©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
നാരങ്ങ, ഓറഞ്ച് എന്നിവയേക്കാള്‍ കുറഞ്ഞത് അഞ്ചിരട്ടി വിറ്റാമിൻ സി നമുക്ക് നെല്ലിക്കയില്‍ നിന്ന് ലഭിക്കും. ദിവസവും ഒന്നോ രണ്ടോ നെല്ലിക്ക കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.
നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ പോഷങ്ങളില് ഒന്നാണ് വിറ്റാമിന്‍ C. വിറ്റാമിൻ സി നമ്മുടെ രോഗപ്രതിരോധ ശേഷി വര്ദ്ധി പ്പിക്കുകയും കോശങ്ങളെ സംരക്ഷിക്കുകയും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും സഹായിയ്ക്കുന്നു. കൂടാതെ വിറ്റാമിന്‍ സി ചർമ്മത്തിനും മുടിയ്ക്കും ഏറെ അത്യന്താപേക്ഷിതമാണ്. അതിനാലാണ് ഭക്ഷണത്തില്‍ വിറ്റാമിന്‍ സി അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്തണം എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
വിറ്റാമിൻ സി വെള്ളത്തിൽ ലയിക്കുന്നതാണ്, അതിനർത്ഥം ഇത് നമ്മുടെ ശര്രെരത്തില് നിന്ന് എളുപ്പത്തിൽ നഷ്ടമാകും. അതിനാല്‍ ഈ പ്രധാന പോഷകം നമ്മുടെ ശരീരത്തിന് തുടര്‍ച്ചയായി ലഭിക്കേണ്ടത് അനിവാര്യമാണ്.
നാം കഴിയ്ക്കുന്ന പല ഭക്ഷണങ്ങളിലും വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെങ്കിലും, വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ ഉറവിടം അല്ലെങ്കിലും, അതിന്റെ ലഭ്യതയും ജനപ്രീതിയും കാരണം നാരങ്ങ പലപ്പോഴും ഈ പോഷകവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഇത് വിറ്റാമിന്‍ സിയുടെ ഏറ്റവും സമ്പന്നമായ ഉറവിടമല്ലെന്ന് നിങ്ങൾക്കറിയാമോ?! വാസ്തവത്തിൽ, ഓറഞ്ചും പട്ടികയിൽ ഇടം നേടുന്നില്ല...!!
അതായത്, വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ ഉറവിടം നെല്ലിക്കയാണ്. ഇതിനെ വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ സ്രോതസ്സുകളിലൊന്നായി കണക്കാക്കുന്നു, നാരങ്ങ, ഓറഞ്ച് എന്നിവയേക്കാള്‍ കുറഞ്ഞത് അഞ്ചിരട്ടി വിറ്റാമിൻ സി നമുക്ക് നെല്ലിക്കയില്‍ നിന്ന് ലഭിക്കും. ദിവസവും ഒന്നോ രണ്ടോ നെല്ലിക്ക കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.
വേനല്‍ക്കാലത്ത് മാത്രമല്ല, ലഭ്യമെങ്കില്‍ ഏത് കാലാവസ്ഥയിലും നെല്ലിക്ക കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. ദിവസവും നെല്ലിക്ക കഴിയ്ക്കുന്നത് പല രോഗങ്ങളേയും ചെറുക്കാന്‍ സഹായകമാണ്. കൂടാതെ, ജലദോഷം, ചുമ, വായ്പൊട്ടല്‍ തുടങ്ങിയ പല രോഗങ്ങള്‍ക്കും വീട്ടില്‍തന്നെ തയാറാക്കാവുന്ന ആയുര്‍വേദ മരുന്നുകളുടെ ഒരു പ്രധാന ചേരുവയുമാണ് നെല്ലിക്ക.
നെല്ലിക്കയിൽ പലതരം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, വിറ്റാമിൻ എ, ബി കോംപ്ലക്സ്, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, കാർബോഹൈഡ്രേറ്റ്, ഫൈബർ എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു.
ഹൈപ്പർ അസിഡിറ്റി തടയാനും പ്രമേഹം നിയന്ത്രിക്കാനും നെല്ലിക്ക ഉത്തമമാണ്. ഹൈപ്പർ അസിഡിറ്റിക്ക് ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നെല്ലിക്കാചൂർണം പശുവിൻ നെയ്യിൽ കലർത്തി കഴിച്ചാൽ ഹൈപ്പർ അസിഡിറ്റിയ്ക്ക് ശമനം ലഭിക്കും. നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണ്.
മുടികൊഴിച്ചിലിന് ഏറ്റവും ഫലപ്രദമായ ഔഷധങ്ങളില്‍ ഒന്നാണ് നെല്ലിക്ക. നെല്ലിക്കാനീര് വിധിപ്രകാരം എള്ളെണ്ണയിൽ കാച്ചി തലയിൽ തേച്ചുകുളിക്കുന്നത് തലയിലെ ചർമ രോഗങ്ങളെ തടയും. മാത്രവുമല്ല മുടിക്ക് നല്ല അഴകും നല്‍കും.
കണ്ണിനും സൗന്ദര്യത്തിനും ശരീര ഭാരം കുറയ്ക്കാനും നെല്ലിക്ക ഉത്തമമാണ്. ദിവസവും നെല്ലിക്ക കഴിക്കുന്നത് ചർമത്തിന് തിളക്കം ലഭിക്കാനും നല്ലതാണ്. പ്രായത്തിന്റെ ലക്ഷണങ്ങള്‍ അധികമില്ലാതെ ചെറുപ്പമായി ഇരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് ഉത്തമാമാണ്.
ലൈഗികജീവിതം മികച്ചതാക്കാന്‍ നെല്ലിക്ക കഴിയ്ക്കാം. പഠനങ്ങള്‍ പറയുന്നതനുസരിച്ച് ലൈംഗിക ആസക്തിയുണ്ടാക്കുന്ന ഒരു ഫലം കൂടിയാണ് നെല്ലിക്ക. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന വെറ്റമിൻ സി പുരുഷൻമാരിലെ ബീജ ഉൽപ്പാദനം കൂട്ടുകയും ലൈംഗിക ഉണർവ് പ്രദാനം ചെയ്യുകയും ചെയ്യും. സ്ത്രീകള്‍ക്കും ഇത് ഉത്തമമാണ്.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment