Thursday, November 24, 2022

എസ്‌എസ്‌എല്‍സി, പ്ലസ് ടു പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
എസ്‌എസ്‌എല്‍സി, പ്ലസ് ടു പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷ 2023 മാര്‍ച്ച്‌ 9 ന് ആരംഭിച്ച്‌ മാര്‍ച്ച്‌ 29 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.എസ്‌എസ്‌എല്‍സി മാതൃകാ പരീക്ഷകള്‍ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച്‌ മാര്‍ച്ച്‌ 3 ന് അവസാനിക്കും. നാലര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതും. എസ്‌എസ്‌എല്‍സി മൂല്യനിര്‍ണ്ണയം 2023 ഏപ്രില്‍ 3 ന് ആരംഭിക്കുകയും പരീക്ഷാഫലം 2023 മെയ് 10 നുള്ളില്‍ പ്രഖ്യാപിക്കുകയും ചെയ്യും. എസ്‌എസ്‌എല്‍സിയ്ക്ക് 70 മൂല്യനിര്‍ണയ ക്യാമ്ബുകളാണ് ഉണ്ടാവുക. ഒമ്ബതിനായിരത്തി എഴുന്നൂറ്റി അറുപത്തി രണ്ട് അധ്യാപകര്‍ ഈ ക്യാമ്ബുകളില്‍ മൂല്യനിര്‍ണ്ണയത്തിനായി എത്തും.

അതേസമയം, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ 2023 മാര്‍ച്ച്‌ 10 ന് ആരംഭിച്ച്‌ മാര്‍ച്ച്‌ 30 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മാതൃകാ പരിക്ഷകള്‍ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച്‌ മാര്‍ച്ച്‌ 3 ന് അവസാനിക്കും. രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷകള്‍ 2023 ഫെബ്രുവരി 1 നും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷകള്‍ 2023 ജനുവരി 25 നും ആരംഭിക്കുന്നതാണ്. രാവിലെ 9.30നാണ് എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുക. മാതൃക പരീക്ഷയ്ക്ക് മുമ്ബ് പാഠഭാഗങ്ങള്‍ തീര്‍ക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഒമ്ബത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി പൊതുപരീക്ഷകളും അറുപതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പൊതുപരീക്ഷയും എഴുതും. രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി & വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം 2023 ഏപ്രില്‍ 3 ന് ആരംഭിച്ച്‌ പരീക്ഷാഫലം മെയ് 25 നകം പ്രഖ്യാപിക്കും. ഹയര്‍ സെക്കണ്ടറിയ്ക്ക് 82 മൂല്യനിര്‍ണയ ക്യാമ്ബുകളാണ് ഉണ്ടാവുക. ഇരുപത്തിനാലായിരത്തോളം അധ്യാപകര്‍ മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 8 മൂല്യനിര്‍ണ്ണയ ക്യാമ്ബുകള്‍ ഉണ്ടാവും.‌ അതില്‍ മൂവായിരത്തി അഞ്ഞൂറ് അധ്യാപകര്‍ മൂല്യനിര്‍ണ്ണയ ക്യാമ്ബുകളില്‍ പങ്കെടുക്കും.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 28 👇*

*Group 21 👇*

*2.👇@Telegram👇*
 
  *_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_* 

                *www.kit4u.in* 

                _All in one KIT_ 
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment