©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ കരുത്തൻമാരുടെ പോരാട്ടം. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഡേവിഡ് വാർണറുടെ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. രാജസ്ഥാൻറെ ഹോം ഗ്രൌണ്ടായ ബർസപാര സ്റ്റേഡിയത്തിൽ ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുക.
അവസാന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനോട് പരാജയപ്പെട്ടാണ് രാജസ്ഥാൻറെ വരവ്. ഗുജറാത്ത് ടൈറ്റൻസിനോട് 6 വിക്കറ്റിൻറെ പരാജയം ഏറ്റുവാങ്ങിയാണ് ഡൽഹി ക്യാപിറ്റൽസ് എത്തുന്നത്. സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യ മത്സരം കൈവിട്ടതിൻറെ ക്ഷീണം മാറ്റാൻ രാജസ്ഥാന് ഇന്ന് ജയം അനിവാര്യമാണ്. മറുഭാഗത്ത്, ഈ സീസണിൽ ഇതുവരെ അക്കൌണ്ട് തുറക്കാൻ സാധിക്കാത്ത ഡൽഹിക്ക് ഇന്ന് ജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാൻ പോലും കഴിയില്ല.
ഇന്നത്തെ ഡൽഹി-രാജസ്ഥാൻ മത്സരം തുല്യശക്തികളുടെ പോരാട്ടമാണെന്ന് നിസംശയം പറയാം. കഴിഞ്ഞ സീസണിൽ 2 തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ആദ്യ മത്സരത്തിൽ രാജസ്ഥാൻ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ജയിച്ച് ഡൽഹി പകരം വീട്ടി. ഇരുടീമുകളും തമ്മിലുള്ള പോരാട്ട ചരിത്രം പരിശോധിച്ചാലും ഫലം സമാനമാണ്. ഇതുവരെ 26 മത്സരങ്ങളിലാണ് ഡൽഹിയും രാജസ്ഥാനും ഏറ്റുമുട്ടിയത്. ഇതിൽ 13 തവണ വിജയം രാജസ്ഥാനൊപ്പമായിരുന്നു എങ്കിൽ അവശേഷിക്കുന്ന 13 മത്സരങ്ങളിൽ വിജയിച്ചത് ഡൽഹിയാണ്.
കഴിഞ്ഞ മത്സരത്തിൽ ഫീൽഡിംഗിനിടെ പരിക്കേറ്റ ജോസ് ബട്ലർ ഇന്നത്തെ മത്സരത്തിൽ ഡൽഹിക്കെതിരെ കളിക്കുമോ എന്ന കാര്യം സംശയമാണ്. മറുഭാഗത്ത്, വിവാഹം കഴിക്കാനായി ഡൽഹിയുടെ സൂപ്പർ താരം മിച്ചൽ മാർഷ് പെർത്തിലേയ്ക്ക് പറന്നുകഴിഞ്ഞു.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment