©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬
കൊച്ചി നേവൽ ബേസിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ബിജെപി സംഘടിപ്പിച്ചിരിക്കുന്ന റോഡ്ഷോയിൽ പങ്കെടുക്കും. വെണ്ടുരുത്തി പാലം മുതൽ യുവം കോൺക്ലേവ് നടക്കുന്ന തേവര കോളജ് വരെയാണ് റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത്.
ആദ്യം തേവര ജംഗ്ഷൻ മുതൽ കോളജ് വരെ 1.2 കി.മിയാണ് റോഡ് ഷോ നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ റോഡ് ഷോയിൽ ജനപങ്കാളിത്തം കൂടുതലായിരിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വെണ്ടുരുത്തി പാലം മുതൽ തേവര കോളജ് വരെയുള്ള 1.8 കിമി ദൂരത്തിലേക്ക് റോഡ് ഷോ മാറ്റി നിശ്ചയിക്കുകയായിരുന്നു.
തേവര സേക്രട്ട് ഹാർട്ട് കോളേജ് ഗ്രൗണ്ടിൽ വൈകുന്നേരം 5 മണിക്കാണ് യുവം കോൺക്ലേവ്. ഒന്നര മണിക്കൂറോളം നീളുന്ന പരിപാടിയിൽ അദ്ദേഹം യുവാക്കളുമായി സംവദിക്കും. ശേഷം രാത്രി കൊച്ചിയിൽ തങ്ങുന്ന പ്രധാനമന്ത്രി അടുത്ത ദിവസം രാവിലെ 9:25 നാകും കൊച്ചിയിൽ നിന്നും പുറപ്പെടുക.
10:15 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും അദ്ദേഹം 10.30 ന് സെൻട്രൽ റയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് ഫ്ളാഗ് ഓഫ് ചെയ്യും. 20 മിനിറ്റ് നീളുന്ന പരിപാടിയുടെ തുടർച്ചയായി റയിൽവേയുടെ നാല് പദ്ധതികളുടെ ഉദ്ഘാടനം, ടെക്നോ സിറ്റിയുടെ ശിലാസ്ഥാപനം, കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനം എന്നിവ നിർവ്വഹിക്കും. അതിനുശേഷം ഉച്ചയോടു കൂടിയാകും അദ്ദേഹം തിരികെ മടങ്ങുക.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് വൻ സുരക്ഷയാണ് ഇരു നഗരങ്ങളിലും ഒരുക്കിയിരിക്കുന്നത്. കൊച്ചിയിൽ 2000 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി വിന്ന്യസിച്ചിരിക്കുന്നത്. 25ന് രാവിലെ പതിനൊന്ന് മണിവരെ തമ്പാനൂരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
____________________________________
https://chat.whatsapp.com/KF2dG2JM05iLBzVk32H9GR
*JAGANNATH NEWS : 22/04/2023*
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment