©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് 100-ാം എപ്പിസോഡുകൾ പൂർത്തിയാക്കി. ഏപ്രിൽ മാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്നത്തെ സംപ്രേഷണത്തോടെയാണ് മൻ കി ബാത്ത് 100 എപ്പിസോഡുകൾ എന്ന നാഴികക്കല്ല് പിന്നിട്ടത്. 100-ാം എപ്പിസോഡിൻറെ സംപ്രേഷണത്തോട് അനുബന്ധിച്ച് രാജ്യത്ത് വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവൻ കേന്ദ്രീകരിച്ചാണ് ആഘോഷ പരിപാടികൾ നടക്കുക.
മൻ കി ബാത്ത് എന്ന റേഡിയോ പരിപാടി കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ എപ്പിസോഡുകളും വളരെ സ്പെഷ്യലായിരുന്നു. ഇവയിലെല്ലാം പോസിറ്റീവ് അനുഭവങ്ങളും ജനങ്ങളുടെ പങ്കാളിത്തവുമുണ്ടായി. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ, സ്വച്ഛ് ഭാരത് അഭിയാൻ, ഖാദിയുടെ പ്രോത്സാഹനം, പ്രകൃതിയുമായി ബന്ധപ്പെട്ട ആശങ്കകൾ, ആസാദി കാ അമൃത് മഹോത്സവ് തുടങ്ങി മൻ കി ബാത്തിൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളെല്ലാം ജനങ്ങൾ ഏറ്റെടുത്തെന്നും ജനങ്ങളാണ് തനിയ്ക്ക് എല്ലാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മൻ കി ബാത്ത് തനിക്ക് വെറുമൊരു പരിപാടിയല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് ഇന്ത്യയിലെ പൌരൻമാർക്ക് വേണ്ടിയുള്ള തൻറെ വ്രതമാണെന്നും മൻ കി ബാത്ത് എന്നത് തനിയ്ക്ക് ഒരു ആത്മീയ യാത്രയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആത്മനിർഭർ ഭാരതിനെ പ്രോത്സാഹിപ്പിക്കുന്നത് മുതൽ മേക്ക് ഇൻ ഇന്ത്യ, ബഹിരാകാശ സ്റ്റാർട്ടപ്പുകൾ വരെയുള്ള വിവിധ മേഖലകളിലെ കഴിവുള്ള വ്യക്തികളുടെ കഥകൾ മൻ കി ബാത്തിൽ അവതരിപ്പിച്ചു. രാജ്യത്ത് ടൂറിസം മേഖല അതിവേഗം വളരുകയാണ്. നമ്മുടെ പ്രകൃതി വിഭവങ്ങളോ, നദികളോ, മലകളോ, കുളങ്ങളോ, നമ്മുടെ തീർത്ഥാടന കേന്ദ്രങ്ങളോ ആകട്ടെ, അവ വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. ഇത് ടൂറിസം വ്യവസായത്തെ വളരെയധികം സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
2014ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെയാണ് നരേന്ദ്ര മോദി മൻ കി ബാത്ത് ആരംഭിച്ചത്. പ്രതാപം നഷ്ടപ്പെട്ട ആകാശവാണിയ്ക്ക് പുതുജീവൻ നൽകിയത് മൻ കി ബാത്താണ്. ഭരണകാര്യങ്ങളെ കുറിച്ച് ജനങ്ങളെ അറിയിക്കാനുള്ള മാർഗമായാണ് കേന്ദ്രസർക്കാർ മൻ കി ബാത്തിനെ കാണുന്നത്. ഇത് വിജയകരമായി പൂർത്തിയാക്കാൻ നരേന്ദ്ര മോദിയുടെ മികച്ച ആശയവിനിമയ ശേഷി ഉപകരിക്കുകയും ചെയ്തു. ഇന്ത്യയിലെ ഗ്രാമങ്ങളെ മനസിൽ കണ്ടുകൊണ്ടാണ് മൻ കി ബാത്തിനായി അദ്ദേഹം റേഡിയോ തന്നെ തിരഞ്ഞെടുത്തത്. 2014 ഒക്ടോബർ 3-നാണ് മൻ കി ബാത്ത് ആദ്യമായി സംപ്രേക്ഷണം ചെയ്തത്. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച രാവിലെ 11 മണിക്ക് ആകാശവാണി (AIR), ദൂരദർശൻ (DD) ശൃംഖലയിലാണ് 30 മിനിറ്റ് ദൈര് ഘ്യമുള്ള പരിപാടി പ്രക്ഷേപണം ചെയ്യുന്നത്.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment