Saturday, November 26, 2022

ബ്രസീലിലെ രണ്ട് സ്കൂളുകളിൽ അതിക്രമിച്ച് കയറി ആയുധധാരി നടത്തിയ വെടിവെയ്പിൽ മൂന്ന് പേർ മരിച്ചു

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
തെക്കുകിഴക്കൻ ബ്രസീലിലെ രണ്ട് സ്കൂളുകളിൽ അതിക്രമിച്ച് കയറി ആയുധധാരി നടത്തിയ വെടിവെയ്പിൽ മൂന്ന് പേർ മരിച്ചു. രണ്ട് അധ്യാപകരും ഒരു വിദ്യാർഥിയുമാണ് കൊല്ലപ്പെട്ടത്. സെമി ഓട്ടോമാറ്റിക് പിസ്റ്റളുമായി ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ച മുൻ വിദ്യാർത്ഥി തെക്കുകിഴക്കൻ ബ്രസീലിലെ രണ്ട് സ്കൂളുകളിൽ അതിക്രമിച്ച് കയറി വെടിയുതിർക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് അക്രമം നടന്നത്. മൂന്ന് പേർ കൊല്ലപ്പെട്ടതായും 13 പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.
എസ്പിരിറ്റോ സാന്റോ സംസ്ഥാനത്തെ ചെറിയ പട്ടണമായ അരാക്രൂസിൽ ഒരേ തെരുവിൽ സ്ഥിതി ചെയ്യുന്ന ഒരു പബ്ലിക് സ്‌കൂളിലും ഒരു സ്വകാര്യ സ്‌കൂളിലുമാണ് വെടിവയ്പുണ്ടായതെന്ന് സംസ്ഥാന പബ്ലിക് സെക്യൂരിറ്റി സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. രണ്ട് അധ്യാപകരും ഒരു വിദ്യാർഥിയുമാണ് മരിച്ചത്. എലിമെന്ററി, മിഡിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള സ്കൂളിലാണ് വെടിവെയ്പ് നടന്നത്.
ഏകദേശം നാല് മണിക്കൂറിന് ശേഷം, പബ്ലിക് സ്‌കൂളിൽ പഠിക്കുന്ന 16 വയസുള്ള ആൺകുട്ടിയാണ് കുറ്റകൃത്യം നടത്തിയതെന്ന് തെളിഞ്ഞു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതായി എസ്പിരിറ്റോ സാന്റോ ഗവർണർ റെനാറ്റോ കാസഗ്രാൻഡെ പറഞ്ഞു. പ്രതിയുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
അക്രമി ബുള്ളറ്റ് പ്രൂഫ് ധരിച്ച് സെമിഓട്ടോമാറ്റിക് പിസ്റ്റൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നതായി സുരക്ഷാ ക്യാമറാ ദൃശ്യങ്ങളിൽ വ്യക്തമായെന്ന് എസ്പിരിറ്റോ സാന്റോ പബ്ലിക് സെക്യൂരിറ്റി സെക്രട്ടറി മാർസിയോ സെലാന്റെ സെക്രട്ടേറിയറ്റിന്റെ പ്രസ് ഓഫീസ് പുറത്ത് വീഡിയോയിൽ പറഞ്ഞു. ആയുധം മുൻ വിദ്യാർത്ഥിയുടെ സൈനിക പോലീസ് ഉദ്യോഗസ്ഥനായ പിതാവിന്റേതാണെന്ന് കാസഗ്രാൻഡെ പറഞ്ഞു.
വിശന്ന് കരയുന്ന കുഞ്ഞിനെ മരുന്ന് നൽകി ഉറക്കും, പണത്തിന് വേണ്ടി പെൺകുട്ടികളെയും…
November 24, 2022 by ആതിര ഇന്ദിര സു…
ഒമ്പത് ഇൻസ്ട്രക്ടർമാർ ഉൾപ്പെടെ 13 പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പബ്ലിക് സ്കൂളിൽ ഷൂട്ടർ പൂട്ട് തകർത്തതിന് ശേഷം ടീച്ചേഴ്സ് ലോഞ്ചിലേക്ക് അക്രമി പ്രവേശിച്ചതായി സെലാന്റേ പറഞ്ഞു. പരിക്കേറ്റവരിൽ രണ്ട് കുട്ടികളടക്കം ആറ് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്‌കൂളിൽ വെടിവെയ്പ്പുകൾ ബ്രസീലിൽ അസാധാരണമാണ്. എന്നാൽ സമീപ വർഷങ്ങളിൽ ഇത്തരം സംഭവങ്ങൾ വർധിക്കുന്നതായാണ് അധികൃതർ വ്യക്തമാക്കുന്നത്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 28 👇*

*Group 21 👇*

*2.👇@Telegram👇*
 
  *_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_* 

                *www.kit4u.in* 

                _All in one KIT_ 
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment