അരി, പഞ്ചസാര തുടങ്ങിയ ഉത്പന്നങ്ങള്‍ രണ്ട് മുതല്‍ 35 ശതമാനം വരെ വിലക്കിഴിവില്‍ ഫെയറില്‍ ലഭ്യമാകും.
അരി, ബിരിയാണി അരി, പഞ്ചസാര തുടങ്ങി ആറോളം ഉത്പന്നങ്ങള്‍, എട്ടോളം എഫ്‌എംസിജി ഉത്പന്നങ്ങള്‍, 24 ഇന ശബരി ഉത്പന്നങ്ങള്‍ എന്നിവയാണ് ഫെയറില്‍ പ്രത്യേക വിലക്കിഴിവോടെ ലഭ്യമാക്കുക. ശബരി ഉത്പന്നങ്ങള്‍ക്ക് 42 മുതല്‍ 54 ശതമാനം വരെ വിലക്കിഴിവാണുള്ളത്.
വിപണികളിലെ ഉത്സവകാല വിലക്കയറ്റ ഭീതിക്ക് അറുതി വരുത്തി സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഫെയര്‍ സംഘടിപ്പിക്കുന്നത്. ജില്ലയിലെ എല്ലാ താലൂക്കുകളിലേയും സപ്ലൈകോ ഔട്ട്‌ലെറ്റുകലൂടെ വിഷു – റംസാന്‍ ഫെയറിന്റെ ഭാഗമായി വിലക്കിഴിവില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കും.
കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം ജയ്മോള്‍ ജോസഫ്, സപ്ലൈകോ റീജണല്‍ മാനേജര്‍ എം സുള്‍ഫിക്കര്‍, ഡിപ്പോ മാനേജര്‍ വി എസ് അനില്‍, ജൂനിയര്‍ മാനേജര്‍ അജിത് കുമാര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഫീസ് ഇന്‍ചാര്‍ജ്
No comments:
Post a Comment