Monday, April 17, 2023

ഇന്ത്യക്ക് വേണ്ടി അവൻ 5 സ്വർണം നേടി; മകന്റെ നേട്ടത്തിൽ നടൻ മാധവ്

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ന്ത്യയ്ക്ക് വേണ്ടി വീണ്ടും സ്വര്‍ണം നേടി നടന്റെ മാധവന്റെ മകന്‍ വേദാന്ത്. മലേഷ്യന്‍ ഇന്‍വിറ്റേഷന്‍ ഏജ് ഗ്രൂപ്പ് ചാമ്ബ്യന്‍ഷിപ്പില്‍ നീന്തലില്‍ വേദാന്ത് അഞ്ച് സ്വര്‍ണമാണ് നേടിയത്.അഭിമാന നിമിഷത്തെ കുറിച്ച്‌ മാധവന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. 'ദൈവ അനുഗ്രഹത്തോടും നിങ്ങളുടെ എല്ലാ ആശംസകളോടും കൂടി, ഈ വാരാന്ത്യത്തില്‍ ക്വാലാലംപൂരില്‍ നടന്ന മലേഷ്യന്‍ ഇന്‍വിറ്റേഷന്‍ ഏജ് ഗ്രൂപ്പ് ചാമ്ബ്യന്‍ഷിപ്പില്‍, ഇന്ത്യക്ക് വേണ്ടി വേദാന്തിന് അഞ്ച് സ്വര്‍ണം (50 മീറ്റര്‍, 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍, 1500 മീറ്റര്‍) നേടാനായി. ഞാന്‍ ആഹ്ളാദിക്കുകയും ഏറെ സന്തോഷിക്കുകയും ചെയ്യുന്നു,', എന്നാണ് മാധവന്‍ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് വേദാന്തിനെ അഭിനന്ദിച്ച്‌ കൊണ്ട് രംഗത്തെത്തിയത്.

48-ാമത് ദേശീയ ജൂനിയര്‍ അക്വാറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ റെക്കോര്‍ഡ് നേട്ടമായിരുന്നു നേരത്തെ വേദാന്ത് നേടിയത്. 1500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ 16:01:73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത വേദാന്ത് 2017-ല്‍ അദ്വൈദ് പേജ് സ്ഥാപിച്ച 16:06:43 സെക്കന്‍ഡിന്റെ റെക്കോഡാണ് വേദാന്ത് തകര്‍ത്തത്.

2021ല്‍ നടന്ന ഏഷ്യന്‍ എയ്ജ് ഗൂപ്പ് ചാമ്ബ്യന്‍ഷിപ്പിലെ റിലേയില്‍ വെള്ളി നേടിയ ഇന്ത്യന്‍ ടീമിലും വേദാന്ത് പങ്കാളിയായിരുന്നു. ജൂനിയര്‍ അക്വാട്ടിക് ചാമ്ബ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണ മെഡലുകളും ഒരു വെള്ളി മെഡലും നേടി വേദാന്ത് താരമായി മാറിയിരുന്നു. മുന്‍പ് തായ്‌ലന്‍ഡില്‍ നടന്ന രാജ്യാന്തര നീന്തല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ നേടിയതും വേദാന്തായിരുന്നു.

അച്ഛന്റെ പാതയില്‍ നിന്നും വിട്ടുമാറി സ്പോര്‍ട്സിനോട് താല്പര്യം പുലര്‍ത്തുന്ന ആളാണ് വേദാന്ത്. ഇതിനോടകം ദേശീയ തലത്തില്‍ ഉള്‍പ്പടെയുള്ള നീന്തല്‍ മത്സരങ്ങള്‍ക്ക് വേണ്ടി വേദാന്ത് വാരിക്കൂട്ടിയത് നിരവധി മെഡലുകളാണ്.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment