Friday, April 7, 2023

ട്രെയിൻ തീവയ്പ്; മരിച്ചവരുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, സഹായധനം കൈമാറി.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഏലത്തൂർ ട്രെയിൻ തീവയ്പിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും ഉണ്ടായിരുന്നു. സർക്കാർ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ സഹായധനം മുഖ്യമന്ത്രി മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് കൈമാറി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50ഓടെയാണ് മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. ട്രെയിൻ തീവയ്പ് കേസിലെ അന്വേഷണ സംഘവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ റേഞ്ച് ഐ.ജി. നീരജ് കുമാർ ഗുപ്ത എന്നിവരുമായാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
ഇതിന് ശേഷം ട്രെയിൻ തീവയ്പിൽ മരിച്ച റഹ്മത്തിന്റേയും നൗഫിഖിന്റെയും വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ചു. സന്ദർശന സമയത്ത് ട്രെയിൻ തീവയ്പ് കേസിന്റെ അന്വേഷണ ചുമതലയുള്ള എ.ഡി.ജി.പി. എം.ആർ. അജിത് കുമാറും റേഞ്ച് ഐ.ജി. നീരജ് കുമാർ ഗുപ്തയും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment