Sunday, November 27, 2022

മെക്സിക്കോയെ രണ്ട് ഗോളിന് തോൽപ്പിച്ച് അർജന്റീന.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

മെക്സിക്കോയെ രണ്ട് ഗോളിന് തോൽപ്പിച്ച് അർജന്റീന. എതിരില്ലാത്ത രണ്ട് ​ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. തോറ്റാൽ പുറത്ത് പോകേണ്ടി വരുമെന്ന സമ്മർദ്ദത്തിലായിരുന്നു അർജന്റീനയുടെ തുടക്കം. അറുപത്തിനാലാം മിനിറ്റിൽ ലയണൽ മെസിയും എൺപത്തിയേഴാം മിനിറ്റിൽ എൺസോ ഫെർണാണ്ടസുമാണ് അർജന്റീനയ്ക്കായി ​ഗോളുകൾ നേടിയത്. ​ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്താണ് അർജന്റീന. മൂന്ന് പോയിന്റാണ് അർജന്റീനയ്ക്കുള്ളത്. ബുധനാഴ്ച പോളണ്ടുമായാണ് അർജന്റീനയുടെ അടുത്ത മത്സരം.കിലിയൻ എംബാപ്പെയുടെ കരുത്തിൽ ഡെൻമാർക്കിനെ 2–1ന്‌ വീഴ്‌ത്തി ഫ്രഞ്ച് പട പ്രീക്വാർട്ടറിൽ കടന്നു. പ്രീക്വാർട്ടറിൽ കയറുന്ന ആദ്യ ടീമായി ഫ്രാൻസ്. എംബാപ്പെയാണ് ഡെൻമാർക്കിനായി രണ്ട് ​ഗോളുകളും നേടിയത്. ഡെൻമാർക്കിനായി ആൻഡ്രിയാസ്‌ ക്രിസ്‌റ്റെൻസെൻ ഒരു ​ഗോൾ നേടി. ഡി ഗ്രൂപ്പിൽ രണ്ട്‌ കളിയും ജയിച്ച ഫ്രാൻസിന് ആറ്‌ പോയിന്റാണുള്ളത്. ബുധനാഴ്‌ച ടുണീഷ്യയുമായാണ്‌ ഫ്രാൻസിന്റെ അടുത്ത മത്സരം. 
ഗ്രൂപ്പ് സിയിൽ സൗദി അറേബ്യയെ എതിരില്ലാത്ത രണ്ട്‌ ഗോളിന്‌ തോൽപ്പിച്ച് പോളണ്ട് ആദ്യ വിജയം നേടി. പോളണ്ടിന്‌ ഇതോടെ രണ്ട്‌ കളിയിൽ നിന്ന് നാല്‌ പോയിന്റാണുള്ളത്. ​ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്താണ് പോളണ്ട്. സൗദി അറേബ്യ മൂന്നാം സ്ഥാനത്താണ്. മെക്‌സിക്കോയുമായാണ് സൗദി അറേബ്യയുടെ അടുത്ത മത്സരം. ഗ്രൂപ്പ്‌ ഡിയിൽ ഓസ്‌ട്രേലിയ ടുണീഷ്യയെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു​ ​ഗോളിനായിരുന്നു ഓസ്ട്രേലിയയുടെ ജയം.  മിച്ചെൽ ഡ്യൂക്കാണ് ഓസ്ട്രേലിയയ്ക്കായി ​ഗോൾ നേടിയത്. 
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 28 👇*

*Group 21 👇*

*2.👇@Telegram👇*
 
  *_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_* 

                *www.kit4u.in* 

                _All in one KIT_ 
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment