©️ അറിവിന്റെ ലോകം
*_👇To join this group👇_*
●▬▬▬▬▬▬▬▬▬▬▬▬▬●
പാലക്കാട് മാത്തൂർ ചെങ്ങണിയൂർ കാവ് സ്വദേശി വൈശാഖ് (26) ആണ് വീരമൃത്യു വരിച്ചത്.
ചെങ്ങണിയൂർക്കാവ് സ്വദേശി സഹദേവന്റെ മകനാണ് വൈശാഖ്. 8 വർഷമായി സൈന്യത്തിന്റെ ഭാഗമായിട്ട്. മൂന്ന് ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരും 13 സൈനികരും ഉൾപ്പെടെ 16 പേരാണ് അപകടത്തിൽ വീരമൃത്യു വരിച്ചത്.
വളവ് തിരിയുന്നതിനിടെ വാഹനം റോഡിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വാഹനം പൂർണമായി തകർന്നു. 20 പേരായിരുന്നു ട്രക്കിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ നാല് പേർ ചികിത്സയിലാണെന്നാണ് വിവരം. സെമ 3 പ്രദേശത്ത് രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്.
ലാച്ചനിൽ നിന്നും 15 കിലോമീറ്റർ അകലെയുളള മേഖലയാണ് സെമ 3. അതിർത്തി പോസ്റ്റുകളിലേക്കുളള യാത്രയ്ക്കിടെയാണ് അപകടം. മൂന്ന് വാഹനങ്ങളിലായിരുന്നു സംഘം യാത്ര തിരിച്ചത്. ഇതിൽ ഒരു വാഹനമാണ് അപകടത്തിൽപെട്ടത്.
അപകടസ്ഥലത്ത് നിന്നും പുറത്തെടുത്ത മൃതദേഹങ്ങൾ ഗാങ്ടോക്കിലെ എസ്ടിഎൻഎം ആശുപത്രിയിലേക്ക്് മാറ്റിയിരിക്കുകയാണ്. അപകടത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ദു:ഖം രേഖപ്പെടുത്തി. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റ സൈനികർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment