©️ അറിവിന്റെ ലോകം
*_👇To join this group👇_*
●▬▬▬▬▬▬▬▬▬▬▬▬▬●
ഉത്തരേന്ത്യയില്‍ ജനജീവിതത്തെ ബാധിച്ച് ശൈത്യവും മൂടല്‍മഞ്ഞും. ഡല്‍ഹി, പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിലും രാജസ്ഥാന്റെയും ഉത്തര്‍പ്രദേശിന്റെയും പലഭാഗങ്ങളിലും കനത്ത മൂടല്‍മഞ്ഞാണ് ബുധനാഴ്ച രാവിലെ അനുഭവപ്പെട്ടത്. 6.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു രാജ്യതലസ്ഥാനത്ത് ചൊവ്വാഴ്ച രേഖപ്പെടുത്തിയ കുറഞ്ഞ താപനില. മൂടല്‍മഞ്ഞ് വ്യോമ - റെയില്‍ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.
നിലവില്‍ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാണെങ്കിലും യാത്രാസമയം അടക്കമുള്ള വിവരങ്ങള്‍ക്കായി വിമാനക്കമ്പനി അധികൃതരുമായി ബന്ധപ്പെടണമെന്ന് ഡല്‍ഹി വിമാനത്താവള അധികൃതര്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ചണ്ഡീഗഢ്, വാരണാസി, ലഖ്‌നൗ വിമാനത്താവളങ്ങളില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ പലതും ഡല്‍ഹിയിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.
ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍നിന്ന് യാത്രതിരിക്കേണ്ട 20 തീവണ്ടികള്‍ വൈകി. മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് പഞ്ചാബിലെയും യു.പിയിലെ ഗാസിയാബാദിലെയും സ്‌കൂള്‍ സമയത്തില്‍ അധികൃതര്‍ മാറ്റംവരുത്തി. പഞ്ചാബില്‍ ബുധനാഴ്ച മുതല്‍ ജനുവരി 21വരെ സ്‌കൂളുകള്‍ രാവിലെ 10 മണിക്കേ പ്രവര്‍ത്തനം തുടങ്ങൂവെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പ്രഖ്യാപിച്ചു. സാധാരണ പോലെതന്നെ വൈകീട്ട് മൂന്നുവരെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും. രാവിലെ ഒന്‍പത് മുതലാണ് പഞ്ചാബിലെ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
ഗാസിയാബാദില്‍ ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ രാവിലെ ഒന്‍പതിന് മാത്രമെ തുടങ്ങൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് അപകടങ്ങള്‍ തുടരുന്നത് കണക്കിലെടുത്ത് ബസ് സമയത്തിലും മാറ്റംവരുത്താന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. യു.പിയിലെ നോയിഡ ഡിപ്പോയില്‍നിന്നുള്ള ബസുകള്‍ രാത്രി ഒന്‍പത് മുതല്‍ രാവിലെ ഏഴുവരെ ഓടില്ല. രാത്രി സര്‍വീസ് നടത്തുന്ന പല ബസുകളിലെയും റിസര്‍വേഷന്‍ താത്കാലികമായി നിര്‍ത്തിവെക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment