©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
ത്യാഗത്തിന്‍റെയും സഹനത്തിന്റെയും ഓർമ്മകൾ പുതുക്കി ഇന്ന് ദുഃഖവെള്ളി
ക്രിസ്തുവിന്‍റെ കാല്‍വരി യാത്രയും പീഡനാനുഭവവും കുരിശുമരണവും ഓര്‍മ്മിച്ചാണ് ദുഃഖവെള്ളി ആചരിക്കുന്നത്
യേശുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും സ്മരണകളിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നു. പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശുദ്ധിയോടെ ആചരിക്കുന്ന ഈ ദിവസത്തെയാണ് ക്രിസ്തീയ ജിവിതത്തിലെ ഏറ്റവും വിശുദ്ധദിനങ്ങളിൽ ഒന്നായി കണക്കാക്കുന്നത്.
ക്രിസ്തുവിന്‍റെ കാല്‍വരി യാത്രയും പീഡനാനുഭവവും കുരിശുമരണവും ഓര്‍മ്മിച്ചാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നത്. എല്ലാ ക്രൈസ്‌തവ ദേവാലയങ്ങളിലും പ്രത്യേക തിരുക്കർമ്മങ്ങളും പരിഹാര പ്രദക്ഷിണവും നടക്കും. വിവിധ ഇടങ്ങളിൽ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ വിശ്വാസികൾ കുരിശിന്റെ വഴി നടത്തും.
യേശുവിന്‍റെ മൃതദേഹത്തിന്‍റെ പ്രതിരൂപം വഹിച്ചുകൊണ്ടുള്ള ചടങ്ങും ദുഃഖ വെള്ളിയുടെ ഭാഗമായി ഇന്ന് പള്ളികളില്‍ നടക്കും. രാത്രി കല്ലറയില്‍ അടക്കം ചെയ്യുന്നതിന്‍റെ പ്രതീകമായി രൂപം പെട്ടിയില്‍ അടച്ചശേഷമാണ് ദുഃഖവെള്ളി ദിനത്തിലെ ആചാരങ്ങള്‍ അവസാനിക്കുന്നത്. സംസ്ഥാനത്തെ പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിൽ ഇന്ന് വിശ്വാസികൾ മല ചവിട്ടും. മറ്റന്നാളാണ് ആണ് ഈസ്റ്റർ. തിരുവനന്തപുരത്ത് പാളയം പള്ളിക്ക് മുന്നില്‍ നിന്ന് രാവിലെ 7 മണിക്ക് തന്നെ സംയുക്ത കുരിശിന്‍റെ വഴി ചടങ്ങുകള്‍ തുടങ്ങി. വിവിധ പള്ളികളിൽ പരിഹാര പ്രദക്ഷിണവും നഗരികാണിക്കലും നടക്കും.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment