©️ അറിവിന്റെ ലോകം
*_👇To join this group👇_*
●▬▬▬▬▬▬▬▬▬▬▬▬▬●
സന്തോഷ് ട്രോഫി ഫുട്ബോളില്‍ രാജസ്ഥാനെതിരായ മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ കേരളം അഞ്ച് ഗോളിന് മുന്നില്‍. വിഘ്നേഷും നരേഷും ഇരട്ടഗോൾ നേടിയപ്പോൾ നിജോ ഗിൽബർട്ടും ടീമിനായി വലകുലുക്കി.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ കേരള താരങ്ങള്‍ ആക്രമിച്ച് കളിക്കുകയായിരുന്നു. ആറാം മിനിറ്റില്‍ രാജസ്ഥാന് പ്രതിരോധതാരങ്ങള്‍ക്കിടയിലൂടെ വന്ന പന്ത് ഗില്‍ബര്‍ട്ട് സ്വീകരിച്ച് അനായാസം വലകുലുക്കുകയായിരുന്നു.
പിന്നാലെ വിഘ്നേഷും കേരളത്തിനായി വലകുലുക്കി. 12-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. പന്തുമായി മുന്നേറിയ വിഘ്നേഷ് സ്ഥാനം തെറ്റി നിന്ന ഗോള്‍കീപ്പറെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു. ഗോള്‍കീപ്പറുടെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. പിന്നാലെ 20-ാം മിനിറ്റിൽ വിഘ്നേഷ് വീണ്ടും വലകുലുക്കി. അതിമനോഹരമായ ഫിനിഷിലൂടെ താരം മത്സരത്തിലെ തന്റെ രണ്ടാം ഗോൾ നേടി. പന്തുമായി ഇടതുവിങ്ങിലൂടെ ബോക്സിലേക്ക് മുന്നേറിയ വിഘ്നേഷിന്റെ വലംകാലൻ ഷോട്ട് പോസ്റ്റിന്റെ വലതുമൂലയിൽ തുളച്ചുകയറി. ഗോൾകീപ്പർ നിസ്സഹായനായി.
23-ാം മിനിറ്റിൽ കേരളം വീണ്ടും വലകുലുക്കി. ഇത്തവണ യുവതാരം നരേഷാണ് ടീമിനായി വലകുലുക്കിയത്. പന്തുമായി മുന്നേറിയ നരേഷ് പ്രതിരോധതാരങ്ങളെ വകഞ്ഞുമാറ്റി ഗോൾകീപ്പറെയും മറികടന്ന് പന്ത് വലയിലെത്തിച്ചു. 36-ാം മിനിറ്റില്‍ നരേഷ് വീണ്ടും വലകുലുക്കി. പന്തുമായി ബോക്സിലേക്ക് ഒറ്റയ്ക്ക് മുന്നേറിയ നരേഷ് ഗോള്‍കീപ്പര്‍ക്ക് ഒരു സാധ്യതയും കല്‍പ്പിക്കാതെ വലകുലുക്കി. ആദ്യ 36 മിനിറ്റില്‍ തന്നെ അഞ്ചുഗോളുകള്‍ നേടിക്കൊണ്ട് നിലവിലെ ചാമ്പ്യന്മാര് കരുത്തുതെളിയിച്ചു. പിന്നാലെ മികച്ച അവസരങ്ങൾ നിരവധി സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. വൈകാതെ ആദ്യ പകുതി അവസാനിച്ചു.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment