©️ അറിവിന്റെ ലോകം
*_👇To join this group👇_*
●▬▬▬▬▬▬▬▬▬▬▬▬▬●
മിൽമ പാൽ വിലവർധന ഡിസംബർ 1 മുതൽ നടപ്പാക്കുമെന്ന് റിപ്പോർട്ട്. ലിറ്ററിന് നേരത്തെ 8.57 രൂപയുടെ വർധനവാണ് ആവശ്യപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ലിറ്ററിന് 6 രൂപ കൂടുമെന്നാണ് പറയുന്നത്. സർക്കാർ അനുമതി ലഭിച്ചാൽ വില വർധന ഇന്നലെ മുതൽ നടപ്പാക്കാനാകുമെന്നാണ് മിൽമ ആലോചിച്ചിരുന്നത്.
ഇക്കാര്യത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി മിൽമ ചെയർമാൻ കെ.എസ്.മണി എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നുവെങ്കിലും വിലവർധന നടപ്പാക്കാൻ മിൽമയ്ക്ക് സർക്കാർ ഇതുവരെ നിർദേശം കൈമാറിയിട്ടില്ല. അനുമതി ലഭിച്ചാൽ വെള്ളിയാഴ്ച മിൽമ ഭരണസമിതി യോഗം ചേർന്ന് വിലവർധന നടപ്പാക്കാൻ തീരുമാനിക്കും.
ഇതോടെ അനുബന്ധ ഉൽപന്നങ്ങൾക്കും വില കൂട്ടും. ക്ഷീരകർഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണ് വില കൂട്ടുന്നതെങ്കിലും സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കർഷകർക്കു കിട്ടുന്നില്ലെന്ന ആക്ഷേപവും നിലവിലുണ്ട്. മാത്രമല്ല കാലിത്തീറ്റയ്ക്ക് ഉൾപ്പെടെ വില ഇരട്ടിയായ സാഹചര്യത്തിൽ ആനുകൂല്യങ്ങൾ നേരിട്ടു ലഭ്യമാക്കണമെന്നും ക്ഷീര കർഷകർ ആവശ്യപെട്ടിട്ടുണ്ട്.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 28 👇*
*Group 21 👇*
*2.👇@Telegram👇*
*_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_*
*www.kit4u.in*
_All in one KIT_
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment