Wednesday, November 23, 2022

സംസ്ഥാനത്ത് വിദേശ മദ്യത്തിന് വില വര്‍ധിക്കും. സംസ്ഥാനത്ത് നിര്‍മിക്കുന്ന മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
സംസ്ഥാനത്ത് വിദേശ മദ്യത്തിന് വില വര്‍ധിക്കും. സംസ്ഥാനത്ത് നിര്‍മിക്കുന്ന മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.ഇതിലൂടെ ഉണ്ടാകുന്ന വാര്‍ഷിക നഷ്ടം ഒഴിവാക്കാനാണ് വില വര്‍ധിപ്പിക്കുന്നത്.

സംസ്ഥാനത്തിനകത്ത് വിദേശ മദ്യം നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഡിസ്റ്റിലറികള്‍ക്ക് ഈടാക്കുന്ന ടേണ്‍ഓവര്‍ ടാക്സ് ഒഴിവാക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. അഞ്ച് ശതമാനം നികുതിയാണ് ഒഴിവാക്കുന്നത്. ഡിസ്റ്റിലറികളുടെ ടേണ്‍ഓവര്‍ ടാക്സ് ഒഴിവാക്കുമ്ബോള്‍ സംസ്ഥാനത്തിന് വരുമാന നഷ്ടമുണ്ടാകും. നഷ്ടം നികത്തുന്നതിന് വിദേശ മദ്യത്തിന് നിലവില്‍ ചുമത്തുന്ന സംസ്ഥാന പൊതുവില്‍പന നികുതി നിരക്കില്‍ നാല് ശതമാനം വര്‍ദ്ധന വരുത്തും. ഇതിനായി 1963ലെ കേരള പൊതു വില്‍പന നികുതി നിയമത്തില്‍ ഭേദഗതി വരുത്താന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിക്കും.

അതേസമയം,ബിവറേജസ് കോര്‍പ്പറേഷന് വെയര്‍ഹൗസ് മാര്‍ജിന്‍ ഒരു ശതമാനം വര്‍ദ്ധിപ്പിക്കാനും മന്ത്രിസഭാ യോഗം അനുമതി നല്‍കി. നിലവില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഡിസ്റ്റിലറികളില്‍ നിന്ന് സംഭരിക്കുന്ന വിദേശ മദ്യ വിലയില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ വിദേശ മദ്യത്തിന് രണ്ട് ശതമാനം വില വര്‍ദ്ധിക്കും.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 28 👇*

*Group 21 👇*

*2.👇@Telegram👇*
 
  *_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_* 

                *www.kit4u.in* 

                _All in one KIT_ 
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment