Thursday, April 27, 2023

വന്ദേഭാരത് ട്രെയിനിൽ വൈകാതെ ട്രെയിൻ ഹോസ്റ്റസ് നിയമനവും

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●



വിമാനത്തിലെ മാതൃകയിലാവും ട്രെയിൻ ഹോസ്റ്റസിനെ നിയമിക്കുക. എക്‌സിക്യൂട്ടീവ് ക്ലാസിൽ യാത്രക്കാരെ സ്വീകരിക്കുന്നതിനും ഭക്ഷണം നൽകുന്നതിനുമാണ് ഇവരെ നിയോഗിക്കുക. ചെയർ കാർ കോച്ചുകളിലേക്കും കേറ്ററിംഗ് കമ്പനി ആളുകളെ നിയോഗിക്കുന്നുണ്ട്. ഡൽഹി - ഝാൻസി റൂട്ടിലോടുന്ന ഗതിമാൻ എക്‌സ്പ്രസിൽ ട്രെയിൻ ഹോസ്റ്റസുണ്ട്.

തിരുവനന്തപുരം - കാസർകോട് വന്ദേഭാരതിലെ കേറ്ററിംഗ് കരാർ ഡൽഹിയിലെ കമ്പനി റെക്കോർഡ് തുകയ്‌ക്കാണ് നേടിയിരിക്കുന്നത്. 1.77 കോടി രൂപയ്‌ക്കാണ് കമ്പനി കരാർ കരസ്ഥമാക്കിയിരിക്കുന്നത്. നിലവിലുള്ള വന്ദേഭാരത് ട്രെയിനുകളിലെ ഏറ്റവും വലിയ തുകയുടെ കരാറാണിത്. രാജ്യത്തെ 16 വന്ദേഭാരത് ട്രെയിനുകളിൽ 12 എണ്ണത്തിലും ഇതേ കമ്പനിക്കാണ് കരാർ നൽകിയിരിക്കുന്നത്. തിരുവനന്തപുരത്തും തൃശൂരിലുമുള്ള ബേസ് കിച്ചണിൽ നിന്നാണ് ഭക്ഷണം എത്തിക്കുക.

ട്രെയിൻ ഹോസ്റ്റസുമാരുടെ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പരസ്യം നൽകിയിരുന്നു. ഒട്ടേറെ അപേക്ഷകളാണ് ഇതിനോടകം തന്നെ ലഭിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കാനറിയുന്ന പത്ത് പേരെയാകും തിരഞ്ഞെടുക്കുക.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment