Saturday, December 24, 2022

മീന്‍ കട്‌ലറ്റ്, കൊതിയൂറും സ്വാദില്‍ വീട്ടില്‍ തയ്യാറാക്കാം

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

നാല് മണിക്ക് ചായക്കൊപ്പം കഴിക്കാന്‍ അടിപൊളി രുചിയില്‍ മീന്‍ കട്‌ലറ്റ് തയ്യാറാക്കാം. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ വിഭവം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും.
ആവശ്യമുള്ള സാധനങ്ങള്‍
ട്യൂണ(വേവിച്ചത്) - 200ഗ്രാം
സവാള - 2 എണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍
പച്ചമുളക് ചെറുതായി അരിഞ്ഞത് - 3 എണ്ണം
ഉരുളക്കിഴങ്ങ് - 1 വലുത്
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
കുരുമുളക് പൊടി - 1 ടീസ്പൂണ്‍
ബ്രെഡ് പൊടിച്ചത് - 2 കപ്പ്
മുട്ട - 2
മല്ലിയില അരിഞ്ഞത് - 1/4 കപ്പ്
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ ചൂടാക്കി അതിലേക്ക് ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചുവക്കെ വഴറ്റുക.
അതിലേക്ക് മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, പെരുംജീരകപ്പൊടി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. അതിലേക്ക് വേവിച്ച മീന്‍ ചേര്‍ത്ത് 1 മിനുട്ട് വഴറ്റുക. പുഴുങ്ങിപ്പൊടിച്ച ഉരുളക്കിഴങ്ങ്, പാകത്തിന് ഉപ്പ്, അരിഞ്ഞ മല്ലിയില എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക.
മസലക്കൂട്ട് അല്‍പനേരം ചൂടാറാനായി വെക്കുക. ശേഷം അതില്‍ നിന്നും ഓരോ ഉരുള എടുത്ത് ഇഷ്ടമുള്ള ആകൃതിയില്‍ ആക്കി അടിച്ചുവച്ച മുട്ടയില്‍ മുക്കി ബ്രഡ് പൊടിയില്‍ പൊതിഞ്ഞു ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.
ട്യൂണയ്ക്ക് പകരം ഏത് തരം മീന്‍ ഉപയോഗിച്ചും തയ്യാറാക്കാവുന്നതാണ്. 
വേവിച്ചതോ അല്ലെങ്കില്‍ അല്പം മസാല ചേര്‍ത്ത് വറുത്തതോ ആയ മീന്‍ മുള്ള് മാറ്റി ഉപയോഗിക്കാം.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment