കുറഞ്ഞു. ഹർത്താൽ, പണിമുടക്ക്, കല്ലേറ്, ബന്ദ് എന്നിവ അവസാനിച്ചു. ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന നടപടികൾ സ്വീകരിച്ചതായും സത്യവാങ്മൂലം വ്യക്തമാക്കുന്നു.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment