Wednesday, November 23, 2022

സംസ്ഥാനത്ത് റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍ . റബ്ബര്‍ ഷീറ്റിനും ലാറ്റക്സിനും വില കുറയുന്നു.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

സംസ്ഥാനത്ത് റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍ . റബ്ബര്‍ ഷീറ്റിനും ലാറ്റക്സിനും വില കുറയുന്നതും അസംസ്കൃത വസ്തുക്കളുടെ വില വര്‍ധിക്കുന്നതുമാണ് പ്രതിസന്ധിക്ക് കാരണം.പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി തവണ പരാതിയറിയിച്ചിട്ടും സര്‍ക്കാര്‍ , നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് കര്‍ഷകരുടെ പരാതി.

ഏറ്റവും കൂടുതല്‍ ഉത്പാദനം നടക്കേണ്ട നവംബര്‍ - ഡിസംബര്‍ മാസങ്ങളിലാണ് സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ വിലയിടിവിനെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്നത്. കോവിഡ് കാലത്ത് ലാറ്റക്സിസിന് 170 രൂപയായും ഷീറ്റിന് 165 രൂപയായും വില ഉയര്‍ന്നെങ്കിലും ഇപ്പോഴത് 92 രൂപയിലേക്കും 149 രൂപയിലേക്കും കൂപ്പുകുത്തി. അസംസ്കൃത വസ്ക്കുളുടെയും വളത്തിന്‍റെയും വില ഉയരുന്നതും ടാപ്പിംഗ് കൂലിക്കും മറ്റ് ചെലവുകള്‍ക്കും മാറ്റമില്ലാതെ തുടരുന്നതും കര്‍ഷകരുടെ പ്രതിസന്ധികള്‍ ഇരട്ടിയാക്കുന്നു.

റബ്ബര്‍ മേഖലയുമായി ബന്ധപ്പെട്ട കമ്ബനികള്‍ വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നതും ഉത്പാദന മേഖലയില്‍ ഇടനിലക്കാരുടെ ഇടപെടലുകള്‍ സജീവമായതും കോംപൌണ്ട് റബ്ബറിന്‍റെ ഇറക്കുമതി വര്‍ധിച്ചതുമെല്ലാമാണ് വിലയിടിവ് പ്രധാനകാരണമായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഏട്ട് ലക്ഷത്തോളം പേരുടെ ഉപജീവനമാര്‍ഗമായ റബ്ബര്‍ മേഖലയിലെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരുകളോ റബ്ബര്‍ ബോര്‍ഡോ തയ്യാറാവുന്നില്ലെന്നും ഇവര്‍ക്ക് പരാതിയുണ്ട്.

വിലയിടിവിനെ പിടിച്ച്‌ നിര്‍ത്താന്‍ പ്രഖ്യാപിച്ച താങ്ങു വിലകളും സബ്സിഡികളും ഫലപ്രദമാകുന്നില്ലെന്ന് പറയുന്ന കര്‍ഷകര്‍ വിഷയത്തില്‍ അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാണ് ആവശ്യപ്പെടുന്നത്. അനുകൂല നടപടകളുണ്ടാകുന്നില്ലെങ്കില്‍ റബ്ബര്‍ കൃഷി ഉപേക്ഷിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ മുന്നിലില്ലെന്നും കര്‍ഷകര്‍ പറയുന്നു.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 28 👇*

*Group 21 👇*

*2.👇@Telegram👇*
 
  *_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_* 

                *www.kit4u.in* 

                _All in one KIT_ 
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment