©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
വിമാനത്തിൽ യാത്രക്കാർ അപമര്യാദയായി പെരുമാറുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി DGCA. മദ്യപിച്ചും അല്ലാതെയും മറ്റുള്ളവർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന രീതിയിൽ പെരുമാറുന്നവർക്കെതിരെയാണ് കർശന നടപടിയെടുക്കാൻ വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയിരിയ്ക്കുന്നത്.
അടുത്തിടെ വിമാനത്തിൽ ഉണ്ടായ സംഭവങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്ത് സഹ യാത്രികൻ മൂത്രമൊഴിച്ച സംഭവത്തിന്‍റെ ഞെട്ടൽ മാറും മുൻപ് കഴിഞ്ഞ ദിവസം ക്യാബിൻ ക്രൂ അംഗങ്ങളെ യാത്രക്കാരൻ ആക്രമിച്ച സംഭവവും പുറത്തുവന്നു. ഇത്തരത്തിൽ സുഗമമായ വിമാനയാത്രയ്ക്ക് തടസം സൃഷ്ടിക്കുന്ന സംഭവങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് കർശന നിർദ്ദേശങ്ങളുമായി DGCA രംഗത്തെത്തിയത്.
ഡൽഹി-ലണ്ടൻ വിമാനത്തിൽ രണ്ട് ക്യാബിൻ ക്രൂ അംഗങ്ങളെ ആക്രമിച്ച പുരുഷ യാത്രക്കാരനെ എയർ ഇന്ത്യ ഇറക്കിയ ദിവസമാണ് ഈ നിര്‍ദ്ദേശം പുറത്തു വന്നിരിയ്ക്കുന്നത്. ഇത്തരത്തില്‍ അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ നേരിടാൻ നിലവിലുള്ള വ്യവസ്ഥകൾ ആവർത്തിച്ച് എയർലൈനുകൾക്ക് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ കര്‍ശന നിര്‍ദ്ദേശം നല്‍കി.
റിപ്പോര്‍ട്ട് അനുസരിച്ച് വിമാനക്കമ്പനികൾ, പൈലറ്റുമാർ, ക്യാബിൻ ജീവനക്കാർ എന്നിവർക്കായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) മേധാവി വിക്രം ദേവ് ദത്ത് തിങ്കളാഴ്ച ഒരു നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ നേരിടാൻ എയർലൈൻ നടപടി സ്വീകരിക്കുന്നതിന് സിവിൽ ഏവിയേഷൻ റിക്വയർമെന്‍റ് (സിഎആർ) പ്രകാരം വ്യവസ്ഥകളുണ്ടെന്ന് ഡിജിസിഎ ഊന്നിപ്പറഞ്ഞു. അടുത്ത കാലത്തായി, വിമാനത്തിൽ പുകവലി, മദ്യപാനം, അനാശാസ്യ പെരുമാറ്റം, യാത്രക്കാർ തമ്മിലുള്ള വഴക്കുകൾ, യാത്രയ്ക്കിടെ വിമാനത്തിൽ യാത്രക്കാർ അനുചിതമായ സ്പർശനമോ ലൈംഗിക പീഡനമോ തുടങ്ങിയ ചില സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഡിജിസിഎ പറഞ്ഞു.ഇത്തരം സാഹചര്യത്തില്‍ പോസ്റ്റ് ഹോൾഡർമാർ, പൈലറ്റുമാർ, ക്യാബിൻ ക്രൂ അംഗങ്ങൾ എന്നിവർ ഉചിതമായ നടപടികൾ കൈക്കൊള്ളുന്നതിൽ പരാജയപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ എയർലൈനുകളുടെയും ഓപ്പറേഷൻ മേധാവികളോട് അവരുടെ പൈലറ്റുമാർ, ക്യാബിൻ ക്രൂ, പോസ്റ്റ് ഹോൾഡർമാർ എന്നിവരെ ഇത്തരം സാഹചര്യങ്ങള്‍ ഉചിതമായ മാർഗങ്ങളിലൂടെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ബോധവൽക്കരിക്കാൻ DGCA നിർദ്ദേശിച്ചിട്ടുണ്ട്.
യാത്രക്കാരുടെ അനിയന്ത്രിതമായ പെരുമാറ്റത്തെ മൂന്ന് തലങ്ങളായി തരംതിരിക്കാൻ DGCA നിര്‍ദ്ദേശിക്കുന്നു. അത്തരം ആളുകൾക്ക് വ്യത്യസ്ത കാലയളവുകളിൽ വിമാനയാത്രാ നിരോധനം നേരിടേണ്ടിവരും.
ലെവൽ 1: ശാരീരിക ആംഗ്യങ്ങൾ, വാക്കാലുള്ള ഉപദ്രവം, അനിയന്ത്രിതമായ മദ്യപാനം തുടങ്ങിയ അനിയന്ത്രിതമായ പെരുമാറ്റം
ലെവൽ 2: തള്ളൽ, ചവിട്ടൽ അല്ലെങ്കിൽ ലൈംഗിക പീഡനം പോലുള്ള ശാരീരിക അധിക്ഷേപകരമായ പെരുമാറ്റം
ലെവൽ 3: വിമാനത്തിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് കേടുപാടുകൾ, ശ്വാസം മുട്ടൽ, കൊലപാതകം തുടങ്ങിയ ശാരീരിക അക്രമം പോലെയുള്ള ജീവന് ഭീഷണിയായ പെരുമാറ്റം
അനിയന്ത്രിതമായ പെരുമാറ്റത്തിന്‍റെ തോത് അനുസരിച്ച്, ഒരു യാത്രക്കാരനെ വിമാനത്തിൽ നിന്ന് വിലക്കേണ്ട കാലയളവ് സംബന്ധിച്ച് ബന്ധപ്പെട്ട എയർലൈൻ രൂപീകരിച്ച ഒരു ആഭ്യന്തര കമ്മിറ്റിക്ക് തീരുമാനിക്കാമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment