Thursday, December 1, 2022

ഈ ക്രിസ്മസിന് മുട്ട ചേർക്കാത്ത സ്പെഷ്യൽ മത്തങ്ങ കേക്ക് തയ്യാറാക്കാം

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●


ക്രിസ്മസ് എന്ന് കേള്‍ക്കുമ്ബോള്‍ മനസില്‍ ആദ്യം എത്തുന്നത് കേക്കാകും. ഈ ക്രിസ്മസിന് മുട്ട ചേര്‍ക്കാത്ത സ്പെഷ്യല്‍ മത്തങ്ങാ കേക്ക് തയ്യാറാക്കിയാലോ? വളരെ കുറിച്ച്‌ ചേരുവകള്‍ കൊണ്ട് എളുപ്പം തയ്യാറാക്കാം ഈ കേക്ക്...

വേണ്ട ചേരുവകള്‍...

മത്തങ്ങാ പ്യൂരി ആക്കിയത് 1 കപ്പ്
മൈദ 1 കപ്പ്
പഞ്ചസാര 1 കപ്പ് അല്ലെങ്കില്‍ ശര്‍ക്കര -1/2 കപ്പ്
വെജിറ്റബിള്‍ ഓയില്‍ അര കപ്പ്
ബേക്കിംഗ് സോഡാ കാല്‍ ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ അര ടീസ്പൂണ്‍
ഉപ്പ് ഒരു നുള്ള്
പാല്‍ 1/2 കപ്പ്

തയ്യാറാക്കുന്ന വിധം...

ആദ്യം മത്തങ്ങ ചെറിയ പീസ് ആയി അരിഞ്ഞ് , വെള്ളവും ചേര്‍ത്ത് മിക്സിയില്‍ അടിച്ചു പ്യൂരി തയാറാക്കുക.
ഒരു കപ്പ് പ്യൂരിയും,പഞ്ചസാരയും,ഓയിലും കൂടി നന്നായി ബീറ്റ് ചെയ്യുക.അതിലേക്ക് പാല്‍ കൂടെ ചേര്‍ത്ത് മിക്സ്‌ ചെയ്യുക. മൈദയും, ഉപ്പും, ബേക്കിങ് സോഡയും,ബേക്കിങ് പൗഡറും കൂടി നന്നായി ഇടഞ്ഞെടുക്കുക. ഇത് ആദ്യത്തെ കുഴച്ചു മിശ്രിതത്തിലേക്ക് ചേര്‍ത്ത് യോജിപ്പിക്കുക.ഇത് 170 ഡിഗ്രിയില്‍ പ്രിഹീറ്റ് ചെയ്ത ഓവനില്‍ 25 -30 മിനിറ്റ് ബേക്ക് ചെയ്യുക. അല്ലെങ്കില്‍ കുക്കര്‍ ചൂടാക്കി ഉപ്പ് ബേസ് വച്ചു ഒരു തട്ടിനു മുകളില്‍ കേക്ക് മിക്സ്‌ വച്ചു ചെറിയ തീയില്‍ 30 മിനുട്ട് വേകിക്കുക. വളരെ രുചികരമായ ഹെല്‍ത്തി ആയ കേക്ക് ആണ്‌ മത്തങ്ങാ പായസം.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment