©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ജയത്തോടെ നില മെച്ചപ്പെടുത്താൻ മുംബൈ ഇന്ത്യൻസ് ഇറങ്ങുമ്പോൾ ഹിറ്റ്മാനേയും സംഘത്തെയും പിടിച്ചു കെട്ടാൻ ഉറച്ചാകും നിതീഷ് റാണയും സംഘവും കച്ചകെട്ടുന്നത്. മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽ ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുക.
അവസാന മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ ആറ് വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ് ഈ സീസണിൽ ആദ്യ ജയം സ്വന്തമാക്കിയിരുന്നു. എന്നാൽ, സൺ റൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ടാണ് കൊൽക്കത്തയുടെ വരവ്. ഹൈദരാബാദിന് എതിരെ 228 റൺസാണ് കൊൽക്കത്തയുടെ ബൗളർമാർ വഴങ്ങിയത്. മറുപടി ബാറ്റിംഗിൽ 205 റൺസ് നേടാനേ കൊൽക്കത്തക്ക് കഴിഞ്ഞുള്ളു. വിജയത്തുടർച്ച ആവർത്തിക്കാൻ മുംബൈയും വിജയ വഴിയിൽ തിരിച്ചെത്താൻ കൊൽക്കത്തയും തയ്യാറെടുക്കുമ്പോൾ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്.
പ്രധാന താരങ്ങളുടെ പരിക്കാണ് മുംബൈ ഇന്ത്യൻസിന് തലവേദനയാകുന്നത്. സൂപ്പർതാരം ജസ്പ്രീത് ബുംറ പരിക്കേറ്റ് ഈ സീസണിൽ നിന്ന് പുറത്തു പോയിരുന്നു. കഴിഞ്ഞ സീസണിൽ എട്ടു കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഇംഗ്ലണ്ടിന്റെ പേസർ ജോഫ്ര ആർച്ചർ ഈ സീസണിൽ ടീമിൽ തിരികെയെത്തിയെങ്കിലും താരവും പരിക്കിന്റെ പിടിയിലാണ്. ഇന്നത്തെ മത്സരത്തിൽ കൊൽക്കത്തക്കെതിരെ ആർച്ചർ കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
അവസാന മത്സരത്തിൽ റഹ്മാനുള്ള ഗുർബാസ് മോശം പ്രകടനം പുറത്തെടുത്ത സാഹചര്യത്തിൽ ഇംഗ്ലീഷ് താരം ജയസൻ റോയ് ഇന്ന് കൊൽക്കത്ത ടീമിൽ ഇടം നേടിയേക്കും എന്നാണ് സൂചന. എന്നാൽ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഗുർബാസിനെ പുറത്തിരുത്തിയാൽ പകരം ഒരു വിക്കറ്റ് കീപ്പറെ കൊൽക്കത്തക്ക് ഇറക്കേണ്ടി വരും.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment