©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 5,357 കോവിഡ് കേസുകളാണ്.
ഇതോടെ സജീവ കോവിഡ് കേസുകളുടെ എണ്ണം 32,814 ആയതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകളിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 5,357 കോവിഡ് കേസുകളാണ്. ഇതോടെ സജീവ കോവിഡ് കേസുകളുടെ എണ്ണം 32,814 ആയതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,726 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്ത് കോവിഡിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണം 4,41,92,837 ആയി. രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 659 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു. വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ 220.66 കോടി വാക്സിനുകളാണ് ഇതുവരെ നൽകിയിട്ടുള്ളത്.
അതേസമയം കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പല സംസ്ഥാനങ്ങളും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരിക്കുകയാണ്. ഏതാനും ആഴ്ചകളായി ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിക്കുകയാണ്. രാജ്യത്തുടനീളം വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾക്കിടെ, കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി യോഗം ചേർന്നിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം സംസ്ഥാനങ്ങൾ ആശുപത്രികളുടെ ക്രമീകരണങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പല സംസ്ഥാനങ്ങളും മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കിയിരിക്കുകയാണ്.
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ മാസ്ക് നിർബന്ധമാക്കുകയും മറ്റ് കോവിഡ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ കേരളത്തിൽ 10,609 സജീവ കേസുകളാണുള്ളതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കഴിഞ്ഞദിവസം മാത്രം 1801 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരിശോധന കർശനമല്ലാതിരുന്നിട്ടും കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്ക വർധിപ്പിക്കുകയാണ്.
ഡൽഹിയിലും മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് കേസുകൾ 900 കടന്നു. ഡൽഹിയിൽ 733 പേർക്കാണ് ഒറ്റദിവസം തന്നെ രോഗം സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്നും കോവിഡ് മാനേജ്മെന്റിന് സജ്ജരായിരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദേശിച്ചിരുന്നു.
കേരളത്തിൽ ശനിയാഴ്ച പുതിയതായി 1,801 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിനായി പ്രായമായവർ, ഗർഭിണികൾ തുടങ്ങിയവർ മാസ്ക് നിർബന്ധമായും ധരിക്കണം. ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവന പ്രകാരം എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് കർശനമാക്കാനാണ് സാധ്യത.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment