©️ അറിവിന്റെ ലോകം
*_👇To join this group👇_*
●▬▬▬▬▬▬▬▬▬▬▬▬▬●
ഖത്തര്‍ ലോകകപ്പില്‍ വരവറിയിച്ച് ചാമ്ബ്യന്മാര്. ഗ്രൂപ്പ് ഡി യില്‍ നടന്ന മത്സരത്തില്‍ ഓസ്ട്രേലിയയെ തകര്‍ത്ത് നിലവിലെ ചാമ്ബ്യന്മാരായ ഫ്രാന്‍സ്.ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഫ്രഞ്ച് പടയുടെ വിജയം. മത്സരത്തിന്റെ തുടക്കത്തില്‍ പതറിയെങ്കിലും ഗംഭീര തിരിച്ചുവരവാണ് ടീം നടത്തിയത്.
ഫ്രഞ്ച് പടയെ ഞെട്ടിച്ച് കൊണ്ട് മത്സരത്തിന്റെ ഒമ്ബതാം മിനുട്ടില്‍ ഓസ്ട്രേലിയ മുന്നിലെത്തിയിരുന്നു. ആദ്യ മിനുട്ടിലെ ഗോള്‍ വലിയ പ്രഹരമാണ് ടീമിന് ഏല്‍പ്പിച്ചത്. എന്നാല്‍ അധിക സമയം വേണ്ടി വന്നില്ല. കളിയുടെ 27-ാം മിനുട്ടില്‍ അഡ്രിയാന്‍ റാബിയോട്ടിലൂടെ ഫ്രഞ്ച് പട സമനില പിടിച്ചു. ഹെര്‍ണാണ്ടസിന്റെ കാലില്‍ നിന്ന് ലഭിച്ച പന്ത് റാബിയോട്ട് കൃത്യമായി വലയിലെത്തിച്ചു.
ഫ്രഞ്ച് പടയ്ക്ക് ലീഡ് എടുക്കാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. സമനില പിടിച്ച് അഞ്ച് മിനുട്ടിനുള്ളില്‍ അടുത്ത വെടി ഒലിവര്‍ ജിറൂഡ് വക. ഇത്തവണ റാബിയോട്ടിയായിരുന്നു പന്തെത്തിച്ച് നല്‍കിയത്. അങ്ങനെ ആദ്യ പകുതി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അവസാനിച്ചു.
രണ്ടാം പകുതിയില്‍ ഫ്രഞ്ച് പടയുടെ നിരന്തര ആക്രമണങ്ങള്‍ക്ക് മുന്നില്‍ ഓസ്ട്രേലിയ വിയര്‍ക്കുന്ന കാഴ്ച്ചയാണ് കാണേണ്ടി വന്നത്. 55-ാം മിനുട്ടില്‍ ഡെംബെലെയെ ഫൗള്‍ ചെയ്തതിന് ഓസ്ട്രേലിയയുടെ മിച്ചല്‍ ഡ്യൂക്കിന് യെല്ലോ കാര്‍ഡ് ലഭിച്ചു. 68-ാം മിനുട്ടില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഫ്രാന്‍സിന്റെ സ്കോര്‍ മൂന്നിലേക്ക് ഉയര്‍ത്തി. ഡെംബെലെയുടെ അളന്നുമുറിച്ച പാസ്സിന് തലവെച്ച എംബാപ്പെയ്ക്ക് തെറ്റിയില്ല. പന്ത് വലയിലേക്ക്.
മൂന്നാം ഗോള്‍ കയറി മൂന്ന് മിനുട്ടിനുള്ളില്‍ ജിറൂഡ് നാലാമത്തെ വെടി പൊട്ടിച്ചു. എംബാപ്പെ നല്കിയ ക്രോസ് മികച്ച ഹെഡറിലൂടെ ജിറൂഡ് വലയിലെത്തിച്ചു. ഇതോടെ ഫ്രഞ്ച് പട ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് മുന്നിലായി. ജയത്തോടെ ഫ്രാന്‍സ് ഗ്രൂപ്പ് ഡി യില്‍ ഒന്നാമതെത്തി
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 28 👇*
*Group 21 👇*
*2.👇@Telegram👇*
*_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_*
*www.kit4u.in*
_All in one KIT_
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment