Monday, December 19, 2022

ലോകകപ്പ് ഫൈനലിൽ നിലവിലെ ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി അർജൻ്റീന.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
ആവേശകരമായ ലോകകപ്പ് ഫൈനലിൽ നിലവിലെ ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി അർജൻ്റീന. നിശ്ചിത സമയത്തിനും അധിക സമയത്തിനും ശേഷം ഇരു ടീമുകളും 3 – 3 സമനില എത്തിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ ഫ്രാൻസിനെ 4-2ന് തോൽപ്പിച്ചായിരുന്നു 36 വർഷങ്ങൾക്ക് ശേഷം അർജൻ്റീന വിജയം ചൂടിയത്.
അർജൻ്റീനക്ക് വേണ്ടി മെസി രണ്ട് ഗോളുകളും ഡിമരിയ ഒരു ഗോളും നേടി. സൂപ്പർ താരം എംബാപ്പെയുടെ ഹാട്രിക്കിലൂടെ ഫ്രാൻസ് തിരികെ മത്സരത്തിലേക്ക് വന്നെങ്കിലും ഷൂട്ടൗട്ടിൽ ലാറ്റിനമേരിക്കൻ വസന്തത്തിന് തടയിടാനായില്ല.
ഹാട്രിക് നേട്ടത്തോടെ ടോപ് സ്കോറർമാരുടെ പട്ടികയിൽ 8 ഗോൾ നേട്ടവുമായി എംബാപ്പെ ഒന്നാമതെത്തി.അർജൻ്റീനൻ നായകൻ മെസിയാണ് 7 ഗോളോടെ രണ്ടാം സ്ഥാനത്ത്. ഫ്രാൻസിൻ്റെ ഒലിവിയർ ജിറൂഡ് ഫ്രാൻസ് ( 4 ഗോൾ), അർജൻറീനയുടെ ജൂലിയൻ അൽവാരസ് (4ഗോൾ) എന്നിവരാണ് മൂന്നാം സ്ഥാനത്ത്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment