©️ അറിവിന്റെ ലോകം
*_👇To join this group👇_*
●▬▬▬▬▬▬▬▬▬▬▬▬▬●
ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകള്‍ക്കെതിരെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ).ഏറ്റവും എളുപ്പത്തില്‍ ഉടനടി ലോണ്‍ ലഭിക്കുമെന്ന വാഗ്ദാനവുമായി എത്തുന്ന ലോണ്‍ ആപ്പുകളെ സൂക്ഷിക്കണമെന്നും ഇത്തരത്തിലുള്ള ആപ്പുകളുടെ കെണിയില്‍ വീഴാതിരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് പിന്തുടരേണ്ട ചില സുരക്ഷാ മാര്‍ഗങ്ങളും രാജ്യത്തെ മുന്‍നിര വായ്പാ ദാതാക്കളായ എസ്ബിഐ പങ്കുവെച്ചു. സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക എന്ന് എസ്ബിഐ പറയുന്നു. ഒപ്പം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ബാങ്ക് അല്ലെങ്കില്‍ ഫിനാന്‍ഷ്യല്‍ കമ്ബനിയായി കാണിക്കുന്ന കമ്ബനികള്‍ക്ക് നല്‍കാതിരിക്കുക എന്നും എസ്ബിഐ വ്യക്തമാക്കി. സൈബര്‍ കുറ്റകൃത്യങ്ങള്‍ എല്ലാം തന്നെ https://cybercrime.gov.in എന്ന വെബ്സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യുക എന്ന് എസ്ബിഐ ട്വീറ്റ് ചെയ്തു.
എസ്ബിഐയുടെ 6 സുരക്ഷാ മാര്‍ഗങ്ങള്‍ ഇവയാണ്
1) ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്ബ് ഏതൊരു ആപ്പിന്റെയും ആധികാരികത പരിശോധിക്കുക.
2) സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്.
3) നിങ്ങളുടെ ഡാറ്റ മോഷ്ടിച്ചേക്കാവുന്ന അനധികൃത ആപ്പുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
4) നിങ്ങളുടെ ഡാറ്റ മോഷ്ടിക്കപ്പെടാതെ സുരക്ഷിതമാക്കാന്‍ വേണ്ടി, ആപ്പുകള്‍ക്കുള്ള അനുമതികള്‍ ശ്രദ്ധിച്ച് നല്‍കുക.
5) സംശയാസ്പദമായ പണമിടപാട് ആപ്പുകള്‍ കണ്ടാല്‍ ലോക്കല്‍ പോലീസ് അധികാരികളെ അറിയിക്കുക.
6) നിങ്ങളുടെ എല്ലാ സാമ്ബത്തിക ആവശ്യങ്ങള്‍ക്കും http://bank.sbi സന്ദര്‍ശിക്കുക.
ബാങ്കുകള്‍ക്കും ആര്‍ബിഐയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്ബനികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ക്കും നിയമാനുസൃത വായ്പകള്‍ വാഗ്ദാനം ചെയ്യാവുന്നതാണ്.മാത്രമല്ല, ഉപഭോക്താക്കള്‍ ഒരിക്കലും നിങ്ങളുടെ കെവൈസി ഡോക്യുമെന്റുകളുടെ പകര്‍പ്പുകള്‍ അറിയാത്ത വ്യക്തികളുമായും സ്ഥിരീകരിക്കാത്ത/അനധികൃത ആപ്പുകളുമായും പങ്കിടരുത് കൂടാതെ അത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ബന്ധപ്പെട്ട നിയമ നിര്‍വ്വഹണ ഏജന്‍സികളെ അറിയിക്കുകയും വേണം.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 28 👇*
*Group 21 👇*
*2.👇@Telegram👇*
*_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_*
*www.kit4u.in*
_All in one KIT_
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment