©️ അറിവിന്റെ ലോകം
*_👇To join this group👇_*
●▬▬▬▬▬▬▬▬▬▬▬▬▬●
2022 ലോകകപ്പിലെ നിര്‍ണായക അങ്കത്തിന് ലയണല്‍ മെസ്സിയും സംഘവും ഇന്നിറങ്ങുന്നു. താരതമ്യേനെ ദുര്‍ബലരായ സൗദി അറേബ്യയോടാണ് ആദ്യ മത്സരത്തില്‍ തോറ്റതെങ്കില്‍ കരുത്തരായ മെക്സിക്കോയെയാണ് ഇന്ന് നേരിടാനുള്ളത്.ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ രാത്രി 12.30നാണ് മത്സരം.
ജീവന്മരണ പോരാട്ടം എന്നുതന്നെ വേണമെങ്കില്‍ പറയാം. ജയത്തില്‍ കുറഞ്ഞതൊന്നും നീലപ്പട ലക്ഷ്യമാക്കുന്നില്ല. ജയിച്ചാല്‍ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ നിലനിര്‍ത്താം. തോറ്റാല്‍ നാട്ടിലേക്കുള്ള മടക്കയാത്രയെക്കുറിച്ച് ആലോചിക്കാം. സമനില പോലും പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ വിദൂരത്താക്കും. ഗ്രൂപ്പ് സിയില്‍ നിലവില്‍ സൗദി മൂന്നു പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ആദ്യമത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ പോളണ്ടും മെക്സിക്കോയും ഒരു പോയിന്റുമായി അടുത്ത സ്ഥാനങ്ങളിലുണ്ട്. മൂന്നും ടീമിനും പിറകില്‍ ഏറ്റവും ഒടുവിലാണ് അര്‍ജന്റീനയുള്ളത്.
ആരാധകരെ മാത്രമല്ല, ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകരെ മുഴുവന്‍ ഞെട്ടിപ്പിച്ചായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച സൗദി അറേബ്യ നിലവില്‍ ലോകത്തെ ഏറ്റവും കരുത്തരടങ്ങുന്ന അര്‍ജന്റീന സംഘത്തെ തോല്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു സൗദി വിജയം. സാലിഹ് അല്‍ഷഹരിയുടെയും സാലിം അദ്ദൗസരിയുടെയും മികച്ച ഗോളുകളും ഗോള്‍കീപ്പര്‍ മുഹമ്മദ് ഉവൈസിന്റെ ഹീറോയിസവുമാണ് സൗദിയെ വിജയത്തിലേക്ക് നയിച്ചതെങ്കില്‍, ഫ്രീകിക്കില്‍ മെസ്സി നേടിയ ഗോള്‍ മാത്രമായിരുന്നു അര്‍ജന്റീനയ്ക്ക് ആശ്വസിക്കാന്‍ ബാക്കിയാക്കിയത്.
സൗദിയോടേറ്റ ഞെട്ടിപ്പിക്കുന്ന തോല്‍വി അടഞ്ഞ അധ്യായമാണെന്നും മെക്സിക്കോക്കെതിരെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും മുന്നേറ്റ നിരക്കാരന് ലൗത്താരോ മാര്‍ട്ടിനസ് ദോഹയില്‍ പറഞ്ഞത്. സമ്മര്‍ദമില്ലെന്നും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ടീമെന്നും മാര്‍ട്ടിനസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ടീമില്‍ അടിമുടി മാറ്റങ്ങളുണ്ടാകുമെന്ന വാര്‍ത്ത കോച്ച് സ്കലോണി നിഷേധിച്ചു. ടീമിന്റെ കളിശൈലിയില്‍ യാതൊരു മാറ്റവും ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മെസി ഉള്‍പ്പെടെ ചില താരങ്ങള്‍ക്ക് പൂര്‍ണമായ ഫിറ്റ്നസില്ലെന്ന വാര്‍ത്തകളും അദ്ദേഹം തള്ളി. മാനസികമായും ശാരീരികമായും തയാറെടുത്ത് ടീം വിജയത്തിനായി കഠിനാധ്വാനം ചെയ്യുമെന്നും സ്കലോണി കൂട്ടിച്ചേര്‍ത്തു
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 28 👇*
*Group 21 👇*
*2.👇@Telegram👇*
*_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_*
*www.kit4u.in*
_All in one KIT_
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment