Wednesday, April 12, 2023

സംസ്ഥാനത്ത് ഇന്നും നാളെയും താപനില 4 ഡിഗ്രി വരെ ഉയരാനാണ് സാധ്യത. അഞ്ച് ജില്ലകൾക്ക് ജാഗ്രത നിർദേശം.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

സംസ്ഥാനത്ത് ഇന്നും നാളെയും താപനില 4 ഡിഗ്രി വരെ ഉയരാനാണ് സാധ്യത. അഞ്ച് ജില്ലകള്‍ക്കാണ് ജാഗ്രത നിര്‍ദ്ദേശം നിലവില്‍ നല്‍കിയിരിക്കുന്നത്.

ഇന്നും നാളെയും തൃശൂര്‍, പാലക്കാട്‌, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39 °C വരെ ‌ഉയരാനാണ് സാധ്യത. അതുപോലെ കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 37°C വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. രാജ്യത്തും സംസ്ഥാനത്തും കഴിഞ്ഞദിവസം റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തിയിരുന്നത്.

ഔദ്യോഗികമായി സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂടായ 39°c ഇന്നലെ പാലക്കാടും, കരിപ്പൂര്‍ വിമാനതാവളത്തിലും രേഖപെടുത്തി. നേരത്തെ കണ്ണൂരിലും, പാലക്കാടും രേഖപെടുത്തിയ 38.6°c ആയിരുന്നു ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ശരാശരി താപനിലയായ 36.2°c ഇന്നലെ രേഖപെടുത്തിയിരുന്നു. കൂടാതെ രാജ്യത്തെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂടും ഇന്നലെ മധ്യപ്രാദേശിലെ രാജ്ഗഡ് രേഖപെടുത്തി. 43°c ആയിരുന്നു.

അതേസമയം സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയുണ്ടായി. പൊതുജനങ്ങള്‍ പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണമെന്നതാണ് പ്രധാന നിര്‍ദ്ദേശം


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment