Thursday, April 20, 2023

സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

പ്രധാനമന്ത്രി നരേന്ദ മോദിയുടെ സന്ദർശനത്തിന്റെയും വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നതിന്റെയും ഭാഗമായി ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചിട്ടുണ്ട്. ഇതു കൂടാതെ നാളെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പവർ ഹൗസ് റോഡിലെ രണ്ടാം ഗേറ്റ് വഴി മാത്രമായിരിക്കും യാത്രക്കാർക്ക് പ്രവേശനം അനുവദിക്കുകയെന്നും ഇവിടെ തന്നെ ടിക്കറ്റ് ബുക്കിങ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
മലബാർ എക്‌സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളി വരെ മാത്രമാകും സർവീസ് നടത്തുക.  അതുപോലെ ചെന്നൈ-തിരുവനന്തപുരം ഡെയ്‌ലി മെയിൽ ഇന്നും നാളെയും കൊച്ചുവേളി വരെ മാത്രമേ സർവീസ് നടത്തൂ, പുറപ്പെടുന്നതും കൊച്ചുവേളിയിൽ നിന്നു തന്നെയാകും. നാഗർകോവിൽ - കൊച്ചുവേളി എക്സ്പ്രസ് ഇന്നും നാളെയും നേമം വരെയാകും സർവീസ് നടത്തുക.  കൊല്ലം - തിരുവനന്തപുരം സ്പെഷ്യൽ എക്സ്പ്രസ് ഇന്നും നാളെയും കഴക്കൂട്ടം വരെയാകും സർവീസ് നടത്തുക, ഇത് പുറപ്പെടുന്നതും കഴക്കൂട്ടത്ത് നിന്നാകും. 
ഇത് കൂടാതെ അമൃത എക്സ്പ്രസും ശബരി എക്സ്പ്രസും ഇന്ന് കൊച്ചുവേളിവരെയാകും  സർവീസ് നടത്തുക. കൊച്ചുവേളി - നാഗർകോവിൽ സ്പെഷ്യൽ എക്സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളിക്ക് പകരം നെയ്യാറ്റിൻകരയിൽ നിന്നും രണ്ടര മണിക്ക് പുറപ്പെടും. ബുധനാഴ്ച 4:55 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടേണ്ട സിൽചർ അരോണയ് പ്രതിവാര എക്സ്പ്രസ് സമയം മാറ്റി 6:25 നാകും പുറപ്പെടുക. ഗുരുവായൂർ ഇൻറർസിറ്റി എക്സ്പ്രസ്, എറണാകുളം - തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് എന്നിവ നാളെ കൊച്ചുവേളിവരെയാകും സർവ്വീസ് നടത്തുക.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment