Saturday, April 29, 2023

ഐപിഎല്ലിൽ ഇന്ന് ജീവൻ മരണ പോരാട്ടം; ഡൽഹിയും ഹൈദരാബാദും നേർക്കുനേർ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
പോയിൻറ് പട്ടികയിൽ അവസാന സ്ഥാനക്കാരാണ് ഡൽഹിയും ഹൈദരാബാദും.
തുടർച്ചയായ അഞ്ച് പരാജയങ്ങളോടെയാണ് ഡൽഹി ഈ സീസണ് തുടക്കമിട്ടത്.
അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് സൺ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും.  സീസൺ പാതിവഴിയിൽ എത്തി നിൽക്കെ പോയിൻറ് പട്ടികയിൽ അവസാന സ്ഥാനക്കാരാണ് ഡൽഹിയും ഹൈദരാബാദും. ഡൽഹിയുടെ ഹോം ഗ്രൌണ്ടായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. 
7 കളികൾ പൂർത്തിയാക്കിയ ഡൽഹി ക്യാപിറ്റൽസ് പോയിൻറ് പട്ടികയിൽ അവസാന സ്ഥാനക്കാരായി 10-ാം സ്ഥാനത്താണ്. 7 കളികളിൽ നിന്ന് 2 വിജയങ്ങൾ മാത്രമുള്ള ഹൈദരാബാദ് റൺ റേറ്റിൻറെ ആനുകൂല്യത്തിൽ ഡൽഹിക്ക് തൊട്ടുമുന്നിൽ 9-ാം സ്ഥാനത്താണ്. തുടർച്ചയായ അഞ്ച് പരാജയങ്ങളോടെയാണ് ഡൽഹി ഈ സീസണ് തുടക്കമിട്ടത്. അവസാനം നടന്ന രണ്ട് മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിനെയും ഹൈദരാബാദിനെയും പരാജയപ്പെടുത്തിയ ഡൽഹി വിജയ വഴിയിലേയ്ക്ക് തിരിച്ചെത്തിയിട്ടുണ്ട്. 
മറുഭാഗത്ത്, ഹാരി ബ്രൂക്ക്, ആദിൽ റഷീദ്, ഹെൻറിച്ച് ക്ലാസൻ, ഭുവനേശ്വർ കുമാർ തുടങ്ങിയ പ്രതിഭാധനരായ ടി20 താരങ്ങൾ ടീമിൽ ഉണ്ടായിട്ടും ഹൈദരാബാദിൻറെ ഇതുവരെയുള്ള പ്രകടനം ദയനീയമായിരുന്നു. അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടാണ് ഹൈദരാബാദിൻറെ വരവ്. അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിൽ വിജയിച്ച് ഫോമിലേയ്ക്ക് എത്താനാകും ഹൈദരാബാദിൻറെ ശ്രമം

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment