Wednesday, November 16, 2022

ലോകകപ്പ് പരിശീലന മത്സരത്തിന് അർജന്റീന ഇന്ന് യുഎഇക്കെതിരെ; എപ്പോൾ, എവിടെ എങ്ങനെ ലൈവായി കാണാം?

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

ഖത്തറിൽ ഫിഫ ലോകകപ്പ് പന്തുരളാൻ ഇനി നാല് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അതിന് മുന്നോടിയായിട്ടുള്ള ടീമുകളുടെ പരിശീലന മത്സരത്തിന് തുടക്കമായി. ലോകകപ്പ് ഫേവറേറ്റുകളിൽ ഒന്നായ ലയണൽ മെസിയുടെ അർജന്റീന ഇന്ന് യുഎഇക്കെതിരെ പരിശീലന മത്സരത്തിന് ഇറങ്ങുന്നതാണ്. അർർജന്റീനയ്ക്ക് പുറമെ ഖത്തർ ലോകകപ്പ് ടീമുകളായ ജർമനി, ട്യുണേഷ്യ, സൌദി അറേബ്യ, ക്രൊയേഷ്യ, പോളണ്ട് ചിലി തുടങ്ങിയ ടീമുകളും ഇന്ന് പരിശീലന മത്സരത്തിന് ഇറങ്ങും. അർജന്റീന യുഎഇ മത്സരത്തിന്റെ ടിക്കറ്റുകൾ എല്ലാം ആഴ്ചകൾക്ക് മുമ്പെ വിറ്റ് പോയിരുന്നു.
ലോകകപ്പിന് മുന്നോടിയായി ഗൾഫ് രാജ്യത്തെ കാലാവസ്ഥയും പഴകി വരുന്നതിന് വേണ്ടിയാണ് ഭൂരിഭാഗം ടീമുകളും ഗൾഫ് രാജ്യങ്ങളിൽ വെച്ച് സന്നാഹം മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. യുഎഇയിൽ വെച്ചാണ് അർർജന്റീനയുടെ പരിശീലന മത്സരം. ജർമനി ഓമാനിൽ വെച്ച് ഒമാനെ നേരിടും. റിയാദിൽ വെച്ചാണ് സൌദി അറേബ്യ-ക്രൊയേഷ്യ മത്സരം. പോളണ്ട് ചിലി മത്സരം വാർസോയിൽ വെച്ച് സംഘടിപ്പിക്കും. 
മെസി മേഴ്സിയായതിന്റെ പിന്നിൽ ബ്ലാക് മെയിൽ തന്ത്രം; ഇപി ജയരാജൻ
November 16, 2022 by Jenish Thomas
ലോകകപ്പ് പരിശീലന മത്സരങ്ങളുടെ മത്സരക്രമവും സമയവും സ്ഥലവും
നവംബർ 16 - യുഎഇ- അർജന്റീന - 9PM- യുഎഇ
നവംബർ 16 - ഒമാൻ-ജർമനി- 10.30PM-ഒമാൻ
നവംബർ 16 - ഇറാൻ-ട്യുണേഷ്യ - 4.30 PM- ദോഹ
നവംബർ 16- സൌദി അറേബ്യ- ക്രൊയേഷ്യ - 4.30PM റിയാദ്
നവംബർ 16 - പോളണ്ട്-ചിലി - 10.30PM- വാർസോ
നവംബർ 17- മെക്സിക്കോ-സ്വീഡൻ - 1AM- ഗിറോണ
നവംബർ 17- കാനഡ-ജപ്പാൻ- 7.10PM - യുഎഇ
നവംബർ 17- ജോർദാൻ -സ്പെയിൻ - 9.30PM- അമാൻ
നവംബർ 17- ഇറാഖ്- കോസ്റ്റ് റിക്കാ - 7.30PM - ബാസ്രാ
നവംബർ 17 - മൊറോക്കോ -ജോർജിയ- 9.30 PM- ഷാർജ
നവംബർ 17- സ്വിറ്റ്സർലാൻഡ്- ഘാന - 3.30PM- അബുദാബി
നവംബർ 18- കാമെറൂൺ- പനാമ- 3.30PM - അബുദാബി
നവംബർ18 - പോർച്ചുഗൽ- നൈജീരിയ - 1215 AM ലിസ്ബൺ
നവംബർ 18- ഈജിപ്റ്റ്- ബെൽജീയം- 8.30PM- കുവൈത്ത് സിറ്റി
നവംബർ 18- ബെഹ്റൈൻ- സെർബീയ - 9.30PM- റിഫാ
ലോകകപ്പ് പരിശീലന മത്സരങ്ങൾ എപ്പോൾ എവിടെ ലൈവായി കാണാം?
അബുദാബി മുഹമ്മദ് ബിൻ സെയ്യിദ് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് അർജന്റീന യുഎഇ മത്സരം. അതേസമയം ഇന്ത്യയിൽ പരിശീലന മത്സരത്തിന്റെ സംപ്രേഷണ അവകാശം ആരും നേടിട്ടില്ല. അമേരിക്കൻ സ്പോർട്സ് സംപ്രേഷണ ആപ്പുകളായ ഫുബോ ടിവി, ടിയുഡിഎൻ ആപ്പ് എന്നിവയലൂടെ മത്സരങ്ങൾ കാണാൻ സാധിക്കുന്നതാണ്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 28 👇*

*Group 21 👇*

*2.👇@Telegram👇*
 
  *_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_* 

                *www.kit4u.in* 

                _All in one KIT_ 
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment