Tuesday, December 20, 2022

ലോകകപ്പ് ഫൈനല്‍ ദിവസം ബെവ്കോ വിറ്റഴിച്ചത് 50 കോടി രൂപയുടെ മദ്യം

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
ലോകകപ്പ് ഫൈനല്‍ ദിനം ഫുട്‌ബോള്‍ 'ലഹരി'യില്‍ മലയാളി ആഘോഷിച്ചപ്പോള്‍ കോളടിച്ചത് ബിവറേജസ് കോര്‍പ്പറേഷന്.ഫൈനല്‍ ദിനമായ ഞായറാഴ്ച 50 കോടിയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. സാധാരണ ഞായറാഴ്ചകളിലെ മദ്യവില്‍പ്പന ശരാശരി 30 കോടിയാണ്.

അര്‍ജന്റീന- ഫ്രാന്‍സ് ഫൈനല്‍ മദ്യവില്‍പ്പന ഗണ്യമായി വര്‍ധിപ്പിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 20 കോടിയുടെ അധിക വില്‍പ്പനയാണ് നടന്നത്.

ഒന്നാമത് മലപ്പുറം

മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. തിരൂര്‍ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ മാത്രം 45 ലക്ഷം രൂപയുടെ മദ്യം വിറ്റഴിച്ചു. രണ്ടാം സ്ഥാനം വയനാട് വൈത്തിരി ഔട്ട്‌ലെറ്റിലാണ്. ഇവിടെ 43 ലക്ഷത്തിന്റെ മദ്യം വിറ്റു. തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്‌ലെറ്റില്‍ 36 ലക്ഷം രൂപയുടെ മദ്യവും വില്‍പ്പന നടത്തി.

ഇക്കഴിഞ്ഞ ഓണത്തിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പനയാണ് നടന്നത്. ഉത്രാട ദിനത്തില്‍ മാത്രം 117 കോടിയുടെ മദ്യമാണ് വിറ്റത്. ഉത്രാടം വരെയുള്ള ഏഴു ദിവസത്തില്‍ 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞവര്‍ഷം ഇത് 529 കോടിയായിരുന്നു

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment