©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
ചെയര്‍കാറുകളിലും എക്‌സിക്യുട്ടീവ് ചെയര്‍കാറുകളിലുമായി 1126 പേര്‍ക്കാണ് യാത്ര ചെയ്യാനാവുക.
പതിനാറ് ബോഗികളുമായി തലസ്ഥാനത്തുനിന്ന് കാസര്‍കോട്ടേക്കും തിരിച്ചും ഓടുന്ന വന്ദേഭാരത് ഏറെ സവിശേഷതകളുണ്ട്. ആധുനിക ഇരിപ്പിട സംവിധാനമുള്ള എക്‌സിക്യുട്ടീവ് ചെയര്‍കാറും വിമാനത്തിലേതിന് സമാനമായ ശൗചാലയ സംവിധാനവുമുള്ള വന്ദേഭാരത് കോച്ചുകള്‍ യാത്രക്കാര്‍ക്ക് പുത്തന്‍ അനുഭവമാണ് നല്‍കുന്നത്.
1126 സീറ്റുകള്‍
ചെയര്‍കാറുകളിലും എക്‌സിക്യുട്ടീവ് ചെയര്‍കാറുകളിലുമായി 1126 പേര്‍ക്കാണ് യാത്ര ചെയ്യാനാവുക. സീറ്റുകളുടെ നിറം ചുവപ്പ്. 180 ഡിഗ്രിയില്‍ തിരിയാനാകുന്ന സീറ്റുകളുമായി രണ്ട് ഫസ്റ്റ് ക്ലാസ് ചെയര്‍കാറുകളുണ്ട്. സീറ്റുകള്‍ക്കിടയില്‍ മൊബൈല്‍, ലാപ്‌ടോപ്പ് തുടങ്ങിയവ ചാര്‍ജ് ചെയ്യാം. ഇരിപ്പിടത്തിനുമുന്നില്‍, മുന്നിലെ സീറ്റിലെ പിന്‍ഭാഗത്തായി ഭക്ഷണം കഴിക്കാനുള്ള ട്രേ, കുപ്പിവെള്ളം എന്നിവ സൂക്ഷിക്കാനുള്ള ഇടം എന്നിവയുമുണ്ട്.
എല്ലാ കോച്ചിലും ക്യാമറകള്‍, ഡിസ്പ്ലെ സ്‌ക്രീന്‍
എല്ലാ കോച്ചുകളിലും സുരക്ഷാ ക്യാമറകളുണ്ട്. അറിയിപ്പുകള്‍, കോച്ചിന്റെ നമ്പര്‍, അടുത്ത സ്റ്റേഷന്‍, വണ്ടിയുടെ വേഗം, മറ്റ് സുരക്ഷാ മുന്നറിയിപ്പുകള്‍ എന്നിവയ്ക്കായി ഡിസ്പ്ലേ ബോര്‍ഡുണ്ട്. കോച്ചുകള്‍ക്കുള്ളിലുള്ള രണ്ട് എല്‍.ഇ.ഡി. സ്‌ക്രീനിലും മൂന്ന് ഭാഷകളിലായി ഇവ തെളിയും.
വാതില്‍ തുറക്കുന്നത് നിര്‍ത്തിയശേഷം
വന്ദേഭാരതില്‍ ചാടിയിറങ്ങാനും ചാടിക്കയറാനുമാകില്ല. തീവണ്ടി നിര്‍ത്തിയാല്‍ മാത്രമേ വാതിലുകള്‍ തുറക്കൂ. വാതിലുകള്‍ തുറക്കുന്നതിനുമുമ്പ് മുന്നറിയിപ്പും മുഴങ്ങും. വണ്ടി വിടുന്നതിനുമുമ്പ് മുന്നറിയിപ്പോടെ വാതിലുകള്‍ അടയുകയും ചെയ്യും.
സീറ്റ് നമ്പര്‍ ബ്രെയ്ലി ലിപിയിലും
കാഴ്ചപരിമിതര്‍ക്ക് സീറ്റ് നമ്പറും മറ്റും മനസ്സിലാക്കുന്നതിന് ഇരിപ്പിടത്തിന്റെ വശങ്ങളില്‍ ബ്രെയ്ലി ലിപിയില്‍ സീറ്റ് നമ്പര്‍ എഴുതിയിട്ടുണ്ട്. കോച്ചില്‍ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ ക്യാപ്റ്റനുമായി സംസാരിക്കാനുള്ള സംവിധാനം എല്ലാ കോച്ചിലുമുണ്ട്. വിമാനത്തിലേതിന് സമാനമായ ലഗേജ് കാബിനാണ്.
ശൗചാലയം നൂതനം
വിമാനത്തിലുള്ള ഫ്‌ളഷിങ് സംവിധാനമാണ് ശൗചാലയത്തിലുള്ളത്. എക്‌സിക്യുട്ടീവ് കോച്ചില്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ തുറക്കുന്ന സ്ലൈഡിങ് ഡോര്‍ സംവിധാനമാണുള്ളത്.
വിനോദത്തിന്
എല്ലാ കോച്ചുകളിലും വൈഫൈ ഇന്‍ഫോടൈന്‍മെന്റ് സംവിധാനമുണ്ട്. ഇത് കണക്ട് ചെയ്താല്‍ നിങ്ങളുടെ ഫോണിലൂടെയോ ടാബിലൂടെയോ ലാപ്ടോപ്പിലൂടെയോ സിനിമ ഉള്‍പ്പെടെ കാണാം. നിലവില്‍ തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് സിനിമകളും ടി.വി. പരിപാടികളും മറ്റുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സൈഡ് പാന്‍ട്രി
മറ്റ് തീവണ്ടികളിലെല്ലാം ഒറ്റ പാന്‍ട്രിയാണ് ഉള്ളതെങ്കില്‍ വന്ദേഭാരതില്‍ എല്ലാ കോച്ചുകളിലും സൈഡ് പാന്‍ട്രി സജ്ജീകരിച്ചിട്ടുണ്ട്. ഇതില്‍ തണുപ്പിച്ചും ചൂടാക്കിയും ആഹാരസാധനങ്ങള്‍ സൂക്ഷിക്കാന്‍ സംവിധാനമുണ്ട്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment