©️ അറിവിന്റെ ലോകം
*_👇To join this group👇_*
●▬▬▬▬▬▬▬▬▬▬▬▬▬●
സസ്പെൻസ് ലീക്ക് ആവില്ല..!! 'ദൃശ്യം 3' ഹിന്ദിയിലും മലയാളത്തിലും ഒരേ ദിവസം?മലയാളത്തില്‍ മോഹന്‍ ലാലും ഹിന്ദിയില്‍ അജയ് ദേവ്ഗണും തബുവും തകര്‍ത്തഭിനയിച്ച ദൃശ്യം സിനിമയുടെ മൂന്നാം പതിപ്പ് എത്തുന്നു.
ദൃശ്യം 3 ഹിന്ദിയിലും മലയാളത്തിലും ഒരേ ദിവസം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ദൃശ്യം 3 ഹിന്ദിയില്‍ അജയ് ദേവ്ഗണും തബുവും മറ്റുള്ളവരും വീണ്ടും ഒരുമിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ മലയാളത്തിലെ സസ്പെൻസ് ലീക്ക് ആവാതെ ഹിന്ദി സിനിമാ പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ വഴിയൊരുക്കുകയാണ് നിര്‍മ്മാതാക്കള്‍. അതായത്, സസ്പെൻസ് ചോരാതിരിക്കാന്‍, ദൃശ്യം 3 എല്ലാ ഭാഷകളിലും ഒരേ ദിവസം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ദൃശ്യം 2 വിന്റെ ബോളിവുഡ് പതിപ്പ് ശക്തമായ ഓപ്പണിംഗുമായി ബോളിവുഡില്‍ അടിപൊളി പ്രദര്‍ശനം തുടരുകയാണ്. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ മികച്ച അഭിപ്രായങ്ങളോടെയാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്.
അജയ് ദേവ്ഗണും തബുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം റിലീസ് ദിവസം മുതല്‍ ബോക്സോഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
ദൃശ്യത്തിൽ അജയ് ദേവ്ഗൺ, ശ്രിയ ശരൺ, തബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദൃശ്യം രണ്ടാം ഭാഗത്തിൽ, അക്ഷയ് ഖന്നയും ടീമിനൊപ്പം ചേർന്നു, വളരെക്കാലത്തിന് ശേഷം അക്ഷയ് ഖന്നയെ കാണാൻ കഴിഞ്ഞതിൽ സിനിമ പ്രേമികള്‍ സന്തോഷത്തിലാണ്.
മോഹൻലാല്‍ നായകനായി മലയാളത്തില്‍ പുറത്തിറങ്ങിയ ദൃശ്യം ചിത്രങ്ങളുടെ (2013, 2021) റീമേക്കുകളാണ് ഹിന്ദി ഭാഷയിലുള്ള ചിത്രങ്ങള്‍. . 2022 തുടക്കം മുതല്‍ ബോളിവുഡ് ബോക്സോഫീസ് മാന്ദ്യത്തിലേക്ക് നീങ്ങുന്ന അവസരത്തിലാണ് ദൃശ്യം 2 വുമായി അജയ് ദേവ്ഗൺ എത്തിയത്. അതായത്, ബോളിവുഡ് ബോക്സോഫീസിന് ഒരു പുത്തന്‍ ഉണര്‍വ് നല്‍കിയിരിയ്ക്കുകയാണ് ദൃശ്യം 2.....!!
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 28 👇*
*Group 21 👇*
*2.👇@Telegram👇*
*_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_*
*www.kit4u.in*
_All in one KIT_
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment