Showing posts with label kitchen. Show all posts
Showing posts with label kitchen. Show all posts

Friday, April 7, 2023

ഈസ്റ്റര്‍ സ്‌പെഷ്യലായി കോട്ടയം സ്റ്റൈല്‍ പിടിയും കോഴിയും

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഈസ്റ്റര്‍,അമ്പത് നോമ്പും കഴിഞ്ഞ് ആഘോഷത്തിന്റെ ദിവസം. ഈ ഈസ്റ്ററിന് തനത് കോട്ടയം രുചിയായ പിടിയും കോഴിയും ഒരുക്കാം.
ചേരുവകള്‍
അരിപ്പൊടി (നേരിയ തരിപ്പരുവത്തില്‍)- ഒരു കിലോ
തേങ്ങാപ്പീര- ഒന്നര തേങ്ങയുടേത്
ജീരകം- ഒരു ചെറിയ ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
അരിപ്പൊടിയും തേങ്ങാപ്പീരയും ചേര്‍ത്തു വറുക്കുക. ചുവപ്പു നിറമാകുന്നതിനു മുന്‍പു വാങ്ങിവയ്ക്കണം. ഒരു കപ്പ് വറുത്ത പൊടിക്കു രണ്ടു കപ്പ് എന്ന കണക്കില്‍ വെള്ളം തിളപ്പിക്കണം. ജീരകം ചേര്‍ത്താണു വെള്ളം തിളപ്പിക്കേണ്ടത്. തിളപ്പിച്ച വെള്ളം ഒഴിച്ച്, വറുത്തപൊടി ചൂടോടെ കുഴച്ചെടുക്കണം. കൊഴുക്കട്ടയൊക്കെ ഉണ്ടാക്കുന്നതിന് കുഴക്കുന്നതു പോലെ. തുടര്‍ന്ന്, അരിപ്പൊടി മിശ്രിതം ചൂടോടെ കൈവെള്ളയില്‍വച്ചു ചെറിയ ഉരുളകളാക്കണം.
ജീരകവെള്ളം ബാക്കിയുണ്ടെങ്കില്‍ അതിലേക്ക് ഒന്നര കപ്പ് വെള്ളംകൂടി ചേര്‍ത്തു വീണ്ടും തിളപ്പിക്കുക. തിളച്ചുവരുമ്പോള്‍ പിടികള്‍ അതിലേക്ക് ഇടണം. അഞ്ചു മിനിറ്റുകൂടി തിളപ്പിച്ചശേഷം മാത്രം ഇളക്കാന്‍ തുടങ്ങുക. ഈ പിടികള്‍ ഉടഞ്ഞു പോകാതെ വേണം ഇളക്കാന്‍. പിടി കുറുകി വരുന്നതുവരെ വേവിക്കണം. ഉരുളകള്‍ മുകളില്‍ തെളിഞ്ഞു കാണണം. ഇത് മാറ്റി വയ്ക്കാം
വറുത്തരച്ച് കോഴിക്കറി
കോഴിയിറച്ചി കഷണങ്ങളാക്കിയത്- അര കിലോ
മുളകുപൊടി
മഞ്ഞള്‍പ്പൊടി
മല്ലിപ്പൊടി
കുരുമുളകുപൊടി
ഇഞ്ചി- ഒരു കഷണം
വെളുത്തുള്ളി- എട്ട് അല്ലി
കറുവാപ്പട്ട- ഒരു കഷണം
ഗ്രാമ്പൂ- നാലെണ്ണം
ഏലയ്ക്കാ- നാലെണ്ണം
സവാള- രണ്ട്
കറിവേപ്പില- ആവശ്യത്തിന്
വറ്റല്‍മുളക്- രണ്ട് എണ്ണം
തേങ്ങ ചിരവിയത്- ഒരു തേങ്ങയുടേത്
തേങ്ങാക്കൊത്ത്- കുറച്ച്
ചിക്കന്‍ മസാല- ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
ചിക്കന്‍ കഷണങ്ങളില്‍ അല്‍പം മഞ്ഞള്‍പ്പൊടിയും മുളക്പൊടിയും കുരുമുളക് പൊടിയും ചിക്കന്‍ മസാലയും ആവശ്യത്തിന് ഉപ്പും പുരട്ടി അരമണിക്കൂര്‍ വയ്ക്കുക. പാനില്‍ പെരുംജീരകം, ഗ്രാമ്പൂ, പട്ട, എലയ്ക്ക, ചെറിയുള്ളി, കറിവേപ്പില, വറ്റല്‍ മുളക് എന്നിവ വഴറ്റുക. ഇതിലേക്ക് തേങ്ങ ചിരവിയത് ചേര്‍ത്ത് ബ്രൗണ്‍ നിറമാകുമ്പോള്‍ തീ കുറച്ച് മഞ്ഞള്‍പ്പൊടിയും മുളക്പൊടിയും മല്ലിപ്പൊടിയും ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്ന് ഇറക്കാം. ഇത് അല്‍പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക.
പാനില്‍ വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്ത് വറുത്ത് മാറ്റി വയ്ക്കാം. ഇനി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയും ആവശ്യത്തിന് മുളക്പൊടിയും മല്ലിപ്പൊടിയും ചിക്കന്‍മസാലയുംചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കന്‍ ഇട്ട് പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. ചിക്കന്‍ വെന്ത് തുടങ്ങിയാല്‍ തയ്യാറാക്കി വച്ചിരിക്കുന്ന അരപ്പ് കൂടി ചേര്‍ത്ത് നന്നായി വേവിക്കുക. കറി വെന്ത് കഴിഞ്ഞാല്‍ വറുത്തു വച്ച് തേങ്ങാക്കൊത്ത് മുകളില്‍ വിതറാം.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Monday, January 2, 2023

വൈകുന്നേരം ചായക്കൊപ്പം ചെറുകടിയായി മയോചിക്കന്‍ ഫ്രഞ്ച് ടോസ്റ്റ്

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

നാല് മണി ചായക്കൊപ്പം ചിക്കന്‍ ചേര്‍ത്ത് കിടിലന്‍ സ്‌നാക്‌സ് തയ്യാറാക്കിയാല്ലോ. രുചിയില്‍ ഏറെ മുമ്പിലുള്ള ഈ വിഭവം തയ്യാറാക്കാനും എളുപ്പമാണ്.
ആവശ്യമായ ചേരുവകള്‍ (പത്ത് സെറ്റ് ഉണ്ടാക്കാന്‍)
അരികുവശങ്ങള്‍ നീക്കിയ റൊട്ടി- അഞ്ച് സ്ലൈസ്
വേവിച്ച കോഴി - അരക്കപ്പ്
സവാള - ഒന്ന്
ഗ്രേറ്റഡ് കാരറ്റ് - രണ്ട് ടേബിള്‍ സ്പൂണ്‍
കാപ്സിക്കം - രണ്ട് ടേബിള്‍ സ്പൂണ്‍
പച്ചമുളക് - ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളക് - പാകത്തിന്
മയൊണൈസ് - അഞ്ച് ടേബിള്‍ സ്പൂണ്‍
ഫ്രഷ്‌ക്രീം - ആറ് ടേബിള്‍ സ്പൂണ്‍
മുട്ട - മൂന്നെണ്ണം
മല്ലിയില - ആവശ്യത്തിന്
പാല്‍ - അഞ്ച് ടേബിള്‍ സ്പൂണ്‍
എണ്ണ, ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ സവാള വഴറ്റുക. ശേഷം പച്ചമുളക്, കുരുമുളക്, കാരറ്റ്, കാപ്സിക്കം എന്നിവ ചേര്‍ത്തിളക്കുക. ഇതിലേക്ക് ചിക്കന്‍ പിച്ചി കഷണങ്ങളാക്കിയത് ചേര്‍ത്ത് നന്നായി ഇളക്കുക. അടുപ്പില്‍ നിന്നിറക്കി ചൂടാറിയ ശേഷം മയൊണൈസ്, ഫ്രഷ് ക്രീം, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിച്ച് മാറ്റിവയ്ക്കാം.
ഇനി രണ്ട് ബ്രെഡ് എടുത്ത് അതിലൊന്നില്‍ ഫില്ലിങ് നിറയ്ക്കുക. അടുത്ത സ്ലൈസ് മുകളില്‍ വെച്ച ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിക്കാം.
ഒരു ബൗളില്‍ കുറച്ച് പാല്‍ ഒഴിച്ച ശേഷം അതില്‍ അല്പം കുരുമുളകുപൊടി, റെഡ് ചില്ലി, മല്ലിയില എന്നിവയും ഒരു മുട്ട ലൂസായി അടിച്ചതും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. തയ്യാറാക്കിയ ബ്രെഡുകള്‍ ഇതില്‍ മുക്കിയെടുത്ത് ഫ്രൈ ചെയ്തെടുക്കാം.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Thursday, December 29, 2022

കുക്കര്‍ ഉപയോഗിച്ച്‌ എളുപ്പത്തില്‍ കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
ഓര്‍ഡര്‍ ചെയ്താല്‍ മിനിറ്റുകള്‍ക്കുള്ളില്‍ പറഞ്ഞ കേക്ക് വീട്ടുപടിക്കല്‍ എത്തുമെങ്കിലും സ്വയമുണ്ടാക്കുന്ന കേക്ക് തരുന്ന സന്തോഷം വേറെ തന്നെയാണ്.വീട്ടില്‍ ഒരു കേക്ക് ഉണ്ടാക്കിയാലോ?. കുക്കര്‍ ഉപയോഗിച്ച്‌ എളുപ്പത്തില്‍ കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകള്‍

മൈദ- ഒന്നര കപ്പ്

മുട്ട-2 എണ്ണം

പൊടിച്ച പഞ്ചസാര-1 കപ്പ്‌

വനില എസന്‍സ് - 1 ടീസ്പൂണ്‍

ബേക്കിങ് പൗഡര്‍-1 ടീസ്പൂണ്‍

ബേക്കിങ് സോഡ-അര ടീസ്പൂണ്‍

പാല്‍-1 കപ്പ്

നെയ്യ് / റിഫൈന്‍ഡ് ഓയില്‍- അരക്കപ്പ്

തയാറാക്കുന്ന വിധം

ആദ്യമായി ബാറ്റര്‍ തയാറാക്കാം. ഇതിനായി മുട്ട മിക്സിയില്‍ അടിച്ചെടുക്കുക. ഇതിലേക്കു പൊടിച്ചുവച്ചിട്ടുള്ള പഞ്ചസാര ചേര്‍ക്കാം. അടുത്തതായി ബേക്കിങ് പൗഡര്‍, ബേക്കിങ് സോഡ, വനില എസന്‍സ്, നെയ്യ് അല്ലെങ്കില്‍ റിഫൈന്‍ഡ് ഓയില്‍ എന്നിവ കൂടി ചേര്‍ത്ത് ഒന്നുകൂടി മിക്സിയില്‍ അടിച്ചെടുക്കുക. അതിനുശേഷം ഇതിലേക്കു മൈദ ചേര്‍ത്തു കൊടുക്കാം. ഇനി പാല്‍ ഒഴിച്ചുകൊടുക്കണം. എന്നിട്ട്, ഒന്നുകൂടി മിക്സിയില്‍ അടിച്ചെടുത്താല്‍ ബാറ്റര്‍ റെഡി. ഇനി ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ‍പഞ്ചസാര കാരമലൈസ് ചെയ്തശേഷം ഒഴിച്ചുകൊടുക്കണം. (അല്‍പം വെള്ളമൊഴിച്ചു കുറുക്കി പഞ്ചസാരയുടെ നിറം ബ്രൗണ്‍ ആവുന്നതു വരെ കാത്തിരുന്ന ശേഷം ചൂടുവെള്ളം ഒഴിച്ചാണു കാരമല്‍ തയാറാക്കുന്നത്. കരിഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. കേക്കിനു നല്ല ബ്രൗണ്‍ നിറം ലഭിക്കുന്നതിനു വേണ്ടിയാണിത്).

ചൂടായ കുക്കറില്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിച്ചു തേച്ചെടുക്കണം.എന്നിട്ട്, ഇതിലേക്ക് കാരമല്‍ മിക്സ് ചെയ്ത ബാറ്റര്‍ ഒഴിക്കുക. കുക്കറിന്റെ പകുതി ഭാഗത്തോളം മാത്രമേ ബാറ്റര്‍ ഒഴിക്കാന്‍ പാടുള്ളൂ. അതിനുശേഷം കുക്കര്‍ അടച്ചുവച്ചു ബേക്ക് ചെയ്യാം. ഏകദേശം 45-60 മിനിറ്റ് വരെയാണ് ബേക്ക് ചെയ്യേണ്ടത്. ഈ സമയം കുക്കറിന്റെ വെയ്റ്റ് വയ്ക്കേണ്ട ആവശ്യമില്ല. 10 മിനിറ്റ് കഴിഞ്ഞ് തുറന്നു നോക്കാം. പാകമായോ എന്നറിയാന്‍ കത്തി ഉപയോഗിച്ച്‌ കുത്തി നോക്കുക. ഒട്ടിപ്പിടിക്കുന്നില്ലെങ്കില്‍ കേക്ക് റെഡി. ഇതൊരു പ്ലേറ്റിലേക്ക് മാറ്റിയ ശേഷം കത്തി ഉപയോഗിച്ച്‌ ഷേപ്പ് ചെയ്തെടുക്കാം. ഇനി മുറിച്ചു വിളമ്ബാം.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Thursday, December 22, 2022

പാവയ്ക്കാ വിരോധികളുടെ പോലും ഹൃദയം കീഴടക്കും; തേങ്ങാപ്പാലും പച്ചമാങ്ങയും ചേര്‍ത്തൊരു വെറൈറ്റി വിഭവം

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

പാവയ്ക്കയെ ചിലരെങ്കിലും ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണം കയ്പ്പ് രുചി സഹിക്കാന്‍ പറ്റാത്തത് കൊണ്ടാണല്ലോ. എന്നാല്‍ പാവയ്ക്കയുടെ കയ്പ്പിന് കിട പിടിക്കാനെന്ന വണ്ണം പച്ചമാങ്ങയുടെ പുളിയും, പച്ചമുളകിന്റെ എരിവും, കൂടെ തേങ്ങാപ്പാലിന്റെ ഇളം മധുരവും ചേര്‍ന്നാലൊന്നു ആലോചിച്ചു നോക്കിയാട്ടെ. ഒരു കിണ്ണം ചോറുണ്ണാം. അത് പാവയ്ക്ക വിരോധികള്‍ വരെ സമ്മതിക്കും.
ഇന്ന് പരിചയപ്പെടുത്തുന്ന ഈ കറിയുടെ കൊങ്കണിയിലെ പേരാണ് പാവയ്ക്കാ 'ഗൂണ്‍ ' അല്ലെങ്കില്‍ 'ഗൂണ്'. മേലെപ്പറഞ്ഞ പോലെ എല്ലാ രുചികളുടേയും ഒരു സമ്മിശ്ര സൗന്ദര്യം. പച്ചമാങ്ങയ്ക്ക് പകരം ഇലുമ്പന്‍ പുളിയും ചേര്‍ക്കാം. ചോറിനു ഒരു ഉപ കറിയായാണ് ഗൂണ്‍ വിളമ്പുക.

ആവശ്യമുള്ള സാധനങ്ങള്‍
പാവയ്ക്ക -1 വലുത്
പച്ചമാങ്ങ -1 ഇടത്തരം
തേങ്ങ - 1 വലുത്
വറ്റല്‍മുളക് -3-4 എണ്ണം
കായപ്പൊടി - 1/2 ടീസ്പൂണ്‍
വെളിച്ചെണ്ണ - 2 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാവയ്ക്ക ഇടത്തരം വലുപ്പത്തില്‍ ചതുര കഷ്ണങ്ങള്‍ ആക്കുക. പച്ചമാങ്ങയും വലിയ കഷ്ണങ്ങള്‍ ആക്കുക. പച്ചമുളക് നെടുകെ കീറുക. പാവയ്ക്കയില്‍ ഉപ്പ് പുരട്ടി ഒരുമണിക്കൂറോളം വെയ്ക്കാം. ശേഷം നന്നായി പിഴിഞ്ഞ് കയ്പുവെള്ളം കളയാം .
ഇനി ആവശ്യമുണ്ടെങ്കില്‍ മാത്രം പാവയ്ക്ക അല്പം വെള്ളത്തില്‍ പാതി വെന്തു വരുന്നതു വരെ വേവിച്ചു വെള്ളം ഊറ്റി കളഞ്ഞ് കഷണങ്ങള്‍ എടുക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ പാവയ്ക്കയുടെ പോഷക ഗുണങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ കയ്പ്പ് കുറഞ്ഞു കിട്ടും. ഇത് തീര്‍ത്തും ഓപ്ഷണല്‍ ആണ്.
തേങ്ങ തിരുമ്മി ഒന്നാം പാലും രണ്ടാം പാലും വേര്‍തിരിച്ചെടുക്കുക. എന്നിട്ട് പാവയ്ക്കയും പച്ചമാങ്ങയും പച്ചമുളകും ചേര്‍ത്ത് രണ്ടാംപാലില്‍ വേവിച്ചെടുക്കാം. ഉപ്പ് ചേര്‍ക്കാം.
പാവയ്ക്ക വെന്തു പാകമാകുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. ചാറ് തിളച്ചു സ്വല്പം കുറുകി വരുമ്പോള്‍ വാങ്ങി വെയ്ക്കാം. വാങ്ങി വെച്ചതിനു ശേഷം കടുക്, വറ്റല്‍മുളക്, കായപ്പൊടി എന്നിവ വെളിച്ചെണ്ണയില്‍ മൂപ്പിച്ച് താളിച്ചു കറിയുടെ മീതെ ഒഴിക്കാം.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Tuesday, December 6, 2022

ഫിഷ് മോളി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

.ചേരുവകള്‍
മീന്‍ - 1 കിലോഗ്രാം
സവാള - 2 എണ്ണം (ഇടത്തരം വലുപ്പമുള്ളത്)
തക്കാളി - 1 എണ്ണം (വലുത്)
ഇഞ്ചി - 1 കഷ്ണം
വെളുത്തുള്ളി - 10  അല്ലി

വളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
കുരുമുളക് - 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് - 1 ടീസ്പൂണ്‍
പച്ചമുളക് - 4 എണ്ണം
ഏലക്ക - 2 എണ്ണം
ഗ്രാമ്ബൂ - 4 എണ്ണം
കശുവണ്ടി - 6-7 എണ്ണം

തേങ്ങാപ്പാല്‍
രണ്ടാംപാല്‍ - 1 1/2 കപ്പ്
ഒന്നാംപാല്‍ - 1/2 കപ്പ്

തയാറാക്കുന്ന വിധം
മീന്‍ (ആവോലി) തൊലി കളഞ്ഞ് വെട്ടി കഴുകി വൃത്തിയാക്കി വയ്ക്കുക. കഷണങ്ങളാക്കിയ മീനിലേക്ക് ഒരു ടീസ്പൂണ്‍ കുരുമുളകുപൊടിയും അര ടീസ്പൂണ്‍ ഉപ്പും കുറച്ച്‌ വെളിച്ചെണ്ണയും ഒഴിച്ചു തിരുമ്മി വയ്ക്കുക. അതിനുശേഷം സ്റ്റൗ കത്തിച്ച്‌ ഒരു മണ്‍ചട്ടി വച്ച്‌ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച്‌ രണ്ട് ഏലയ്ക്ക, അര ടീസ്പൂണ്‍ കുരുമുളക്, മൂന്നോ നാലോ ഗ്രാമ്ബൂ എന്നിവ ഇടുക. ഇവ ഒന്ന് പൊട്ടി തുടങ്ങുമ്ബോള്‍ അരിഞ്ഞു വച്ചിരിക്കുന്ന സവാളയും കുറച്ച്‌ ഉപ്പും കൂടി ഇട്ട് ഒന്നിളക്കുക. സവാള വാടി വരുമ്ബോള്‍ നീളത്തില്‍ അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും നാല് പച്ചമുളകും കുറച്ച്‌ കറിവേപ്പിലയും കൂടി ചേര്‍ത്തു നന്നായി ഇളക്കി കൊടുക്കുക. സവാള നല്ലതുപോലെ വഴറ്റേണ്ട ആവശ്യമില്ല മീഡിയം ഫ്‌ളേമില്‍ വച്ച്‌ ഒന്നു സോഫ്റ്റായി വന്നാല്‍ മതി.

സവാള പാകത്തിന് വഴന്നു വരുമ്ബോള്‍ കുറച്ചു കറിവേപ്പിലയും ചേര്‍ത്തു കൊടുക്കുക. ഇനി ഇതിലേക്ക് ആദ്യം ഒന്നര കപ്പ് തേങ്ങാപ്പാല്‍ ഒഴിച്ചു കൊടുക്കുക. ഇതൊന്നു തിളച്ചു വരുമ്ബോള്‍ മീന്‍ കഷണങ്ങള്‍ ഇതിലേക്കു ചേര്‍ത്തു ചെറുതായി ഇളക്കുക. കറി തിളച്ചു 7-8 മിനിറ്റ് കഴിയുമ്ബോള്‍ തക്കാളി (വട്ടത്തില്‍ അരിഞ്ഞത്) ചേര്‍ക്കാം. തക്കാളി അധികം വെന്തുപോകരുത്. ഇനി തവി കൊണ്ട് ഇളക്കാെത ശ്രദ്ധിക്കണം. ചട്ടി ഒന്നു ചുറ്റിച്ചു കൊടുത്താല്‍ മതി.

ഇനി ഇതിലേക്ക് ആറോ ഏഴോ കശുവണ്ടി കുറച്ചു ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് അരച്ച പേസ്റ്റ് കൂടി ചേര്‍ക്കുക. ഇതിന്റെ കൂടെ ഒരു ടീസ്പൂണ്‍ കുരുമുളകു പൊടി കൂടി ചേര്‍ത്ത് ഒന്നു പതിയെ ഇളക്കി കൊടുക്കുക. ഇനി ഇത് നന്നായി പറ്റി വരുമ്ബോള്‍ ഒന്നാം പാല്‍ കൂടി ചേര്‍ത്തു ചട്ടി ഒന്നു ചുറ്റിച്ചെടുക്കുക. കറി ഒന്നു ചൂടായി  വരുമ്പോൾ ഓഫ് ചെയ്യുക. ഫിഷ് മോളി റെഡി.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Thursday, December 1, 2022

ഈ ക്രിസ്മസിന് മുട്ട ചേർക്കാത്ത സ്പെഷ്യൽ മത്തങ്ങ കേക്ക് തയ്യാറാക്കാം

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●


ക്രിസ്മസ് എന്ന് കേള്‍ക്കുമ്ബോള്‍ മനസില്‍ ആദ്യം എത്തുന്നത് കേക്കാകും. ഈ ക്രിസ്മസിന് മുട്ട ചേര്‍ക്കാത്ത സ്പെഷ്യല്‍ മത്തങ്ങാ കേക്ക് തയ്യാറാക്കിയാലോ? വളരെ കുറിച്ച്‌ ചേരുവകള്‍ കൊണ്ട് എളുപ്പം തയ്യാറാക്കാം ഈ കേക്ക്...

വേണ്ട ചേരുവകള്‍...

മത്തങ്ങാ പ്യൂരി ആക്കിയത് 1 കപ്പ്
മൈദ 1 കപ്പ്
പഞ്ചസാര 1 കപ്പ് അല്ലെങ്കില്‍ ശര്‍ക്കര -1/2 കപ്പ്
വെജിറ്റബിള്‍ ഓയില്‍ അര കപ്പ്
ബേക്കിംഗ് സോഡാ കാല്‍ ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ അര ടീസ്പൂണ്‍
ഉപ്പ് ഒരു നുള്ള്
പാല്‍ 1/2 കപ്പ്

തയ്യാറാക്കുന്ന വിധം...

ആദ്യം മത്തങ്ങ ചെറിയ പീസ് ആയി അരിഞ്ഞ് , വെള്ളവും ചേര്‍ത്ത് മിക്സിയില്‍ അടിച്ചു പ്യൂരി തയാറാക്കുക.
ഒരു കപ്പ് പ്യൂരിയും,പഞ്ചസാരയും,ഓയിലും കൂടി നന്നായി ബീറ്റ് ചെയ്യുക.അതിലേക്ക് പാല്‍ കൂടെ ചേര്‍ത്ത് മിക്സ്‌ ചെയ്യുക. മൈദയും, ഉപ്പും, ബേക്കിങ് സോഡയും,ബേക്കിങ് പൗഡറും കൂടി നന്നായി ഇടഞ്ഞെടുക്കുക. ഇത് ആദ്യത്തെ കുഴച്ചു മിശ്രിതത്തിലേക്ക് ചേര്‍ത്ത് യോജിപ്പിക്കുക.ഇത് 170 ഡിഗ്രിയില്‍ പ്രിഹീറ്റ് ചെയ്ത ഓവനില്‍ 25 -30 മിനിറ്റ് ബേക്ക് ചെയ്യുക. അല്ലെങ്കില്‍ കുക്കര്‍ ചൂടാക്കി ഉപ്പ് ബേസ് വച്ചു ഒരു തട്ടിനു മുകളില്‍ കേക്ക് മിക്സ്‌ വച്ചു ചെറിയ തീയില്‍ 30 മിനുട്ട് വേകിക്കുക. വളരെ രുചികരമായ ഹെല്‍ത്തി ആയ കേക്ക് ആണ്‌ മത്തങ്ങാ പായസം.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]