©️ അറിവിന്റെ ലോകം
*_👇To join this group👇_*
●▬▬▬▬▬▬▬▬▬▬▬▬▬●
വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന മൂവായിരത്തോളം പേർക്കെതിരെ കേസെടുത്തു. ലഹളയുണ്ടാക്കൽ, പൊലീസ് സ്റ്റേഷൻ ആക്രമണം, വധശ്രമം, പൊലീസുകാരെ തടഞ്ഞു വെയ്ക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ,പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, വിഴിഞ്ഞത്ത് ഇന്ന് സമാധാന ചർച്ച നടത്തും. രാവിലെ സർവകക്ഷി യോഗം ചേരും. യോഗത്തിൽ മന്ത്രിമാർ പങ്കെടുത്തേക്കും. വിഴിഞ്ഞത് രാവിലെ 8.30ന് തീരവാസികളുമായു 10.30ന് അതിരൂപത പ്രതിനിധികളുമായും തുടർന്ന് കളക്ടറുമായും ചർച്ച നടത്തും.
സംഘർഷത്തിന് പിന്നാലെ വിഴിഞ്ഞത്ത് വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് ജില്ലകളിൽ നിന്നായി ആയിരത്തിലധികം പൊലീസുകാരെ വിന്യസിക്കുമെന്ന് എഡിജിപി എം ആർ അജിത് കുമാർ അറിയിച്ചു. പ്രദേശത്തെ ക്രമസമാധാന പാലനത്തിന് കൂടുതൽ എസ്പിമാരേയും ഡിവൈഎസ്പിമാരേയും നിയോഗിച്ചു. സമരക്കാരുടെ ആക്രമണത്തിൽ 36 പൊലീസുകാർക്കാണ് പരുക്കേറ്റത്.
സംഘർഷത്തിൽ പരുക്കേറ്റ എസ്ഐ ഉൾപ്പെടെ 18 പൊലീസുകാരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കാലൊടിഞ്ഞ എസ് ഐ ലിജോ പി മണിയെ എസ്പി ഫോർട്ട് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരുക്കേറ്റവരെ മെഡിക്കൽ കോളജുൾപ്പെടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 28 👇*
*Group 21 👇*
*2.👇@Telegram👇*
*_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_*
*www.kit4u.in*
_All in one KIT_
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment