Tuesday, December 6, 2022

ഫിഷ് മോളി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

.ചേരുവകള്‍
മീന്‍ - 1 കിലോഗ്രാം
സവാള - 2 എണ്ണം (ഇടത്തരം വലുപ്പമുള്ളത്)
തക്കാളി - 1 എണ്ണം (വലുത്)
ഇഞ്ചി - 1 കഷ്ണം
വെളുത്തുള്ളി - 10  അല്ലി

വളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
കുരുമുളക് - 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് - 1 ടീസ്പൂണ്‍
പച്ചമുളക് - 4 എണ്ണം
ഏലക്ക - 2 എണ്ണം
ഗ്രാമ്ബൂ - 4 എണ്ണം
കശുവണ്ടി - 6-7 എണ്ണം

തേങ്ങാപ്പാല്‍
രണ്ടാംപാല്‍ - 1 1/2 കപ്പ്
ഒന്നാംപാല്‍ - 1/2 കപ്പ്

തയാറാക്കുന്ന വിധം
മീന്‍ (ആവോലി) തൊലി കളഞ്ഞ് വെട്ടി കഴുകി വൃത്തിയാക്കി വയ്ക്കുക. കഷണങ്ങളാക്കിയ മീനിലേക്ക് ഒരു ടീസ്പൂണ്‍ കുരുമുളകുപൊടിയും അര ടീസ്പൂണ്‍ ഉപ്പും കുറച്ച്‌ വെളിച്ചെണ്ണയും ഒഴിച്ചു തിരുമ്മി വയ്ക്കുക. അതിനുശേഷം സ്റ്റൗ കത്തിച്ച്‌ ഒരു മണ്‍ചട്ടി വച്ച്‌ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച്‌ രണ്ട് ഏലയ്ക്ക, അര ടീസ്പൂണ്‍ കുരുമുളക്, മൂന്നോ നാലോ ഗ്രാമ്ബൂ എന്നിവ ഇടുക. ഇവ ഒന്ന് പൊട്ടി തുടങ്ങുമ്ബോള്‍ അരിഞ്ഞു വച്ചിരിക്കുന്ന സവാളയും കുറച്ച്‌ ഉപ്പും കൂടി ഇട്ട് ഒന്നിളക്കുക. സവാള വാടി വരുമ്ബോള്‍ നീളത്തില്‍ അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും നാല് പച്ചമുളകും കുറച്ച്‌ കറിവേപ്പിലയും കൂടി ചേര്‍ത്തു നന്നായി ഇളക്കി കൊടുക്കുക. സവാള നല്ലതുപോലെ വഴറ്റേണ്ട ആവശ്യമില്ല മീഡിയം ഫ്‌ളേമില്‍ വച്ച്‌ ഒന്നു സോഫ്റ്റായി വന്നാല്‍ മതി.

സവാള പാകത്തിന് വഴന്നു വരുമ്ബോള്‍ കുറച്ചു കറിവേപ്പിലയും ചേര്‍ത്തു കൊടുക്കുക. ഇനി ഇതിലേക്ക് ആദ്യം ഒന്നര കപ്പ് തേങ്ങാപ്പാല്‍ ഒഴിച്ചു കൊടുക്കുക. ഇതൊന്നു തിളച്ചു വരുമ്ബോള്‍ മീന്‍ കഷണങ്ങള്‍ ഇതിലേക്കു ചേര്‍ത്തു ചെറുതായി ഇളക്കുക. കറി തിളച്ചു 7-8 മിനിറ്റ് കഴിയുമ്ബോള്‍ തക്കാളി (വട്ടത്തില്‍ അരിഞ്ഞത്) ചേര്‍ക്കാം. തക്കാളി അധികം വെന്തുപോകരുത്. ഇനി തവി കൊണ്ട് ഇളക്കാെത ശ്രദ്ധിക്കണം. ചട്ടി ഒന്നു ചുറ്റിച്ചു കൊടുത്താല്‍ മതി.

ഇനി ഇതിലേക്ക് ആറോ ഏഴോ കശുവണ്ടി കുറച്ചു ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് അരച്ച പേസ്റ്റ് കൂടി ചേര്‍ക്കുക. ഇതിന്റെ കൂടെ ഒരു ടീസ്പൂണ്‍ കുരുമുളകു പൊടി കൂടി ചേര്‍ത്ത് ഒന്നു പതിയെ ഇളക്കി കൊടുക്കുക. ഇനി ഇത് നന്നായി പറ്റി വരുമ്ബോള്‍ ഒന്നാം പാല്‍ കൂടി ചേര്‍ത്തു ചട്ടി ഒന്നു ചുറ്റിച്ചെടുക്കുക. കറി ഒന്നു ചൂടായി  വരുമ്പോൾ ഓഫ് ചെയ്യുക. ഫിഷ് മോളി റെഡി.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment