Wednesday, April 5, 2023

അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് കോടതിയുടെ ഉത്തരവ്. അരിക്കൊമ്പനെ മാറ്റാൻ റവന്യു, പോലീസ്, അഗ്നിരക്ഷാ സേന എന്നിവർ വനം വകുപ്പിനെ സഹായിക്കണമെന്നും ആനയെ പിടികൂടുന്നതിൻറെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ആഘോഷം പാടില്ലെന്നും കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. 
അരിക്കൊമ്പൻ ഒറ്റപ്പെട്ട വിഷയമല്ലെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ പരിഹാരം വേണം. കേസിൽ കേന്ദ്രസർക്കാർ കക്ഷി ചേരണമെന്നും പബ്ലിക് ഹിയറിംഗ് നടത്തണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നു. പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാൻ അനുയോജ്യമായ ആവാസ വ്യവസ്ഥയാണെന്ന് അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. പറമ്പിക്കുളം മുതുവരച്ചാൽ ഒരുകൊമ്പൻ എന്ന സ്ഥലത്തേയ്ക്കാണ് അരിക്കൊമ്പനെ മാറ്റുക. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment