Wednesday, November 16, 2022

റഷ്യൻ മിസൈൽ പോളണ്ട് അതിർത്തിയിൽ പതിച്ച് രണ്ട് മരണം; അടിയന്തര യോ​ഗം വിളിച്ച് നാറ്റോ

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

യുക്രൈനുമായുള്ള യുദ്ധത്തിനിടയിൽ റഷ്യൻ മിസൈൽ യുക്രൈൻ അതിർത്തിയിലെ പോളണ്ടിലെ ​ഗ്രാമത്തിൽ പതിച്ചു. രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. റഷ്യൻ മിസൈൽ പതിച്ചതിനെ തുടർന്ന് പോളണ്ട് അതീവ ജാ​ഗ്രതയിലാണ്. പോളണ്ടിന്റെ വിദേശകാര്യ മന്ത്രി റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടതായി പോളിഷ് സർക്കാർ ഒരു പ്രസ്താവനയിൽ പറഞ്ഞു. യുക്രൈൻ യുദ്ധത്തിനിടെ ആദ്യമായി നാറ്റോ അം​ഗത്വമുള്ള രാജ്യത്ത് മിസൈൽ പതിച്ചതിനെ തുടർന്ന് സൈന്യത്തോട് സജ്ജമായിരിക്കാൻ നാറ്റോ നിർദേശം നൽകി. സൈനിക യൂണിറ്റുകൾ സജ്ജമാണെന്ന് പോളിഷ് സർക്കാർ വക്താവ് പിയോറ്റർ മുള്ളർ പറഞ്ഞു. യുക്രൈനിന്റെ അതിർത്തിക്കടുത്തുള്ള ഗ്രാമമായ പ്രസെവോഡോവിലാണ് മിസൈൽ പതിച്ചതെന്നാണ് പോളിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 28 👇*

*Group 21 👇*

*2.👇@Telegram👇*
 
  *_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_* 

                *www.kit4u.in* 

                _All in one KIT_ 
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment