©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
ഉയർന്നു വരുന്ന പലിശ നിരക്കുകൾക്ക് അനുസൃതമായി 2023 ഏപ്രിൽ-ജൂൺ പാദത്തിലേക്കുള്ള പലിശ നിരക്കാണ് വർദ്ധിപ്പിച്ചത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്ത് പലിശ നിരക്ക് വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന സമയത്താണ് പ്രഖ്യാപനം നടന്നിരിക്കുന്നത്. പോസ്റ്റ് ഓഫീസ് സേവിംഗ് സ്‌കീമുകളുടെ പലിശയിൽ 0.7 ശതമാനം വർദ്ധനവ് വരെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജനപ്രിയ പദ്ധതിയായ പിപിഎഫിന്റെയും സേവിംഗ്‌സ് ഡെപ്പോസിറ്റുകളുടെയും പലിശ നിരക്ക് യഥാക്രമം 7.1 ശതമാനത്തിലും 4 ശതമാനത്തിലും നിലനിർത്തിയപ്പോൾ മറ്റ് സേവിംഗ്‌സ് സ്‌കീമുകളിൽ 0.1 ശതമാനത്തിനും 0.7 ശതമാനത്തിനും ഇടയിൽ വർദ്ധനവുണ്ടായിരിക്കുന്നതായി ധനമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
2023 ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിന്റെ പലിശനിരക്ക് 7 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി ഉയരുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. പെൺകുട്ടികൾക്കുള്ള സമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധിയുടെ പുതിയ നിരക്ക് 7.6 ശതമാനത്തിൽ നിന്ന് 8 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തിലാവും പരിഷ്‌കരിക്കുക.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment